/indian-express-malayalam/media/media_files/uploads/2021/02/budget-live-1-1.jpg)
Union Budget 2021 Highlights: ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ 2021-2022 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം അവസാനിച്ചു. കൃത്യം 11 മണിക്കായിരുന്നു ബജറ്റ് അവതരണം ആരംഭിച്ചത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് വന്‍ പ്രഖ്യാപനങ്ങളാണ്. കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ നീട്ടും. ഇതിനായി ബജറ്റില്‍ 1957 കോടി അനുവദിച്ചിട്ടുണ്ട്.
എഴുപത്തിയഞ്ചു വയസ്സിനു മേല്‍ പ്രായമുള്ളവര്‍ ഇനി മുതൽ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട എന്നതും ബജറ്റിലെ മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനമാണ്. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഇളവ്. പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കി. നിരവധി മലയാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ബജറ്റ് അവതരണത്തിന് മുന്നോടിയായി 10.15 ന് കേന്ദ്രമന്ത്രിസഭാ യോഗം പാർലമെന്റിൽ ചേർന്നു. ബജറ്റിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
ബജറ്റ് അവതരണം ആരംഭിച്ചതും പ്രതിപക്ഷം സഭയിൽ ബഹളം വയ്‌ക്കാൻ തുടങ്ങി. കർഷക സമരം അടക്കം ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്.
രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. നിർമല അവതരിപ്പിക്കുന്ന രണ്ടാം ബജറ്റ്. കോവിഡ് പ്രതിസന്ധി, കർഷക സമരം, സാമ്പത്തിക മാന്ദ്യം എന്നിവയ്‌ക്കു നടുവിലാണ് ബജറ്റ് അവതരണം. നികുതി ഇളവുകൾക്ക് സാധ്യതയുണ്ട്. സംസ്ഥാനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ കാണുന്നത്.
'ആത്മനിര്‍ഭര്‍ ഭാരത്' നടപ്പിലാക്കുന്നതിനു മുൻഗണന നൽകുന്നതായിരിക്കും കേന്ദ്ര ബജറ്റ്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ജനകീയ പ്രഖ്യാപനങ്ങൾക്ക് സാധ്യത. ആരോഗ്യമേഖലയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഊന്നൽ നൽകും. കർഷകർക്കായുള്ള പുതിയ പ്രഖ്യാപനങ്ങളുണ്ടാകും.
Read in English
Live Blog
Union Budget 2021 Highlights: കേന്ദ്ര ബജറ്റ് വാർത്തകൾ തത്സമയം
കേന്ദ്ര ബജറ്റ് 2021 ലെ പ്രസംഗത്തിൽ ഓട്ടോ, ഇൻഫ്രാസ്ട്രക്ചർ, കാർഷിക മേഖലകൾ എന്നിവയ്ക്കുള്ള പദ്ധതികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതോടെ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ശതമാനം വ്യാപാരം നടത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ എസ് ആന്റ് പി ബി എസ് ഇ സെൻസെക്സ് 1,665.89 പോയിന്റ് (3.6 ശതമാനം) ഉയർന്ന് 47,951.66 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 50 463.00 പോയിന്റ് (3.4 ശതമാനം) ഉയർന്ന് 14,097.60 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. Read More
രാജ്യത്തെ നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കും. പെൻഷൻ വരുമാനം മാത്രമുള്ള 75 വയസ് കഴിഞ്ഞവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട. പ്രവാസികൾക്ക് ഇരട്ട നികുതി ഒഴിവാക്കും. ആദായ നികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല. ടാക്‌സ് ഓഡിറ്റ് പരിധി അഞ്ചു കോടിയില്‍ നിന്ന് 10 കോടിയിലേക്ക് ഉയര്‍ത്തി....സ്വർണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചു, ലക്ഷ്യം കള്ളക്കടത്തിന് തടയിടൽ. അംസസ്കൃത ചെമ്പിൻ ഇറക്കുമതി ചുങ്കം 2.5 ശതമാനമാക്കി കുറച്ചു ചിലയിനം ഓട്ടോമൊബൈൽ പാർട്സുകളുടെ നികുതി 15 ശതമാനമായി ഉയർത്തി.
റെയിൽവേയ്‌ക്കായി 1,10,055 കോടി രൂപയാണ് വകയിരുത്തുന്നത്. ഇതിൽ 1,07,100 കോടി രൂപ മൂലധനച്ചെലവിന് മാത്രമാണ്.
8500 കിലോമീറ്റർ റോഡ് പദ്ധതികൾ പ്രഖ്യാപിച്ചു. 11,000 കിലോ മീറ്ററ്‍ ദേശീയ പാത ഇടനാഴി ഭാരത് മാല പരിയോജന വഴി പൂർത്തിയാക്കും. 15,000 സ്കൂളുകൾ നവീകരിക്കും. 100 പുതിയ സൈനിക സ്കൂളുകൾ കൂടി ആരംഭിക്കും
കർഷകരുടെ ക്ഷേമമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി വിളകൾക്ക് താങ്ങുവില ഉറപ്പാക്കി മുൻപോട്ട് പോകും സംഭരണത്തിൻ്റെ പ്രയോജനം 43 ലക്ഷം കർഷകർക്ക് പ്രയോജനപ്പെടു ഗോതമ്പ് സംഭരണത്തിനായി കർഷകർക്ക് 75,060 കോടിയുടെ പദ്ധതി നടപ്പാക്കി വിവിധ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ൽ 1.72 ലക്ഷം കോടി ചെലവഴിക്കും കർഷക വായ്പയ്ക്കായി 16.5 ലക്ഷം കോടി വകയിരുത്തി.
64,180 കോടിയുടെ പി.എം ആത്മനിര്‍ഭര്‍ ആരോഗ്യ അടിസ്ഥാനസൗകര്യവികസന പദ്ധതി പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ലാബുകള്‍, 602 ആശുപത്രികളില്‍ തീവ്രപരിചരണവിഭാഗവും ഇതിൽ ഉൾപ്പെടുന്നു. കോവിഡ് വാക്സിന് 35000 കോടി രൂപ അനുവദിച്ചു. രണ്ട് കോവിഡ് വാക്സിനുകൾ കൂടി ഉടന്‍ വിപണിയിലെത്തുമെന്ന് ധനമന്ത്രി.
ഇത്തവണത്തെ ബജറ്റ് അവതരണം അൽപ്പം വ്യത്യസ്തമാണ്. കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ബജറ്റ് രേഖകൾക്ക് പകരം ടാബിൽ നോക്കിയാണ് നിർമല ബജറ്റ് അവതരിപ്പിക്കുക. പൂര്‍ണമായും പേപ്പര്‍ രഹിത ബജറ്റ്. ഇന്ത്യന്‍ നിര്‍മിത ടാബിലാണ് ബജറ്റ് അവതരണം. ചുവന്ന പട്ടിൽ പൊതിഞ്ഞ ഇന്ത്യൻ നിർമിത ടാബുമായാണ് നിർമല പാർലമെന്റിൽ എത്തുന്നത്. ബജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ബജറ്റ് കടലാസുരഹിതമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണയും ബജറ്റ് രേഖകൾ ചുവന്ന പട്ടിൽ പൊതിഞ്ഞാണ് നിർമല പാർലമെന്റിൽ എത്തിയത്. ചുവന്ന പട്ടിൽ ദേശീയചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. അരുൺ ജെയ്‌റ്റ്‌ലി ധനമന്ത്രിയായിരുന്നപ്പോൾ ബ്രീഫ്കേസിലാണ് ബജറ്റ് രേഖകൾ കൊണ്ടുവന്നിരുന്നത്.
കേന്ദ്ര ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണിയില്‍ മുന്നേറ്റം. തുടര്‍ച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിലാണ് വിപണിയില്‍നേട്ടം. സെന്‍സെക്‌സ് 388 പോയന്റ് ഉയര്‍ന്ന് 46674ലിലും നിഫ്റ്റി 101 പോയന്റ് നേട്ടത്തില്‍ 13,736ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 347 ഓഹരികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല.
ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ
Delhi: MoS Finance Anurag Thakur offers prayers at his residence, ahead of the presentation of the #UnionBudget 2021-22 in the Parliament today. pic.twitter.com/EtVFtzrNj7
— ANI (@ANI) February 1, 2021
Delhi: Finance Minister Nirmala Sitharaman arrives at the Ministry of Finance. She will present the #UnionBudget 2021-22 in the Parliament today. pic.twitter.com/rtS3izUHcm
— ANI (@ANI) February 1, 2021
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights