ന്യൂഡൽഹി: ആദായ നികുതി പരിധിയിൽ മാറ്റമില്ലാതെ പൊതുബജറ്റ്. നിലവിൽ 2.5 ലക്ഷം രൂപ വരെ ആദായനികുതി ഇല്ല. 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ 5 ശതമാനമാണ് നികുതി. 5 ലക്ഷം മുതൽ 10 ലക്ഷം വരെ 20 ശതമാനം നികുതി. 10 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി. മുതിർന്നവർക്ക് 1 ലക്ഷം വരെയുളള ചികിത്സയ്ക്ക് നികുതി ഇളവ്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് 5000 രൂപയുടെ ഇളവ്. മുതിർന്ന പൗരൻമാർക്ക് നിക്ഷേപ പലിശ വരുമാനത്തിൽ ഇളവ് ലഭിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി.

കോർപ്പറേറ്റ് നികുതി 25 ശതമാനമാക്കി. കോർപ്പറേറ്റ് 250 കോടി വരെ വരുമാനമുളള കമ്പനികളുടെ നികുതി കുറച്ചു. കാർഷികോൽപ്പന്ന കമ്പനികൾക്ക് 5 വർഷത്തേക്ക് നികുതി ഒഴിവാക്കി. ഓഹരി വരുമാനത്തിനും നികുതി ഈടാക്കാൻ തീരുമാനമായി. 1 ലക്ഷം രൂപയ്ക്ക് മുകളിലുളള വരുമാനത്തിന് 10 ശതമാനം നികുതി ഏർപ്പെടുത്തി. 100 കോടി വിറ്റുവരവുളള കൃഷി ഉൽപ്പാദക സംഘങ്ങൾക്ക് 100 ശതമാനം നികുതി ഇളവെന്ന് ജെയ്റ്റ് ബജറ്റ് അവതരണത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