scorecardresearch

കേന്ദ്ര ബജറ്റിനെ കുറിച്ചുളള 14 പ്രതീക്ഷകൾ

2017-18 ലെ അരുൺ ജെയ്റ്റലിയുടെ ബജറ്റിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്ന  ചില പ്രഖ്യാപനങ്ങൾ കനിഷ്കാ സിങ് എഴുതുന്നു

2017-18 ലെ അരുൺ ജെയ്റ്റലിയുടെ ബജറ്റിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്ന  ചില പ്രഖ്യാപനങ്ങൾ കനിഷ്കാ സിങ് എഴുതുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
arun jaitley, budget, exemptions,exaptation

1) നോട്ട് അസാധുവാക്കൽ, ചരക്ക് സേവന നികുതി എന്നിവ നിർണായകമായ പങ്കുളള ഈ സാമ്പത്തിക വർഷം ആദായ നികുതി സ്ലാബിലും നിരക്കിലും ഇളവുകളുണ്ടാകുനുള്ള സാധ്യതയുണ്ട്. നോട്ട് അസാധുവാക്കൽ നടപടിയുടെ ഭാഗമായി ഉപഭോഗം കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ നികുതി സ്ലാബുകളുടെ ഘടനയിൽ ഇളവ് പ്രതീക്ഷിക്കാം. ചരക്ക് സേവന നികുതി സൃഷ്ടിക്കാവുന്ന വിടവ് കൂടി പരിഗണിച്ചായിരിക്കും നികുതി ഘടനയുടെ പുനക്രമീകരണം..

Advertisment

2) ഗതാഗത രംഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളും അനവധിയായ നിബന്ധനകളും ലഘൂകരിച്ച് വ്യക്തത വരുത്തി ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകും. പ്രത്യേകിച്ചും ഈ മേഖലയിൽ സ്റ്റാർട്ട് അപ്പുകളുടെ വേലിയേറ്റം ഉണ്ടാകുന്ന സാഹചര്യത്തിലായിരിക്കും ഇത്. ഇത് യൂബർ, ഓല എന്നിവ പോലുളള ആപ്പ് അടിസ്ഥാന ഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കും. മാത്രമല്ല, സ്റ്റാർട്ട് അപ്പുകൾക്കുള്ള പ്രോത്സാഹനം ഈ മാർക്കറ്റ് വികസിപ്പിക്കും

3) ഇ-കൊമേഴ്സിലെ വിദേശ നിക്ഷേപം സംബന്ധിച്ച നിലപാട് കൂടുതൽ വ്യക്തമാക്കും. കഴിഞ്ഞ ബജറ്റിൽ തന്നെ വിദേശ നിക്ഷേപം സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഓൺലൈൻ വിപണികൾ നടത്തിയ ഡിസ്കൗണ്ട് വിൽപ്പനയെ തുടർന്ന് സർക്കാർ നിയന്ത്രണം വരുത്തുകയായിരുന്നു. ഉപയോക്താക്കൾ ഫ്ലിപ്പ് കാർട്ടിന്റെയും സ്നാപ് ഡീലിന്റെയും വിലിയിളവ് യുദ്ധം ആസ്വദിച്ചുവെങ്കിലും വിൽപ്പനശാലകളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തിയിരുന്ന സ്ഥാപനങ്ങൾ ഇത്തരം ബിസിനസ് തന്ത്രങ്ങൾ കാരണം തങ്ങൾക്ക് കനത്ത ഇടിവുണ്ടായതായി അവകാശപ്പെട്ടു.

4) ഡിജിറ്റൽ ഇന്ത്യ എന്ന വിശാലമായ ആശയം ഉൾക്കൊണ്ട് കറൻസി രഹിത പണമിടപാടുകളിലേക്ക് രാജ്യത്തെ നയിക്കാൻ ലക്ഷ്യമിട്ട് ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ

Advertisment

5. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയ്ക്ക് പ്രോത്സാഹനം നല്‍കുന്ന വിവിധ നടപടികള്‍. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ നികുതി രഹിത കാലാവധി മൂന്നില്‍ നിന്ന് അഞ്ചാക്കി വിപുലീകരിക്കലും എംപ്ലോയീ സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പോലുളള വിഷയങ്ങളുമായി ബന്ധപ്പെട്ട് സുഗമമായ നികുതി നടപടികള്‍ക്കൊപ്പം വേഗത്തിലുളള ക്ലിയറന്‍സും.

