scorecardresearch

Budget 2024 Income Tax Slab Highlights: മുദ്ര ലോൺ 20 ലക്ഷമാക്കി ഉയർത്തി, വിദ്യാഭ്യാസ വായ്പ 10 ലക്ഷം

Union Budget 2024 in Malayalam, Income Tax Slab Highlights: നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 ലക്ഷം രൂപ വരെ വിദ്യാഭ്യയാസ വായ്പ ലഭ്യമാക്കും

Union Budget 2024 in Malayalam, Income Tax Slab Highlights: നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 ലക്ഷം രൂപ വരെ വിദ്യാഭ്യയാസ വായ്പ ലഭ്യമാക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Budget 2024 Announcements, Income Tax Slab Live,  FM Nirmala Sitharaman Speech in Malayalam Live Updates

Budget 2024 Income Tax Slab and Rate Change Live Updates

ബജറ്റ് 2024 ലൈവ് അപ്ഡേറ്സ്: രാജ്യത്ത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 ലക്ഷം രൂപ വരെ വിദ്യാഭ്യയാസ വായ്പ ലഭ്യമാക്കും. മുദ്ര ലോണുകളുടെ പരിധി 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി ഉയർത്തി. നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. ഗ്രാമീണ, നഗര മേഖലകളിൽ മൂന്നു കോടി വീടുകൾ നിർമ്മിക്കുമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. 

Advertisment

കസ്റ്റംസ് തീരുവ കുറച്ചതിനെ തുടർന്ന് സ്വർണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയും. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറു ശതമാനമായും പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനവുമായാണ് കുറച്ചത്. മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടേയും കസ്റ്റംസ് തീരുവ കുറച്ചതോടെ അവയ്ക്കും വില കുറയും.

മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റാണിത്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ഏഴാമത്തെ ബജറ്റാണിത്.  2024- 25 കാലത്തെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി അവതരിപ്പിച്ചിരുന്നു. 

  • Jul 23, 2024 17:16 IST

    ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി

    കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുമെന്നും, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് മധ്യവർഗത്തെ ശാക്തീകരിക്കുമെന്നും, ശക്തമായ പദ്ധതികളിലൂടെ ദളിത് വിഭാഗത്തിലും പിന്നോക്ക വിഭാഗത്തിലുംപെട്ട ആളുകളെ ശക്തിപ്പെടുത്തുമെന്നും, സ്ത്രീകളുടെ സംഭാവന പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



  • Jul 23, 2024 14:42 IST

    ബജറ്റ് കേരളാവിരുദ്ധമെന്ന് ബാലഗോപാൽ

    മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിൽ കേരളത്തിനോട് കാണിച്ചത് ഇതുവരെ ഒരു ബജറ്റിലും കാണിക്കാത്ത അത്ര അവഗണനയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇത്ര കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു.



  • Advertisment
  • Jul 23, 2024 12:52 IST

    ഓഹരി വിപണിയിൽ വൻ ഇടിവ്

    സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിൽ 380 പോയിന്റ് ഇടിവ്. വിപണിക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങൾ ഇല്ലാത്തത് ഓഹരി വിപണിയിലെ തകർച്ചയ്ക്ക് കാരണം.



  • Jul 23, 2024 12:35 IST

    ബജറ്റ് അവതരണം പൂർത്തിയായി

    മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് അവതരണം പൂർത്തിയായി



  • Jul 23, 2024 12:31 IST

    നികുതി നിരക്ക് പരിഷ്കരിച്ചു

    മൂന്നു ലക്ഷം രൂപവരെ ആദായനികുതി ഇല്ല. 3-7 ലക്ഷം രൂപവരെ 5 ശതമാനം, 7-10 ലക്ഷംവരെ 10 ശതമാനമാണ് നികുതി. 10-12 ലക്ഷം രൂപവരെ 15 ശതമാനവും 12-15 ലക്ഷം രൂപവരെ 20 ശതമാനവുമാണ് നികുതി. 



  • Jul 23, 2024 12:31 IST

    ബജറ്റ് 2024

    Union Budget 2024



  • Jul 23, 2024 12:30 IST

    ആദായ നികുതി: ഇളവ് പരിധി ഉയർത്തി

    ആദായ നികുതി സ്റ്റാൻഡേഡ് ഡിഡക്ഷൻ പരിധി 50,000 ത്തിൽനിന്ന് 75,000 ആയി ഉയർത്തി. പുതിയ നികുതി ഘടന സ്വീകരിച്ചവർക്കാണ് ഈ ഇളവ്.



  • Jul 23, 2024 12:25 IST

    ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങൾ

    • പുരപ്പുറ സൗരോർജ പദ്ധതിയിൽ മാസം 300 യൂണിറ്റ് സൗജന്യം
    • ഒരു കോടി വീടുകൾക്ക് കൂടി സഹായകമാകും
    • പിഎം സൂര്യഘർ മുഫ്ത് ബിജിലി പദ്ധതി



  • Jul 23, 2024 12:23 IST

    ആദായനികുതി നിയമത്തിൽ സമഗ്ര പരിഷ്കാരം

    കാരുണ്യപ്രവർത്തനങ്ങൾക്കുള്ള പണമിടപാട് നികുതിയിൽനിന്ന് ഒഴിവാക്കും. ആദായനികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടിയില്ല. 



  • Jul 23, 2024 12:20 IST

    തൊഴിലാളികൾക്ക് ഡോർമെറ്ററി സൗകര്യം

    വ്യവസായശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ ഡോർമെറ്ററി



  • Jul 23, 2024 12:19 IST

    ബജറ്റ് 2024

    Union Budget 2024



  • Jul 23, 2024 12:18 IST

    വില കൂടും

    • സോളർ സെല്ലുകളും പാനലുകൾക്കുമുള്ള തീരുവ ഇളവ് നീട്ടില്ല
    • അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു
    • പിവിസി, ഫ്ലെക്സ് ബാനറുകൾക്കുള്ള തീരുവ 10 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി



  • Jul 23, 2024 12:13 IST

    വില കുറയും

    • സ്വർണം, വെള്ളി, പ്ലാറ്റിനം വില കുറയും
    • കാൻസർ മരുന്നുകൾക്ക് വില കുറയും
    • മൂന്നു മരുന്നുകൾക്ക് കൂടി എക്സൈസ് തീരുവ നീക്കി
    • മൊബൈലിനും ചാർജറുകൾക്കും വില കുറയും
    • തുണിക്കും ലെതറിനും വില കുറയും



  • Jul 23, 2024 12:11 IST

    പുതിയ സോളാർ പദ്ധതി

    പുതിയ സോളാർ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി. ഒരു കോടി വീടുകളിൽ കൂടി സോളാർ. 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാം. 



  • Jul 23, 2024 11:54 IST

    ബജറ്റ് 2024

    Union Budget 2024



  • Jul 23, 2024 11:53 IST

    ബജറ്റിൽ സ്ത്രീകൾക്ക് പരിഗണന

    • സ്ത്രീകൾക്കും കുട്ടികൾക്കുമായി മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതികൾ
    • വർക്കിങ് വിമൻസ് ഹോസ്റ്റലുകളും ക്രഷുകളും



  • Jul 23, 2024 11:51 IST

    പുതിയ വ്യവസായ പാർക്കുകൾ

    • നഗരങ്ങളിൽ പുതിയ വ്യവസായ പാർക്കുകൾ
    • 12 പുതിയ വ്യവസായ പാർക്കുകൾ
    • എംഎസ്എംഇയിൽ പിപിപി മാതൃകയിൽ ഇ-കൊമേഴ്സ് ഹബ്



  • Jul 23, 2024 11:50 IST

    ബിഹാറിന് മൂന്നു എക്സ്പ്രസ് വേ

    ബിഹാറിൽ ദേശീയപാത വികസനത്തിന് 26,000 കോടി രൂപ ബജറ്റിൽ അനുവദിച്ചു. പട്ന-പൂർണിയ, ബക്സർ-ബദൽപൂർ, ബോധ്ഗയ-വൈശാലി എക്സ്പ്രസ് വേകൾ



  • Jul 23, 2024 11:48 IST

    ഭക്ഷ്യസുരക്ഷയ്ക്ക് പോളാവരം പദ്ധതി

    രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് പോളാവരം പദ്ധതി പൂർത്തിയാക്കും. 



