സിക്കന്തരാബാദ്: കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ്മ. ഉത്തര്‍പ്രദേശില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും പ്രിയങ്കയെ പപ്പിയെന്നും വിളിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. നേരത്തെ ജനുവരിയില്‍ താനോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ രാജ്യത്തിന്റെ പെണ്‍മക്കള്‍ക്കെതിരെയുള്ള അധിക്ഷേപം പ്രോത്സാഹിപ്പിക്കില്ലെന്ന പറഞ്ഞ വ്യക്തിയാണ് മഹേഷ് ശര്‍മ്മ.
”പപ്പു പറയുന്നു, തനിക്ക് പ്രധാനമന്ത്രിയാവണമെന്ന്. മായാവതിയും അഖിലേഷും പപ്പുവും ഇപ്പോഴിതാ പപ്പുവിന്റെ പപ്പിയും വന്നിരിക്കുന്നു. ആ പ്രിയങ്ക, നേരത്തെ രാജ്യത്തിന്റെ മകളായിരുന്നില്ലേ? കോണ്‍ഗ്രസിന്റെ മകളായിരുന്നില്ലേ? സോണിയാ ഗാന്ധിയുടെ മകളല്ലേ? എന്ത് പുതുമയാണ് അവര്‍ കൊണ്ടു വരുന്നത്?” മഹേഷ് പറയുന്നു.
Union Min Mahesh Sharma in Sikandrabad- "Agar Mamata Banerjee yahan aa karke Kathak kare aur K'taka CM geet gaye toh kaun sun raha hai? Pappu kehta hai ki PM banunga,ab toh Pappu ki Pappi (Priyanka Gandhi)bhi aa gayi.Inse upar uth kar dekhna hai toh aaj humara sher Modi hai(16/3) pic.twitter.com/AQW6tCtRzZ
— ANI UP (@ANINewsUP) March 18, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാം തവണ കൂടി അധികാരം നല്കിയാല് പാക്കിസ്ഥാന്റെ ഭൂപടം അദ്ദേഹം മാറ്റി വരയ്ക്കുമെന്നും മഹേഷ് പറഞ്ഞു. ഇന്ത്യയുടെ വിധിതന്നെ മോദി മാറ്റി എഴുതുമെന്നും ശര്‍മ്മ പറഞ്ഞു.
Read More: ത്രിവേണി സംഗമത്തിൽ പൂജ നടത്തി പ്രിയങ്ക ഗാന്ധി; ഗംഗ യാത്രയ്ക്ക് തുടക്കമായി
‘ഗാന്ധി കുടുംബം ഈ രാജ്യത്തിന് വേണ്ടി ഒന്നുംതന്നെ ചെയ്തിട്ടില്ല. സിംഹത്തിന് തുല്യനായ നമ്മുടെ പ്രധാനമന്ത്രി കരുത്തനായി തന്നെ നിലനില്‍ക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ വിധി തന്നെ മാറ്റി എഴുതും. ഇന്ത്യയുടെ ഭൂപടം മാത്രമല്ല, പാകിസ്ഥാന്റെ ഭൂപടവും അദ്ദേഹം മാറ്റിയെഴുതും.’ മഹേഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ജനുവരിയില്‍ പ്രിയങ്കയെ ശൂര്‍പ്പണഖയോട് ബിജെപി നേതാവ് ഉപമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തിയ വ്യക്തിയാണ് മഹേഷ്. ബിജെപി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും ഒരു വ്യക്തിക്കുമെതിരായ അധിക്ഷേപത്തെ ബിജെപി പിന്തുണക്കില്ലെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.