ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. എസ്.ബി.ടി ഉൾപ്പടെ അഞ്ച് ബാങ്കുകൾ എസ്.ബി.ഐ യുമായിി ലയിപ്പിക്കുന്നതിനാണ് അനുമതി. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആന്റ് ജയ്‌പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണ് ഇനി എസ്.ബി.ഐ എന്ന ഒറ്റപ്പേരിലേക്ക് മാറുന്നത്.

പത്ത് ഷെയറുകൾ കൈവശമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആന്റ് ജയ്‌പൂർ ഷെയർ ഉടമകൾക്ക് ഒരു രൂപ മുഖവിലയുള്ള 28 ഷെയറുകളാണ് ലയനത്തിന്റെ ഭാഗമായി ലഭിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നിവയുടെ പത്ത് ഷെയറുകൾ കൈവശമുള്ളവർക്ക് 22 എസ്.ബി.ഐ ഷെയറുകൾ ലഭിക്കും. ലയനം പൂർത്തിയാകുന്നതോടെ ലോകത്തെ 45 മത്തെ വലിയ ബാങ്കിംഗ് സ്ഥാപനമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറും.

നിലവിൽ 36 രാജ്യങ്ങളിലലെ 191 വിദേശ ബ്രാഞ്ചുകളടക്കം 16500 ലധികം ശാഖകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കുള്ളത്. 2008 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയെയും 2010 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറിനെയും എസ്.ബി.ഐ വിഴുങ്ങിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