scorecardresearch

ഏഴ് മുന്‍ഗണനകള്‍, ആദായനികുതി പരിധി ഇളവ്; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

2023-24 ലെ കേന്ദ്ര ബജറ്റും പേപ്പര്‍ രഹിത രൂപത്തില്‍ അവതരിപ്പിക്കുമെന്നാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

2023-24 ലെ കേന്ദ്ര ബജറ്റും പേപ്പര്‍ രഹിത രൂപത്തില്‍ അവതരിപ്പിക്കുമെന്നാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

author-image
WebDesk
New Update
ഏഴ് മുന്‍ഗണനകള്‍, ആദായനികുതി പരിധി ഇളവ്; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി:ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി. വികസനം ,യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ തുടങ്ങി കേന്ദ്ര ബജറ്റിന് ഏഴ് മുന്‍ഗണനാ വിഷയങ്ങളുണ്ടെന്നും ധനമന്ത്രി മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന്‌ ഏഴ് ലക്ഷമായി ഉയര്‍ത്തി

Advertisment

ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന്‌ ഏഴ് ലക്ഷമായി ഉയര്‍ത്തി. അധ്വാനിക്കുന്ന സാധാരണക്കാര്‍ക്ക് സാഹയകരമാകുന്ന പ്രഖ്യാപനമെന്ന് പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ഏഴ് ലക്ഷം വരെ വേതനമുള്ളവര്‍ ഇനി മുതല്‍ ആദായ നികുതി അടക്കേണ്ടതില്ല.  പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടരുന്നവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി അറിയിച്ചു.

പുതിയ രീതിയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. മൂന്ന് ലക്ഷം മുതല്‍ ആറുലക്ഷം വരെ അഞ്ചുശതമാനം. ആറുലക്ഷം മുതല്‍ ഒന്‍പത് ലക്ഷം വരെ പത്തുശതമാനം നികുതി. ഒന്‍പത് ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12 ലക്ഷം മുതല്‍ 15 ശതമാനം വരെ 20 ശതമാനം. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം. പുതിയ നികുതി രീതിയിലെ സ്ലാബുകളുടെ എണ്ണം അഞ്ചാക്കി കുറച്ചതായി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഏഴുലക്ഷം രൂപ വരെ റിബേറ്റ് ലഭിക്കുമെന്നതിനാല്‍ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് നികുതി നല്‍കേണ്ടതില്ല. 9 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഇനത്തില്‍ 45000 രൂപ നല്‍കണം

publive-image
Advertisment

ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.40 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംത്തില്‍ പറഞ്ഞു. 2013 - 14 കാലത്തേക്കാള്‍ 9 ഇരട്ടി തുകയില്‍ കൂടുതലാണിത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി പലിശരഹിത വായ്പ അനുവദിക്കുമെന്നും ഇതിന് 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

publive-image

വില കുറയുന്നവ

കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കും, ടെലിവിഷന്‍ സെറ്റുകളുടെ വില കുറയും, മൊബൈല്‍ ഫോണിന്റെ വില കുറയും, വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും. ടിവി പാനലുകള്‍, ക്യാമറ ലെന്‍സ് എന്നിവയുടെയും വില കുറയും. എഫനോള്‍, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെയും വില കുറയും. കംപ്രസ് ബയോഗ്യാസിന് വില കുറയും.

publive-image

വില കൂടുന്നവ

സിഗരറ്റ്, വസ്ത്രം, സ്വര്‍ണ്ണം,വെള്ളി, ഡയമണ്ട് എന്നിവയുടെ വില കൂടും

publive-image

തന്റെ അഞ്ചാമത് ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പു കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി പങ്കെടുത്തു. രാഷ്ട്രപതി ഭവനില്‍ എത്തിയ ധനമന്ത്രി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചു.

ബജറ്റില്‍ 2024 സാമ്പത്തിക വര്‍ഷത്തേക്ക് പുതിയ നികുതി സ്ലാബുകള്‍ പ്രഖ്യാപിക്കുമോ എന്ന് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ആദായനികുതി സ്ലാബുകളില്‍ മാറ്റമൊന്നും പ്രഖ്യാപിച്ചിരുന്നില്ല. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ നിലവിലെ സ്ലാബും സാധാരണ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി നിരക്കുകളും മാറ്റമില്ലാതെ തുടരുന്നതിനാല്‍ ശമ്പളക്കാരായ വിഭാഗം ഇപ്പോള്‍ ആദായനികുതി ഇളവിനായി കാത്തിരിക്കുകയാണ്.

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെപ്പോലെ, 2023-24 ലെ കേന്ദ്ര ബജറ്റും പേപ്പര്‍ രഹിത രൂപത്തില്‍ അവതരിപ്പിക്കുമെന്നാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ബജറ്റ് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇന്ത്യയിലേക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു. അസ്ഥിരമായ ആഗോള സാമ്പത്തിക സാഹചര്യത്തിനിടയില്‍ ബജറ്റ് രാജ്യത്തെ സാധാരണക്കാരന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ ശ്രമിക്കുമെന്ന് മാത്രമല്ല, ലോകം കാണുന്ന പ്രതീക്ഷയുടെ കിരണങ്ങള്‍ കൂടുതല്‍ തിളക്കത്തോടെ കാണണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 6.5 ശതമാനമായി കുറയുമെന്ന് പ്രവചിച്ചിരുന്നു, എന്നാല്‍, ലോകം അഭിമുഖീകരിച്ച അസാധാരണമായ വെല്ലുവിളികളെ നേരിടുന്നതില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുമെന്നും സര്‍വേ പറയുന്നു.

2022-23 സാമ്പത്തിക സര്‍വേ, രാജ്യത്തിന്‍ മേലുള്ള ആഗോള ശുഭാപ്തിവിശ്വാസം ഉള്‍പ്പെടെ ഇന്ത്യയുടെ വളര്‍ച്ചാ പാതയുടെ സമഗ്രമായ വിശകലനം സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'നമ്മുടെ രാജ്യത്തോടുള്ള ആഗോള ശുഭാപ്തിവിശ്വാസം, അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, കൃഷി, വ്യവസായം, ഭാവി മേഖലകളില്‍ ഊന്നല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വളര്‍ച്ചാ പാതയുടെ സമഗ്രമായ വിശകലനമാണ് സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നത്,' മോദി ട്വീറ്റ് ചെയ്തു.

  • 14:43 (IST) 01 Feb 2023
    വില കൂടുന്നവ

    സിഗരറ്റ്, വസ്ത്രം, സ്വര്‍ണ്ണം,വെള്ളി, ഡയമണ്ട് , ഇലക്ട്രിക് ചിമ്മിനി എന്നിവയുടെ വില കൂടും

  • 14:43 (IST) 01 Feb 2023
    വില കുറയുന്നവ

    കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കും, ടെലിവിഷന്‍ സെറ്റുകളുടെ വില കുറയും, മൊബൈല്‍ ഫോണിന്റെ വില കുറയും, വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും. ടിവി പാനലുകള്‍, ക്യാമറ ലെന്‍സ് എന്നിവയുടെയും വില കുറയും. എഫനോള്‍, ഹീറ്റ് കോയില്‍ എന്നിവയുടെയും വില കുറയും. കംപ്രസ് ബയോഗ്യാസിന് വില കുറയും.

  • 14:34 (IST) 01 Feb 2023
    വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറ പാകുന്ന ബജറ്റ്: പ്രധാനമന്ത്രി

    ബജറ്റ് വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ അടിത്തറ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാവപ്പെട്ടവരും ഇടത്തരക്കാരും കര്‍ഷകരും ഉള്‍പ്പെടെയുള്ളവരുടെ സമൂഹത്തിന്റെ സ്വപ്നങ്ങള്‍ ഈ ബജറ്റ് നിറവേറ്റുമെന്നും മോദി പറഞ്ഞു.