  • Jul 23, 2024 11:45 IST

    തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാൻ പാക്കേജ്

    തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ മൂന്നിന പാക്കേജ്. ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെന്റിന് പിന്തുണ. ഒരു മാസത്തെ ശമ്പളം (പരിധി-15000 രൂപ) മൂന്നു ഗഡുക്കളായി സർക്കാർ നൽകും. ശമ്പള പരിധി ഒരു ലക്ഷം രൂപവരെയാണ്. ഇതിലൂടെ ഒരു ലക്ഷം യുവാക്കൾക്ക് ഗുണം കിട്ടുമെന്ന് ധനമന്ത്രി.



  • Jul 23, 2024 11:41 IST

    പിഎം ആവാസ് യോജന വഴി 3 കോടി വീടുകൾ

    പിഎം ആവാസ് യോജന വഴി 3 കോടി വീടുകൾ കൂടി നിർമ്മിക്കും

    news



  • Jul 23, 2024 11:32 IST

    മുദ്ര ലോൺ 20 ലക്ഷമാക്കി ഉയർത്തി

    മുദ്ര ലോൺ പരിധി 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി ഉയർത്തിയതായി ബജറ്റ് പ്രഖ്യാപനം



  • Jul 23, 2024 11:28 IST

    ബജറ്റ് 2024

    Union Budget 2024



  • Jul 23, 2024 11:26 IST

    ബിഹാറിന് പ്രത്യേക പദ്ധതി

    ബിഹാർ, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദ്ധതി. പൂർവോദയ എന്ന പേരിലാണ് പദ്ധതി. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് സാമ്പത്തിക സഹായം. ആന്ധ്രയുടെ പിന്നാക്ക മേഖലയുടെ വികസനത്തിന് സാമ്പത്തിക സഹായം. ബിഹാറിൽ വിമാനത്താവളവും റോഡുകളും. പുതിയ മെഡിക്കൽ കോളേജുകളും ബിഹാറിനായി അനുവദിച്ചു.



  • Jul 23, 2024 11:26 IST

    ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം വായ്പ

    ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വായ്പ സഹായം



  • Jul 23, 2024 11:19 IST

    കർഷകർക്ക് സഹായം

    • കാർഷിക ഗവേഷണത്തിന് പ്രത്യേക പദ്ധതി
    • പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകൾ
    • ഒരു കോടി കർഷകരെ ജൈവ കൃഷിയിലേക്ക് ആകർഷിക്കും
    • കിസാൻ ക്രഡിറ്റ് കാർഡ് 5 സംസ്ഥാനങ്ങളിൽ കൂടി
    • ഒരു കോടി കർഷകരെ ജൈവ കൃഷിയിലേക്ക് ആകർഷിക്കും



  • Jul 23, 2024 11:16 IST

    തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി

    4.1 കോടി യുവാക്കൾക്ക് തൊഴിലും മറ്റ് അവസരങ്ങളും ഉറപ്പാക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി. വിദ്യാഭ്യാസ-നൈപുണ്യ മേഖലയ്ക്ക് ഊന്നൽ നൽകും.



  • Jul 23, 2024 11:12 IST

    നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി

    • പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കി 
    • 4 കോടി യുവജങ്ങളെ ലക്ഷ്യമാക്കി നൈപുണ്യ പദ്ധതി
    • തൊഴിൽ, ചെറുകിട, ഇടത്തരം മേഖലകൾക്ക് സഹായം



  • Jul 23, 2024 11:09 IST

    രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമെന്ന് ധനമന്ത്രി

    ഇന്ത്യയുടെ സാമ്പത്തിക വളർച്ച വേഗത്തിലെന്ന് ധനമന്ത്രി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമെന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി അഭിപ്രായപ്പെട്ടു.



  • Jul 23, 2024 11:04 IST

    ബജറ്റ് അവതരണം തുടങ്ങി

    മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.



