ന്യൂ​ഡ​ൽ​ഹി: നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് ഇന്ന് സഭയിൽ വയ്ക്കും. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് വ്യാഴാഴ്ച ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. രാവിലെ 11 നാണ് ബജറ്റ് പ്രസംഗം ആരംഭിക്കുന്നത്.

റെ​യി​ൽ​വേ ബ​ജ​റ്റും ഇ​തി​നോടൊപ്പം തന്നെ അ​വ​ത​രി​പ്പി​ക്കും. നോട്ട് നിരോധനവും ചരക്കു സേവന നികുതിയും ജനങ്ങളിൽ സർക്കാരിനെ കുറിച്ച് പ്രതികൂല അഭിപ്രായം ഉയർത്തിയ സാഹചര്യത്തിൽ ജനപ്രിയ ബജറ്റാവുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക-രാഷ്ട്രീയ വിദഗ്‌ധർ.

നേ​ര​ത്തെ സ്വ​ത​ന്ത്ര റെയിൽവേ ബ​ജ​റ്റ് അ​വ​ത​ര​ണം കേ​ന്ദ്രം ഇ​ല്ലാ​താ​ക്കി​യി​രു​ന്നു. ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ ബ​ജ​റ്റു​കൂ​ടി​യാ​ണി​ത്. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ജ​ന​പ്രീ​യ ന​ട​പ​ടി​ക​ൾ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook