/indian-express-malayalam/media/media_files/2026/02/01/budget2026-mmm-2026-02-01-13-26-05.jpg)
Union Budget 2026: ന്യൂഡൽഹി: ഇന്ത്യയെ ആഗോള ബയോ-ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 10,000 കോടി രൂപയുടെ ബയോ ഫാർമ ശക്തി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 2026-27 കേന്ദ്ര ബജറ്റിലാണ് ഈ നിർണ്ണായക പ്രഖ്യാപനം.
Also Read:ബജറ്റ് അവതരണം പൂർത്തിയായി, നികുതി ഇളവുകൾ പ്രഖ്യാപിച്ചു, കേരളത്തിന് നിരാശ
അടുത്ത അഞ്ച് വർഷത്തേക്കുള്ള ഈ പദ്ധതിയിലൂടെ ബയോളജിക്‌സ് , ബയോസിമിലർ മരുന്നുകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രമേഹം, കാൻസർ, ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറുകൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം ആധുനിക മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
10,000 കോടി വകയിരുത്തി
ഇന്ത്യയെ ബയോ-ഫാർമ ഉത്പാദനത്തിൽ ആഗോള കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മരുന്ന് ഉത്പാദനം ഉറപ്പാക്കാൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെ ശക്തിപ്പെടുത്തും.ജീവിതദൈർഘ്യവും ജീവിതനിലവാരവും ഉയർത്തുന്നതിന് ബയോളജിക് മരുന്നുകൾക്ക് വലിയ പങ്കുണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
Also Read:കേന്ദ്ര ബജറ്റിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്‌സ് 1000 പോയിന്റിലധികം ഇടിഞ്ഞു
ആരോഗ്യ മേഖലയിൽ ഒരു ലക്ഷം അലൈഡ് ഹെൽത്ത് പ്രൊഫഷണലുകളെ സൃഷ്ടിക്കും. റേഡിയോളജി, അനസ്‌തേഷ്യ തുടങ്ങിയ 10 മേഖലകളിൽ ഇവർക്ക് പരിശീലനം നൽകും.നിംഹാൻസ് മാതൃകയിൽ പുതിയ മാനസികാരോഗ്യ കേന്ദ്രങ്ങളും കൂടുതൽ എമർജൻസി ട്രോമ കെയർ സെന്ററുകളും സ്ഥാപിക്കും.
Also Read:ബജറ്റിൽ കേരളത്തിന് നിരാശ; അതിവേഗ റെയിൽ ഇടനാഴി ഇല്ല
ഈ പ്രഖ്യാപനത്തെത്തുടർന്ന് ഓഹരി വിപണിയിൽ ഫാർമ മേഖലയിലെ കമ്പനികളുടെ ഓഹരി വിലയിൽ മുന്നേറ്റമുണ്ടായി. നിഫ്റ്റി ഫാർമ, ബിഎസ്ഇ ഹെൽത്ത് കെയർ സൂചികകൾ ഏകദേശം 2 ശതമാനത്തോളം നേട്ടമുണ്ടാക്കി. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി മരുന്ന് ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
Read More:ബജറ്റിൽ 'തമിഴ് ടച്ച്'; കാഞ്ചീപുരം പട്ടുടുത്ത് നിർമ്മല സീതാരാമൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us