കേന്ദ്ര ബജറ്റിനെയും നിർമല സീതാരാമനെയും പ്രശംസിച്ച് പ്രധാനമന്ത്രി

രാജ്യത്തെ സാമ്പത്തിക അവസ്ഥയെ മെച്ചപ്പെടുത്തുന്ന കാര്യങ്ങളെല്ലാം ബജറ്റിലുണ്ടെന്നും നിർമല സീതാരാമനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു

pm cares, പിഎം കെയേഴ്സ് ഫണ്ട്, pm cares coronavirus, കൊറോണ വൈറസ്, പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ട്, coronavirus, pm modi coronavirus fund, covid 19, india coronavirus, indian express news, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാമ്പത്തിക അവസ്ഥയെ മെച്ചപ്പെടുത്തുന്ന കാര്യങ്ങളെല്ലാം ബജറ്റിലുണ്ടെന്നും നിർമല സീതാരാമനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

“പുതിയ പദ്ധതികൾ രാജ്യത്തെ സാമ്പത്തിക വളർച്ചയ്‌ക്ക് വേഗം പകരും. വരുന്ന നൂറ്റാണ്ടിലെ സാമ്പത്തിക വളർച്ചയ്‌ക്ക് അടിത്തറ പകരുന്ന ബജറ്റാണിത്. രാജ്യത്തെ എല്ലാ ജനങ്ങളെയും സാമ്പത്തികമായി ഉത്തേജിപ്പിക്കും. നികുതി കുറച്ചത് വിദേശരാജ്യത്തു നിന്നുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കും. റിയൽ എസ്റ്റേറ്റ്, സ്റ്റാർട്ട് അപ്പ് രംഗങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാൻ ഇതിലൂടെ സാധിക്കും. പുതിയ പദ്ധതികൾ രാജ്യത്തെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കും. രാജ്യത്തെ സാമ്പത്തിക വളർച്ചയ്‌ക്കു വേഗം പകരുന്നതാണ് പുതിയ ബജറ്റ്” പ്രധാനമന്ത്രി പറഞ്ഞു.

Read Also: ഉപ്പും മുളകിലേക്ക് ഇനി ഞാനില്ല, ഇതെന്റെ പുതിയ സംരംഭം: ജൂഹി രുസ്തഗി

ആദായ നികുതി പരിധിയിൽ വൻ മാറ്റം വരുത്തിക്കൊണ്ടുള്ളതാണ് എൻഡിഎ സർക്കാരിന്റെ രണ്ടാം ബജറ്റ്. 5 ലക്ഷം വരെ ആദായനികുതി ഇല്ല. 5 മുതൽ 7.5 ലക്ഷം വരെ 10 ശതമാനം. 7.5 മുതൽ 10 വരെ 15 ശതമാനം. 10 മുതൽ 12.5 വരെ 20 ശതമാനം. 12.5 മുതൽ 15 ലക്ഷം വരെ 25 ശതമാനം. 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം എന്നിങ്ങനെയായാണ് ആദായനികുതി ഘടന പരിഷ്കരിച്ചത്.

എൽഐസിയിലെ സർക്കാരിന്റെ ഓഹരികൾ ഭാഗികമായി വിറ്റഴിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ. പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ഓഹരികൾ വിൽക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി വിഹിതം രണ്ടു ഘട്ടുമായി നൽകും. അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി രൂപ ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടി അനുവദിക്കും. 2024ലോടെ പുതിയ നൂറ് വിമാനത്താവളങ്ങള്‍ തുറക്കും. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍ വരും. കൂടുതല്‍ തേജസ് ട്രെയിനുകള്‍ അനുവദിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Union budget 2020 narendra modi about union budget and nirmala

Next Story
ഷഹീൻ ബാഗ് പ്രദേശത്ത് വെടിവയ്‌പ്, അക്രമി പൊലീസ് കസ്റ്റഡിയിൽShaheen Bagh fire, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com