  • Jul 23, 2024 10:53 IST

    പ്രധാനമന്ത്രി സഭയിൽ എത്തി

    പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സഭയിൽ എത്തി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അൽപ സമയത്തിനകം ബജറ്റ് അവതരിപ്പിക്കും



  • Jul 23, 2024 10:36 IST

    ബജറ്റ് അവതരണത്തിന് ധനമന്ത്രി പാർലമെന്റിലെത്തി

    ന്യുഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിലെത്തി. ഇത് ഏഴാം തവണയാണ് തുടർച്ചയായി നിർമ്മലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. നിലവിൽ പാർലമെന്റെ വളപ്പിൽ ബജറ്റ് അവതരണത്തിന് അനുമതി നൽകാനുള്ള കേന്ദ്ര മന്ത്രി സഭായോഗം പുരോഗമിക്കുകയാണ്. നേരത്തെ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് നിർമ്മലാ സീതാരാമൻ ബജറ്റിന് അംഗീകാരം വാങ്ങിയിരുന്നു. 

     



  • Jul 23, 2024 10:04 IST

    നിർമ്മല സീതാരാമൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടു

    ബജറ്റ് അവതരണത്തിനു മുൻപായി ധനമന്ത്രി നിർമ്മല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവിനെ കണ്ടു.

    news



  • Jul 23, 2024 09:56 IST

    ദിശാബോധമില്ലാത്ത ബജറ്റെന്ന് എഎപി എംപി

    കഴിഞ്ഞ 10 വർഷമായി അവതരിപ്പിച്ച ബജറ്റുകൾ ദിശാബോധമില്ലാത്തതാണെന്ന് എഎപി എംപി സന്ദീപ് പതക്. പണപ്പെരുപ്പം കുതിച്ചുയരുന്നു, തൊഴിലില്ലായ്മ ഉയർന്നതാണ്, വളർച്ചാ നിരക്ക് അടിസ്ഥാനപരമായി കുറയുന്നു. സമ്പദ്‌വ്യവസ്ഥ ആരോഗ്യകരമായ അവസ്ഥയിലല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.



  • Jul 23, 2024 09:44 IST

    ബജറ്റ് രേഖകളുമായി നിർമല സീതാരാമൻ പാർലമെന്റിലേക്ക് പുറപ്പെട്ടു

    കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിനായി പാർലമെന്റിലേക്ക് പുറപ്പെട്ടു. ധനമന്ത്രാലയത്തിലെ അംഗങ്ങളും മന്ത്രിക്കൊപ്പം പാർലമെന്റിലേക്ക് പോയി. 

    news



  • Jul 23, 2024 09:25 IST

    മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും ധനമന്ത്രാലയത്തിലെത്തി

    മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരൻ ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രാലയത്തിലെത്തി.



  • Jul 23, 2024 09:08 IST

    നിർമ്മല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി

    ബജറ്റ് അവതരണത്തിന് മുൻപായി ധനമന്ത്രി നിർമ്മല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി.

     



  • Jul 23, 2024 08:36 IST

    തൊഴിൽ മേഖലയിലെ കുതിപ്പിന് വൻ പ്രഖ്യാപനങ്ങൾ

    തൊഴിൽമേഖലയിലെ വികസനത്തിന് സഹായകരമായ വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും



  • Jul 23, 2024 08:20 IST

    സി.ഡി.ദേശ്മുഖിനൊപ്പം ഇടംപിടിക്കാൻ ധനമന്ത്രി നിർമല സീതാരാമനും

    ഇന്നത്തെ സമ്പൂർണ ബജറ്റ് അവതരണത്തോടെ സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തിൽ സി.ഡി.ദേശ്മുഖിനൊപ്പം ധനമന്ത്രി നിർമല സീതാരാമനും ഇടംപിടിക്കും.



  • Jul 23, 2024 07:46 IST

    സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ച് ധനമന്ത്രി

    ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി ഇന്നലെ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. സാമ്പത്തിക വർഷത്തിലെ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വിശദമായ റിപ്പോർട്ടാണിത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാർഗനിർദേശപ്രകാരം കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിന്റെ (DEA) സാമ്പത്തിക വിഭാഗമാണ് ഇത് തയ്യാറാക്കുന്നത്.



  • Jul 23, 2024 07:23 IST

    ബജറ്റ് അവതരണം രാവിലെ 11 ന്

    മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയിൽ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ഉറ്റുനോക്കുന്നു. 



Narendra Modi Nirmala Sitharaman Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: