മുത്തലാഖ്: നിയമനിര്‍മാണത്തിനുളള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ശീതകാല സമ്മേളനത്തില്‍ ബില്‍ പാര്‍ലമെന്റിൽ അവതരിപ്പിക്കും

triple talaq, triple talaq bill, triple talaq bill rajya sabha, muslim women protection bill, talaq e biddat, ravi shankar prasad, india news

ന്യൂഡൽഹി: മുത്തലാഖിനെതിരായ നിയമനിര്‍മാണത്തിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ശീതകാല സമ്മേളനത്തില്‍ ബില്‍ പാര്‍ലമെന്റിൽ അവതരിപ്പിക്കും. മുത്തലാഖ് നിയമ വിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബിൽ നേരത്തെ സംസ്ഥാന സർക്കാരുകളുടെ പരിഗണനയ്ക്ക് കേന്ദ്ര സർക്കാർ അയച്ചിരുന്നു. മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവും പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. മാത്രമല്ല വിവാഹ മോചനശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും. കരടുബില്ലിൽ ഭേദഗതി വരുത്തിയാണ് മന്ത്രിസഭ അംഗീകരിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. ആറു മാസത്തിനുളളിൽ നിയമനിർമ്മാണം നടത്തണെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, 21 ദിവസം നീളുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കമായി. പ്രതിപക്ഷ പ്രതിഷേധം ആദ്യദിനംതന്നെ രാജ്യസഭാ നടപടികളെ തടസപ്പെടുത്തി. ജെഡിയുവില്‍ നിന്ന് പുറത്താക്കപ്പെട്ട ശരദ് യാദവ്, അലി അന്‍വര്‍ എന്നിവരെ അയോഗ്യരാക്കിയെന്ന് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചതോടെയാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങിയത്. നടപടി ഏകാധിപത്യപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് രണ്ടുതവണ രാജ്യസഭ നിര്‍ത്തിവച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തിയെന്ന പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Union cabinet clears triple talaq bill muslim women

Next Story
‘youthquake’ 2017 ന്റെ വാക്ക്oxford dictionary, new words in oxford dictionary, ഓക്സ്ഫോർഡ്, oxford dictionary latest edition, Indian words in Oxford dictionary, Aadhaar, chawl, hartal, upazila, shaadi, dabba
The moderation of comments is automated and not cleared manually by malayalam.indianexpress.com