/indian-express-malayalam/media/media_files/uploads/2017/04/railway-track-759.jpg)
ന്യൂഡൽഹി: ബജറ്റിൽ റെയിൽവേയ്ക്ക് 1.48 ലക്ഷം കോടി. റെയിൽവേ സുരക്ഷ കൂട്ടും. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവി സ്ഥാപിക്കും. എല്ലാ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വൈഫൈ സൗകര്യം ലഭ്യമാക്കുമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി.
25,000 പേരിലധികം എത്തുന്ന സ്റ്റേഷനുകളിലെല്ലാം എസ്‌കലേറ്റർ സംവിധാനം. 18,000 കിലോമീറ്റർ റെയിൽവേ പാത ഇരട്ടിപ്പിക്കും. 600 പ്രധാന റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും. 4000 കിലോമീറ്റർ റെയിൽവ ലൈൻ വൈദ്യുതീകരിക്കും. 2017 സെപ്റ്റംബറിൽ ബുളളറ്റ് ട്രെയിനിന് തറക്കല്ലിട്ടു. വഡോദരയിൽ റെയിൽവേ യൂണിവേഴ്സിറ്റി സ്ഥാപിക്കും.
2018 നകം ഹൈവേ വികസിപ്പിക്കുകയും ഈ വർഷം 9000 കിലോമീറ്റർ ദേശീയപാത പൂർത്തിയാക്കുകയും ചെയ്യും. വിമാന യാത്രക്കാരുടെ എണ്ണം 100 കോടിയായി ഉയർത്തും. നിലവിൽ 124 വിമാനത്താവളങ്ങളാണ് എയർപോർട്സ് അതോറിറ്റിക്കുളളത്. ഇത് അഞ്ചിരട്ടിയാക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.