6. രാജ്യം ഡെസ്‌ക് ടോപ്പില്‍ നിന്ന് കൈക്കുളളില്‍ ഒതുങ്ങുന്ന ഉപകരണങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗം വളരെവേഗം വ്യാപിച്ചുക്കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ ജീവിതത്തിലെ മൊബൈല്‍ ബാങ്കിങ്ങിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാണിക്കുന്നു. മൊബൈല്‍ ബാങ്കിങ്ങിലേക്കും ഇ- വാലറ്റുകളിലേക്കുമുളള വലിയൊരുവിഭാഗം ജനത്തിന്റെ പെട്ടെന്നും, കുറച്ചൊക്കെ നിര്‍ബന്ധിതവുമായ മാറ്റം നോട്ട് നിരോധനകാലത്തെ ഒരു നേട്ടമായിരുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കുറയുമെന്നതും ചെലവ് കുറഞ്ഞ ഡാറ്റ സര്‍വീസുകള്‍ പ്രോല്‍സാഹിപ്പിക്കാനാവുമെന്നതും പ്രധാന പ്രതീക്ഷയാണ്. ഒരു നിശ്ചിത വില പരിധിയ്ക്ക് ഉളളിലുളള മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് അല്ലെങ്കില്‍ ഉപഭോക്താവിനു ഉപകരിക്കുന്ന വസ്തുക്കള്‍ക്ക് നികുതി ഇളവുകള്‍ നല്‍കിയേക്കും.

7. സാമ്പത്തിക പങ്കാളിത്തം നേടിയെടുക്കുന്നതിനായി ഇ- പേമെന്റുകള്‍ വര്‍ദ്ധിപ്പിക്കാനും പ്രോല്‍സാഹിപ്പിക്കാനുമായി നികുതി ഇളവുകളും നല്‍കും. നോട്ടുനിരോധനത്തിനു ശേഷം ബാങ്കുകളിലേക്ക് പണത്തിന്റെ കുത്തൊഴുക്ക് തന്നെ സംഭവിച്ചതിനാല്‍ ബാങ്കിങ്ങ് വ്യവസ്ഥയുടെ വികസിത സാങ്കേതിക സൗകര്യങ്ങളിലുളള നിക്ഷേപങ്ങള്‍ പിരിധിയില്ലാത്ത ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സഹായകമാവും.

8. ഗവണ്‍മെന്റിന് മൂലധന വിനിയോഗം നവീകരിക്കേണ്ടതുണ്ട്. അതിനായി ജി എസ് ടി ലക്ഷ്യമാക്കിയുളള കൃത്യമായ സമീപനം പ്രധാനമാണ്. ജനപ്രിയ ബജറ്റ് പ്രഖ്യാപനം നടത്തുന്നതിന് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകളും കാരണമായേക്കും.

9. അടിസ്ഥാന നികുതി ഇളവ് പരിധി ഉയര്‍ത്താനാണ് സാധ്യത. സാമ്പത്തിക സുരക്ഷാകാരണങ്ങളാല്‍, വിവിധവകുപ്പുകള്‍ ദേശീയ പെന്‍ഷന്‍ പദ്ധതി EET ( എക്സെംപ്റ്റ്, എക്സംപ്റ്റ്, ടാക്സ്ഡ്) യില്‍ നിന്നും EEE (എക്സെംപ്റ്റ്, എക്സംപ്റ്റ്,, എക്സംപ്റ്റ്) പദ്ധതിയായി മാറ്റുന്നതിനായി സ്വാധീനം ചെലുത്തിയെങ്കിലും ധനമന്ത്രി ഈ വിഷയത്തെ സംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

10. സര്‍ക്കാറിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് എല്ലാവര്‍ക്കും ഭവന പദ്ധതി. ഈ ബജറ്റില്‍ ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണം, ലളിതമായ ഭവനനിര്‍മ്മാണ വായ്പകള്‍ എന്നിവ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. മെട്രോ നഗരങ്ങളില്‍ വീടുകള്‍ക്ക് വില 50 ലക്ഷത്തിനും മുകളിലായതിനാല്‍ ഇടത്തരക്കാര്‍ക്ക് ഗുണം ലഭിക്കുന്ന വിധത്തില്‍ നികുതി ഇളവുകള്‍ 50 ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ത്താനിടയുണ്ട്‌.

11. കാര്‍ഷിക മേഖലയെ സഹായിക്കാനായി കുറഞ്ഞവിലയ്ക്ക് വളങ്ങള്‍, മെച്ചപ്പെട്ട ജലസേചനസൗകര്യങ്ങള്‍, ജലസ്രോതസുകള്‍ തമ്മില്‍ ബന്ധിപ്പിക്കല്‍, കുറഞ്ഞവിലയ്ക്ക് വിത്തുകള്‍ എന്നിവ പ്രതീക്ഷിക്കാം. പ്രത്യേകിച്ചും നോട്ടുനിരോധനത്തിനു ശേഷം കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഗണിക്കുമ്പോള്‍. വിദ്യാഭ്യാസരംഗത്തും വലിയതോതിലുളള നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ചും പ്രധാനമന്ത്രിയുടെ ബേട്ടി ബച്ചാവോ, ബേട്ടി പദാവോ പദ്ധതിക്ക് ഊന്നൽ നല്‍കിക്കൊണ്ട്.

12. വ്യാപാരരംഗത്ത് ഇന്ത്യയുടെ നില ഉയര്‍ത്താനുളള നടപടികള്‍ ഉണ്ടാവും. കഴിഞ്ഞ വര്‍ഷത്തില്‍ വലിയൊരു വിഭാഗം വിദേശനിക്ഷേപകര്‍ ഇന്ത്യന്‍തീരം വിട്ടു. കോര്‍പറേറ്റ് നികുതി നാലു ഘട്ടങ്ങളിലായി 25 ശതമാനമായി കുറയ്ക്കുമെന്ന ജെയ്റ്റ്‌ലിയുടെ വാഗ്ദാനത്തിനൊപ്പം ജി എസ് ടി നടപ്പാക്കാന്‍ വൈകുന്നതും ഇന്ത്യയെ ഒരു ഉത്പാദന കേന്ദ്രമായി മാറ്റാനുളള പദ്ധതികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കും.

13. അന്താരാഷ്ട്ര വ്യാപാരശക്തികേന്ദ്രമാകുകയെന്ന ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് ശക്തിപകരാനായി മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ പോലുളള പദ്ധതികളില്‍ വലിയതോതിലുളള നിക്ഷേപങ്ങള്‍ ഉണ്ടായേക്കാം. ഇത് റോഡുകള്‍, ദേശീയപാതകള്‍, തുറമുഖങ്ങള്‍, റെയില്‍പാതകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യവികസന ലക്ഷ്യങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

14. ഉറപ്പായ വൈദ്യുതി എന്ന വാഗ്ദാനം ഈ വര്‍ഷം പ്രതീക്ഷിക്കുന്നു പ്രത്യേകിച്ചും 2022 ആകുമ്പോൾ ഇന്ത്യയുടെ സൗരവൈദ്യുത സമ്പാദനശേഷി 100 GW (ജിഗാ വാട്ട്) ആക്കി വികസിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലക്ഷ്യം മുന്‍നിര്‍ത്തി സൗരവൈദ്യുത പദ്ധതികളില്‍ പ്രധാന നിക്ഷേപങ്ങൾക്കും സാധ്യതയുണ്ട്.

രാജ്യത്തെ ത്വരിതവളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. ഇതിനായി ഉപഭോക്താവിന്റെ ആത്മവിശ്വാസവും ഉപഭോക്തൃചെലവും വര്‍ദ്ധപ്പിക്കുന്നത് ഒരുപോലെ നിര്‍ണായകമാണ്. അതുകൊണ്ട് ഈ ബജറ്റ് സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Digital India Demonetisation Start Up Consumer Arun Jaitley Gst Income Tax

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: