ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാ​ജ​സ്ഥാ​നി​ൽ ഒ​ഴി​വു വ​ന്ന സീ​റ്റി​ലാ​ണ് ക​ണ്ണ​ന്താ​നം രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ​ത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ സി​ന്ധ്യ​യാ​ണ് അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പേ​ര് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.

രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം ഉളളതിനാല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല.ഇതോടെ കണ്ണന്താനം വിജയം ഉറപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