/indian-express-malayalam/media/media_files/2026/02/01/nirmala-2026-02-01-11-23-49.jpg)
നിർമ്മല സീതാരാമൻ
Union Budget 2026 FM Nirmala Sitharaman: ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ സാരി എന്നും കൗതുകത്തോടെയാണ് രാജ്യം ഉറ്റുനോക്കാറുള്ളത്. ഒമ്പതാം ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയ ധനമന്ത്രി ഇത്തവണയും തന്റെ വസ്ത്രധാരണത്തിലൂടെ ഇന്ത്യയുടെ കൈത്തറി പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ചു. തമിഴ്‌നാടിന്റെ തനത് നെയ്ത്ത് ശൈലി വിളിച്ചോതുന്ന മനോഹരമായ കാഞ്ചീപുരം പട്ടുസാരി ധരിച്ചാണ് മന്ത്രി സഭയിലെത്തിയത്.
Also Read: ധാതു ഖനനത്തിന് റെയർ എർത്ത് കോറിഡോർ ;പദ്ധതിയിൽ കേരളവും
പർപ്പിൾ നിറത്തിലുള്ള സാരിയിൽ ഗോൾഡൻ-ബ്രൗൺ നിറത്തിലുള്ള ചെക്കുകളും കോഫി ബ്രൗൺ ബോർഡറുമാണ് ഇത്തവണത്തെ പ്രത്യേകത. മഞ്ഞ ബ്ലൗസാണ് ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള നെയ്ത്ത് വൈഭവത്തെ ആദരിക്കുന്നതിനോടൊപ്പം, രാജ്യത്തെ കൈത്തറി തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശവും ഇതിനു പിന്നിലുണ്ട്.
Also Read: ഞായറാഴ്ച കേന്ദ്ര ബജറ്റ് ഇത് രണ്ടാം തവണ; അവസാനം അവതരിപ്പിച്ചത് 27 വർഷങ്ങൾക്ക് മുമ്പ്
ബ്രിട്ടീഷ് കാലത്തെ ബ്രീഫ്‌കേസ് സംസ്‌കാരം ഒഴിവാക്കി ഡിജിറ്റൽ ടാബ്‌ലറ്റ് ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ 'ബാഹി ഖാട്ട' മാതൃകയിൽ തന്നെയാണ് മന്ത്രി ഇത്തവണയും കൊണ്ടുവന്നത്. 2019 മുതൽ ഓരോ ബജറ്റിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ തനത് സാരികൾ ധരിക്കാറുള്ള നിർമ്മല സീതാരാമൻ, കഴിഞ്ഞ വർഷം ബിഹാറിലെ മധുബനി പെയിന്റിങ്ങുകൾ തുന്നിച്ചേർത്ത സാരിയായിരുന്നു ധരിച്ചിരുന്നത്.
Also Read: കേന്ദ്ര ബജറ്റ് 2026: ഓഹരി വിപണിയിൽ പ്രത്യേക വ്യാപാരം; നിഫ്റ്റിയും സെൻസെക്സും മാറ്റമില്ലാതെ തുടരുന്നു
തെലങ്കാനയിലെ പോച്ചംപള്ളി, ഒഡീഷയിലെ ബൊംകായ്, ആന്ധ്രയിലെ മംഗൾഗിരി തുടങ്ങിയ കൈത്തറി ശൈലികൾ മുൻ വർഷങ്ങളിൽ മന്ത്രി അവതരിപ്പിച്ചിരുന്നു. ഇത്തവണ തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് വർഷം കൂടിയാണെന്നത് ധനമന്ത്രിയുടെ കാഞ്ചീപുരം സാരി തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യവും നൽകുന്നുണ്ടെന്ന് നിരീക്ഷകർ കരുതുന്നു.
Read More: വീട്ടിലിരിക്കുന്ന സ്വർണത്തിന് നികുതി നൽകേണ്ടി വരുമോ? ബജറ്റ് പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us