  • 14:33 (IST) 01 Feb 2023

  • 13:01 (IST) 01 Feb 2023
    ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന്‌ ഏഴ് ലക്ഷമായി ഉയര്‍ത്തി

    ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന്‌ ഏഴ് ലക്ഷമായി ഉയര്‍ത്തി. അധ്വാനിക്കുന്ന സാധാരണക്കാര്‍ക്ക് സാഹയകരമാകുന്ന പ്രഖ്യാപനമെന്ന് പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ഏഴ് ലക്ഷം വരെ വേതനമുള്ളവര്‍ ഇനി മുതല്‍ ആദായ നികുതി അടക്കേണ്ടതില്ല. പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടരുന്നവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി അറിയിച്ചു.

  • 12:58 (IST) 01 Feb 2023
    വില കൂടുന്നവ

    സിഗരറ്റ്, വസ്ത്രം, സ്വര്‍ണ്ണം,വെള്ളി, ഡയമണ്ട് എന്നിവയുടെ വില കൂടും

  • 12:58 (IST) 01 Feb 2023
    വില കുറയുന്നവ

    കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കും, ടെലിവിഷന്‍ സെറ്റുകളുടെ വില കുറയും, മൊബൈല്‍ ഫോണിന്റെ വില കുറയും, വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും. ടിവി പാനലുകള്‍, ക്യാമറ ലെന്‍സ് എന്നിവയുടെയും വില കുറയും. എഫനോള്‍, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെയും വില കുറയും. കംപ്രസ് ബയോഗ്യാസിന് വില കുറയും.

  • 12:55 (IST) 01 Feb 2023
    നികുതി കുറയുന്നവ

  • 12:51 (IST) 01 Feb 2023
    വില കൂടുന്നവ

    സിഗരറ്റ്, വസ്ത്രം, സ്വര്‍ണ്ണം,വെള്ളി, ഡയമണ്ട് , ഇലക്ട്രിക് ചിമ്മിനി എന്നിവയുടെ വില കൂടും

  • 12:33 (IST) 01 Feb 2023
    ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന്‌ ഏഴ് ലക്ഷമായി ഉയര്‍ത്തി

    ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന്‌ ഏഴ് ലക്ഷമായി ഉയര്‍ത്തി. അധ്വാനിക്കുന്ന സാധാരണക്കാര്‍ക്ക് സാഹയകരമാകുന്ന പ്രഖ്യാപനമെന്ന് പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ഏഴ് ലക്ഷം വരെ വേതനമുള്ളവര്‍ ഇനി മുതല്‍ ആദായ നികുതി അടക്കേണ്ടതില്ല. ആദായ നികുതിയില്‍ ഇളവ് വരുത്തിയിട്ടില്ല. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചിട്ടുണ്ട്.

  • 12:28 (IST) 01 Feb 2023

    ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന്‌

    ഏഴ് ലക്ഷമായി ഉയര്‍ത്തി. അധ്വാനിക്കുന്ന സാധാരണക്കാര്‍ക്ക് സാഹയകരമാകുന്ന പ്രഖ്യാപനമെന്ന് പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ഏഴ് ലക്ഷം വരെ വേതനമുള്ളവര്‍ ഇനി മുതല്‍ ആദായ നികുതി അടക്കേണ്ടതില്ല. ആദായ നികുതിയില്‍ ഇളവ് വരുത്തിയിട്ടില്ല. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചിട്ടുണ്ട്.

  • 12:27 (IST) 01 Feb 2023
    ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ ഏഴ് ലക്ഷമായി ഉയര്‍ത്തി

    ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ ഏഴ് ലക്ഷമായി ഉയര്‍ത്തി. അധ്വാനിക്കുന്ന സാധാരണക്കാര്‍ക്ക് സാഹയകരമാകുന്ന പ്രഖ്യാപനമെന്ന് പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ഏഴ് ലക്ഷം വരെ വേതനമുള്ളവര്‍ ഇനി മുതല്‍ ആദായ നികുതി അടക്കേണ്ടതില്ല. ആദായ നികുതിയില്‍ ഇളവ് വരുത്തിയിട്ടില്ല. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചിട്ടുണ്ട്.

  • 12:19 (IST) 01 Feb 2023
    നികുതി കുറയുന്നവ

    കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കും, ടെലിവിഷന്‍ സെറ്റുകളുടെ വില കുറയും, മൊബൈല്‍ ഫോണിന്റെ വില കുറയും, വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും. ടിവി പാനലുകള്‍, ക്യാമറ എന്നിവയുടെയും വില കുറയും. എഫനോള്‍, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെയും വില കുറയും. കംപ്രസ് ബയോഗ്യാസിന് വില കുറയും.

  • 12:19 (IST) 01 Feb 2023
    വില കുറയുന്നവ

    കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കും, ടെലിവിഷന്‍ സെറ്റുകളുടെ വില കുറയും, മൊബൈല്‍ ഫോണിന്റെ വില കുറയും, വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും. ടിവി പാനലുകള്‍, ക്യാമറ ലെന്‍സ് എന്നിവയുടെയും വില കുറയും. എഫനോള്‍, ഹീറ്റ് കോയില്‍ എന്നിവയുടെയും വില കുറയും. കംപ്രസ് ബയോഗ്യാസിന് വില കുറയും.

  • 12:14 (IST) 01 Feb 2023
    5ജി സാങ്കേതികവിദ്യാ വികാസത്തിന് നൂറ് 5ജി ലാബുകള്‍ക്ക് തുടക്കമിടും

    രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി 'മേക്ക് എഐ ഫോര്‍ ഇന്ത്യ', മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ' എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളേജുകളിലായി നൂറ് 5ജി ലാബുകള്‍ക്ക് തുടക്കമിടും. നിലവില്‍ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കര്‍ സേവനം കൂടുതല്‍ മേഖലകളില്‍ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങള്‍ക്കായി ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകള്‍ സുരക്ഷിതമായി അതാത് സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്‍പ്പടെയുള്ള സൗകര്യം ഒരുക്കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

  • 12:03 (IST) 01 Feb 2023
    മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായം

    ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചു, പാന്‍ കാര്‍ഡ് - തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കും, മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും, പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും

  • 11:58 (IST) 01 Feb 2023
    തടവില്‍ കഴിയുന്ന നിര്‍ധനരായവര്‍ക്ക് സാമ്പത്തിക സഹായം

    ജയിലില്‍ കഴിയുന്ന നിര്‍ധനരായവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. പിഴ തുക , ജാമ്യ തുക എന്നിവക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

  • 11:57 (IST) 01 Feb 2023
    സപ്തര്‍ഋഷി: ബജറ്റിന് 7 മുന്‍ഗണനാ വിഷയങ്ങള്‍

    വികസനം ,യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ തുടങ്ങി കേന്ദ്ര ബജറ്റിന് ഏഴ് മുന്‍ഗണനാ വിഷയങ്ങളുണ്ടെന്നും മന്ത്രി

  • 11:49 (IST) 01 Feb 2023
    ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചു

    ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചു. 2013 - 14 കാലത്തേക്കാള്‍ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണെന്നും ധനമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്.

  • 11:47 (IST) 01 Feb 2023
    സര്‍ക്കാരുമായുള്ള ഡിജിറ്റല്‍ ഇടപാടിന് പാന്‍ അടിസ്ഥാന രേഖ

    നിര്‍മിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങള്‍. സര്‍ക്കാരുമായുള്ള ഡിജിറ്റല്‍ ഇടപാടിന് പാന്‍ അടിസ്ഥാന രേഖ. ഔഷധ ഗവേഷണം ഊര്‍ജിതമാക്കും.

