ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ പൊതുബജറ്റാണ് കേന്ദ്ര ധനമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ചത്. ബജറ്റിൽ മൊബൈൽ ഫോണുകൾ, കാറുകൾ, മോട്ടോർ സൈക്കിൾ, ചെരുപ്പ്, പെർഫ്യൂമുകൾ എന്നിവയ്ക്ക് വില കൂടുമെന്ന് ധനമന്ത്രി പറഞ്ഞു. 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്.

വില കൂടുന്നവ

കാറുകൾ, മോട്ടോർസൈക്കിളുകൾ
മൊബൈൽ ഫോണുകൾ
വെളളി, സ്വർണം
പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ
സൺഗ്ലാസ്
പെർഫ്യൂമുകൾ
സൺസ്ക്രീൻ, സൺ ടാൻ, മാനിക്യൂർ, പെഡിക്യൂർ ഉൽപ്പന്നങ്ങൾ
പേസ്റ്റ്, പൗഡർ
ആഫ്റ്റർ ഷേവ് ഉൽപ്പന്നങ്ങൾ
ചെരുപ്പ്
ഡയമണ്ട്സ്
സ്മാർട് വാച്ച്
എൽസിഡി, ലെഡ് ടിവി പാനൽസ്
ഫർണിച്ചർ
ലൈറ്റുകൾ
കിടക്ക
കളിപ്പാട്ടങ്ങൾ, വീഡിയോ ഗെയിം
വാഹന സ്പെയർ പാർട്സുകൾ
സിഗരറ്റ്, സിഗരറ്റ് ലൈറ്റർ, മെഴുകുതിരി
പട്ടം
വെളിച്ചെണ്ണ അടക്കമുളള ഭക്ഷ്യ എണ്ണകൾ

വില കുറയുന്നവ

കശുവണ്ടി
സോളാർ ഗ്ലാസ്
കോക്‌ലിയർ ഇംപ്ലാന്റ്സിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ
ചില ഇലക്ട്രോണിക് വസ്തുക്കൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook