/indian-express-malayalam/media/media_files/2026/02/01/income-tax-changes-in-budget-2026-02-01-15-05-22.jpg)
Budget 2026-27 Income Tax Updates
Union Budget 2026 Income Tax Updates: ന്യൂഡൽഹി: രാജ്യത്തെ ആദായനികുതി നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി പുതിയ നികുതി നിയമം ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നികുതിദായകർക്ക് എളുപ്പത്തിൽ റിട്ടേണുകൾ സമർപ്പിക്കാൻ സഹായിക്കുന്ന രീതിയിൽ ഐ.ടി.ആർ ഫോമുകൾ പൂർണ്ണമായും പരിഷ്‌കരിച്ചതായും മന്ത്രി വ്യക്തമാക്കി.
പുതിയ മാറ്റങ്ങൾ നികുതി സമർപ്പണത്തിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും, റിഫണ്ടുകൾ വേഗത്തിലാക്കാനും സഹായിക്കും. ആനുകൂല്യങ്ങൾ, മൂലധന നേട്ട നികുതി , ഇളവുകൾ എന്നിവയിലെ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് നികുതിദായകർ.
1961-ലെ നിയമത്തിന് വിട
ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961-ലെ ആദായനികുതി നിയമത്തിന് പകരം 'ഇൻകം ടാക്‌സ് ആക്ട് 2025' ഏപ്രിൽ 1 മുതൽ നിലവിൽ വരും. പുതിയ നിയമത്തിൽ നികുതി നിരക്കുകളിൽ മാറ്റമില്ലെങ്കിലും, നിയമങ്ങളിലെ സങ്കീർണ്ണതകൾ 50 ശതമാനത്തോളം കുറച്ചിട്ടുണ്ട്.
മാറ്റങ്ങൾ ഇങ്ങനെ
- ഏകീകൃത നികുതി വർഷം: മുൻവർഷം , അസസ്മെന്റ് വർഷം എന്നിങ്ങനെയുള്ള തരംതിരിവ് ഒഴിവാക്കി ടാക്‌സ് ഇയർ എന്ന ഏകീകൃത രീതി കൊണ്ടുവന്നു.
Also Read:വികസിത് ഭാരത് ലക്ഷ്യം; 2026 കേന്ദ്ര ബജറ്റിലെ 20 പ്രധാന പ്രഖ്യാപനങ്ങൾ
- ടി.ഡി.എസ് റീഫണ്ട്: റിട്ടേൺ സമർപ്പിക്കാൻ വൈകിയാലും പിഴയില്ലാതെ തന്നെ ടി.ഡി.എസ് റീഫണ്ട് അനുവദിക്കും.നിയമത്തിലെ അവ്യക്തതകൾ നീക്കുന്നതിലൂടെ നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം.
റിട്ടേൺ തിരുത്താൻ ഇനി മാർച്ച് 31 വരെ സമയം
നേരത്തെ ഡിസംബർ 31 വരെ മാത്രം അനുവദിച്ചിരുന്ന പുതുക്കിയ റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയം ഇനി മുതൽ മാർച്ച് 31 വരെ നീട്ടി.
Also Read:റെയിൽവേയ്ക്ക് റെക്കോർഡ് വിഹിതം: 2.93 ലക്ഷം കോടി രൂപയുടെ ബജറ്റ് വിഹിതം പ്രഖ്യാപിച്ച് കേന്ദ്രം
ചെറിയൊരു ഫീസ് അടച്ച് പിഴവുകൾ തിരുത്താൻ ഇതിലൂടെ സാധിക്കും. സാലറി ലഭിക്കുന്നവർക്കും ഫ്രീലാൻസർമാർക്കും ഇത് വലിയ ആശ്വാസമാകും.
സമയപരിധി
സാധാരണ നികുതിദായകർ (ITR-1, ITR-2 ഫയൽ ചെയ്യുന്നവർ) റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആയി തന്നെ തുടരും. എന്നാൽ ഓഡിറ്റിംഗ് ആവശ്യമില്ലാത്ത ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും ട്രസ്റ്റുകൾക്കും ഒരു മാസത്തെ അധിക സമയം അനുവദിച്ചു.
ഇവർക്ക് ഓഗസ്റ്റ് 31 വരെ റിട്ടേൺ സമർപ്പിക്കാം.ചെറുകിട സംരംഭകരുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Read Budget:വികസിത് ഭാരത് ലക്ഷ്യം; 2026 കേന്ദ്ര ബജറ്റിലെ 20 പ്രധാന പ്രഖ്യാപനങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us