  • 11:39 (IST) 01 Feb 2023
    ആദിവാസി മേഖലയില്‍ 748 സ്‌കൂളകള്‍

    ആദിവാസി മേഖലയില്‍ 748 സ്‌കൂളകള്‍, ഏകലവ്യ സ്‌കൂളുകള്‍ കൂടുതല്‍ സ്ഥാപിക്കും. 38800 അധ്യാപകരെ നിയമിക്കും. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വര്‍ഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും

  • 11:36 (IST) 01 Feb 2023
    കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും

    മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മികവിന്റെ കേന്ദ്രമായി പിന്തുണയ്ക്കും. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സര്‍ക്കാര്‍ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് വിനോദസഞ്ചാരത്തിന്റെ പ്രചാരണം മിഷന്‍ മോഡില്‍ ഏറ്റെടുക്കും.

  • 11:35 (IST) 01 Feb 2023
    ധാന്യ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്

    ധാന്യ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്. കുട്ടികള്‍ക്ക് ദേശീയ ഡിജിറ്റല്‍ പുസ്തകശാല. മൂലധന നിഷേപം 10 ലക്ഷം കോടി.50 പുതിയ വിമാന താവളങ്ങള്‍ കൂടി നിര്‍മ്മിക്കും.

  • 11:34 (IST) 01 Feb 2023
    157 പുതിയ നഴ്സിങ് കോളജുകള്‍

    പുതിയ 157 പുതിയ നഴ്‌സിങ് കോളജുകള്‍ സ്ഥാപിക്കും. 2015 മുതല്‍ സ്ഥാപിതമായ 157 മെഡിക്കല്‍ കോളജുകളുമായി ചേര്‍ന്നാണ് ഇവ പ്രാവര്‍ത്തികമാക്കുക. 2047 ഓടെ അരിവാള്‍ രോഗം ഇല്ലാതാക്കും. തിരഞ്ഞെടുത്ത ഐസിഎംആര്‍ ലാബുകളിലെ സൗകര്യങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സൗകര്യങ്ങളുടെ ഗവേഷണത്തിനായി ലഭ്യമാക്കും. ഔഷധമേഖലയില്‍ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പരിപാടി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഏറ്റെടുക്കും.

  • 11:28 (IST) 01 Feb 2023
    സപ്തഋഷി: ബജറ്റിന് 7 മുന്‍ഗണനാ വിഷയങ്ങള്‍

    വികസനം ,യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ തുടങ്ങി കേന്ദ്ര ബജറ്റിന് ഏഴ് മുന്‍ഗണനാ വിഷയങ്ങളുണ്ടെന്നും മന്ത്രി

  • 11:24 (IST) 01 Feb 2023
    ജി20 അധ്യക്ഷപദവി ലോക സമ്പദ്‌വ്യവസ്ഥയില്‍ രാജ്യത്തിന്റെ പങ്ക് ശക്തിപ്പെടുത്താന്‍ സഹായിക്കും

    യുക്രൈനിലെ യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികളുടെ ഈ കാലത്ത്, ലോക സാമ്പത്തിക ക്രമത്തില്‍ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന് ജി 20 പ്രസിഡന്‍സി അധ്യക്ഷപദവ അതുല്യ അവസരമാണ് നല്‍കുന്നതെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍.

  • 11:22 (IST) 01 Feb 2023

  • 11:20 (IST) 01 Feb 2023
    സപ്തര്‍ഋഷി: ബജറ്റിന് 7 മുന്‍ഗണനാ വിഷയങ്ങള്‍

    വികസനം ,യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ തുടങ്ങി കേന്ദ്ര ബജറ്റിന് ഏഴ് മുന്‍ഗണനാ വിഷയങ്ങളുണ്ടെന്നും മന്ത്രി

  • 11:19 (IST) 01 Feb 2023
    നടപ്പ് വർഷം സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനം

    നടപ്പു സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനമായിരിക്കുമെന്നാണു കണക്കാക്കപ്പെടുന്നതെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. വെല്ലുവിളികള്‍ക്കിടയിലും സമ്പദ്വ്യവസ്ഥ ശരിയായ പാതയിലാണ്. വിശാലമായ പരിഷ്‌കാരങ്ങളിലുള്ള നമ്മുടെ ശ്രദ്ധ ഈ പ്രയാസകരമായ സമയങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

  • 11:17 (IST) 01 Feb 2023
    അടുത്ത നൂറ് വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണിത്.

    ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ബജറ്റ് അവതര വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. അടുത്ത നൂറ് വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണിത്‌. വലിയ അവസരങ്ങളാണ് യുവാക്കള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷന്‍, 11.7 കോടി ശൗചാലയങ്ങള്‍ ഇവയെല്ലാം ഇന്ത്യ യാഥാര്‍ത്ഥ്യമാക്കി.

  • 11:17 (IST) 01 Feb 2023
    അടുത്ത നൂറ് വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണിത്.

    ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ബജറ്റ് അവതര വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. അടുത്ത നൂറ് വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റണിത്. വലിയ അവസരങ്ങളാണ് യുവാക്കള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷന്‍, 11.7 കോടി ശൗചാലയങ്ങള്‍ ഇവയെല്ലാം ഇന്ത്യ യാഥാര്‍ത്ഥ്യമാക്കി.

  • 11:16 (IST) 01 Feb 2023
    ഒരു വര്‍ഷത്തേക്ക് എല്ലാ മുന്‍ഗണനാ കുടുംബങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യം

    കോവിഡ് കാലത്ത്, 80 കോടിയിലധികം ആളുകള്‍ക്ക് 28 മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 2023 ജനുവരി ഒന്നു ഒരു വര്‍ഷം മുതല്‍ എല്ലാ അന്തോദയ, മുന്‍ഗണനാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കുന്നതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.

  • 11:16 (IST) 01 Feb 2023
    അടുത്ത നൂറ് വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണിത്.

    ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ബജറ്റ് അവതര വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. അടുത്ത നൂറ് വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണിത്‌. വലിയ അവസരങ്ങളാണ് യുവാക്കള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷന്‍, 11.7 കോടി ശൗചാലയങ്ങള്‍ ഇവയെല്ലാം ഇന്ത്യ യാഥാര്‍ത്ഥ്യമാക്കി.

  • 11:10 (IST) 01 Feb 2023
    നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി

    ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി.. തന്റെ അഞ്ചാമത് ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പു കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി പങ്കെടുത്തു. രാഷ്ട്രപതി ഭവനില്‍ എത്തിയ ധനമന്ത്രി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചു.

  • 10:52 (IST) 01 Feb 2023
    ബജറ്റില്‍ പുതിയ നികുതി സ്ലാബുകള്‍ പ്രഖ്യാപിക്കുമോ ?

    2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനിരിക്കെ 2024 സാമ്പത്തിക വര്‍ഷത്തേക്ക് പുതിയ നികുതി സ്ലാബുകള്‍ പ്രഖ്യാപിക്കുമോ എന്ന് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ആദായനികുതി സ്ലാബുകളില്‍ മാറ്റമൊന്നും പ്രഖ്യാപിച്ചിരുന്നില്ല. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ നിലവിലെ സ്ലാബും സാധാരണ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി നിരക്കുകളും മാറ്റമില്ലാതെ തുടരുന്നതിനാല്‍ ശമ്പളക്കാരായ വിഭാഗം ഇപ്പോള്‍ ആദായനികുതി ഇളവിനായി കാത്തിരിക്കുകയാണ്.

  • 10:44 (IST) 01 Feb 2023
    ബജറ്റ്: ഇന്ത്യന്‍ വിപണികളില്‍ കുതിപ്പ്

    കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇന്ത്യന്‍ വിപണികള്‍ കുതിപ്പ്. ബിഎസ്ഇ സെന്‍സെക്സ് 450 പോയിന്റ് ഉയര്‍ന്ന് 60,000 കടന്നപ്പോള്‍ നിഫ്റ്റി 115 പോയിന്റ് ഉയര്‍ന്ന് 17,777 എന്ന നിലയിലാണ്.

