Latest News

രോഗവ്യാപനം തടയാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യം; കേരളത്തിന് നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി

സംസ്ഥാന സര്‍ക്കാര്‍ വാക്സിനേഷന്‍ പ്രക്രിയ തുടരണമെന്നും കൂടുതല്‍ വാക്സിന്‍ ആവശ്യമാണെങ്കില്‍ നല്‍കുമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി

India Covid-19, India covid-19 cases, India covid-19 vaccine, supreme court covid-19, supreme court grills centre covid-19, supreme court centre vaccine policy, supreme court news, delhi news, India covid-19 vaccine news, Indian Express, കോവിഡ്, കോവിഡ് വാക്സിൻ, വാക്സിൻ, news, malayalam news, news in malayalam, ie malayalam

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നിരീക്ഷണം. മഹാരാഷ്ട്രയിലേയും കേരളത്തിലേയും കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗ വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാരുകൾ നടത്തുന്ന ശ്രമങ്ങൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അവലോകനം ചെയ്തു. സമ്പർക്കബാധിതരെ കണ്ടെത്തുക, വാക്സിനേഷൻ ഡ്രൈവുകൾ, കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പിന്തുടരുക തുടങ്ങിയ നടപടികള്‍ ആവശ്യമാണെന്ന് ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചു. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ രാത്രി കർഫ്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതയും പരിശോധിക്കാന്‍ സര്‍ക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ വാക്സിനേഷന്‍ പ്രക്രിയ തുടരണമെന്നും കൂടുതല്‍ വാക്സിന്‍ ആവശ്യമാണെങ്കില്‍ നല്‍കുമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ലഭിച്ച വാക്സിനുകള്‍ കൃത്യമായി ഉപയോഗിക്കണമെന്നും അടുത്ത മാസങ്ങളില്‍ രോഗവ്യാപം നിയന്ത്രിക്കുന്നതില്‍ മാത്രമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും നിര്‍ദേശമുണ്ട്.

ഉത്സവ സീസണുകള്‍ വരാനിരിക്കുന്നതിനാല്‍ വാക്സിന്‍ ഡ്രൈവിനൊപ്പം തന്നെ കോവിഡ് പ്രോട്ടോക്കോളുകളും കൃത്യമായി പിന്തുടരണം. ആള്‍ക്കൂട്ടം കൂടുതല്‍ ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. രോഗവ്യാപനം രൂക്ഷമായി തുടരുന്ന പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും വിദഗ്ധ സമിതി ഉപദേശിച്ചു.

Also Read: സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല; ആശങ്ക പരത്തരുതെന്ന് ആരോഗ്യ മന്ത്രി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Union home secretary reviewed covid situation in kerala

Next Story
കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം; കുട്ടികള്‍ ഉള്‍പ്പെടെ 60 പേര്‍ മരിച്ചുkabul airport news, kabul blast,kabul airport blast, kabul blast news, kabul blast latest news, afghanistan president 2020,afghanistan ki taaja khabar,afghanistan currency name,afghanistan new flag,breaking news,afghanistan singer ghazal,flag of afghanistan,afghanistan population 2021 in crores,sami sadat afghanistan, indian ambassador to afghanistan,afghanistan new name,about taliban and afghanistan,afghanistan vs taliban war 2021,history of afghanistan,taliban,afghanistan,afghanistan news,taliban,india,afghanistan taliban,india afghanistan,afghan,afganistan,latest news,afghanistan latest news,afghanistan population,afghanistan map,taliban news,panjshir,panjshir afghanistan,pakistan,afghanistan taliban news,india news,afghanistan news today,afghanistan live, afghanistan currency, world news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com