  • 10:05 (IST) 01 Feb 2023
    രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ച് നിര്‍മല സീതാരാമന്‍

    കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, സഹമന്ത്രി ഡോ ഭഗവത് കിഷന്റാവു കരാഡ്, സഹമന്ത്രി പങ്കജ് ചൗധരി, ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ 2023-24 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചു.

  • 10:04 (IST) 01 Feb 2023

  • 09:26 (IST) 01 Feb 2023
    ബജറ്റില്‍ പുതിയ നികുതി സ്ലാബുകള്‍ പ്രഖ്യാപിക്കുമോ ?

    2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനിരിക്കെ 2024 സാമ്പത്തിക വര്‍ഷത്തേക്ക് പുതിയ നികുതി സ്ലാബുകള്‍ പ്രഖ്യാപിക്കുമോ എന്ന് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ആദായനികുതി സ്ലാബുകളില്‍ മാറ്റമൊന്നും പ്രഖ്യാപിച്ചിരുന്നില്ല. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ നിലവിലെ ആദായ സ്ലാബും സാധാരണ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി നിരക്കുകളും മാറ്റമില്ലാതെ തുടരുന്നതിനാല്‍ ശമ്പളക്കാരായ വിഭാഗം ഇപ്പോള്‍ ആദായനികുതി ഇളവിനായി കാത്തിരിക്കുകയാണ്.

  • 09:26 (IST) 01 Feb 2023
    ബജറ്റില്‍ പുതിയ നികുതി സ്ലാബുകള്‍ പ്രഖ്യാപിക്കുമോ ?

    2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്

    അവതരിപ്പിക്കാനിരിക്കെ 2024 സാമ്പത്തിക വര്‍ഷത്തേക്ക് പുതിയ നികുതി സ്ലാബുകള്‍ പ്രഖ്യാപിക്കുമോ എന്ന് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ആദായനികുതി സ്ലാബുകളില്‍ മാറ്റമൊന്നും പ്രഖ്യാപിച്ചിരുന്നില്ല. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ നിലവിലെ ആദായ സ്ലാബും സാധാരണ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി നിരക്കുകളും മാറ്റമില്ലാതെ തുടരുന്നതിനാല്‍ ശമ്പളക്കാരായ വിഭാഗം ഇപ്പോള്‍ ആദായനികുതി ഇളവിനായി കാത്തിരിക്കുകയാണ്.

  • 09:25 (IST) 01 Feb 2023
    ബജറ്റില്‍ പുതിയ നികുതി സ്ലാബുകള്‍ പ്രഖ്യാപിക്കുമോ ?

    2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനിരിക്കെ 2024 സാമ്പത്തിക വര്‍ഷത്തേക്ക് പുതിയ നികുതി സ്ലാബുകള്‍ പ്രഖ്യാപിക്കുമോ എന്ന് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ആദായനികുതി സ്ലാബുകളില്‍ മാറ്റമൊന്നും പ്രഖ്യാപിച്ചിരുന്നില്ല. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ നിലവിലെ സ്ലാബും സാധാരണ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി നിരക്കുകളും മാറ്റമില്ലാതെ തുടരുന്നതിനാല്‍ ശമ്പളക്കാരായ വിഭാഗം ഇപ്പോള്‍ ആദായനികുതി ഇളവിനായി കാത്തിരിക്കുകയാണ്.

  • 07:59 (IST) 01 Feb 2023
    ബജറ്റ് ചര്‍ച്ച: ഒമ്പതംഗ കമ്മിറ്റിക്ക് രൂപം നല്‍കി ബിജെപി

    2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപി അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഫെബ്രുവരി 1 നും 12 നും ഇടയില്‍ കേന്ദ്ര ബജറ്റ് ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദ ഒമ്പതംഗ കമ്മിറ്റിക്ക് രൂപം നല്‍കി.

Nirmala Sitharaman India Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: