ന്യൂഡൽഹി: ധനമന്ത്രി അവതരിപ്പിച്ച റയിൽ ബജറ്റിൽ കൂടുതൽ പ്രാധാന്യം നൽകിയത് റയിൽവേയുടെ സുരക്ഷയ്‌ക്കാണ്. സമീപകാലത്ത് ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച് വർഷത്തേയ്‌ക്ക് ഒരു ലക്ഷം കോടിയാണ് നീക്കിവയ്‌ക്കുന്നത്. വർഷം 20000 കോടിയെന്ന കണക്കിൽ റയിൽ സുരക്ഷയ്‌ക്ക് തുക അനുവദിക്കും.

റയിൽവേ ബജറ്റിൽ 22 ശതമാനം വർദ്ധനവാണ് ഉണ്ടായത്. റയിൽവേ വികസനത്തിനും നടത്തിപ്പിനുമായി 1,31,000 കോടി നീക്കിവച്ചിട്ടുണ്ട്. 2020 ഓടെ ആളില്ലാ ലെവൽ ക്രോസുകൾ പൂർണ്ണമായി നീക്കാനാണ് ആലോചന.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ-

ഇ.ടിക്കറ്റിനുള്ള സർവ്വീസ് ചാർജ്ജ് നീക്കി

2000 സ്റ്റേഷനുകളിൽ സൗരോർജ്ജം ഉപയോഗിക്കും

പുനർ വികസനത്തിനായി 25 സ്റ്റേഷനുകൾ തിരഞ്ഞെടുത്തു

എല്ലാ തീവണ്ടികളിലും 2019 ഓടെ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കും

ന്യൂ ഡൽഹി, ജയ്‌പൂർ സ്റ്റേഷനുകളിൽ മാലിന്യത്തിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കും

വിനോദസഞ്ചാരത്തിനും തീർത്ഥാനടത്തിനും മാത്രമായി തീവണ്ടികൾ

500 സ്റ്റേഷനുകളിൽ ലിഫ്റ്റും എസ്കലേറ്ററും സ്ഥാപിക്കും

റയിൽ ഇടനാഴികൾ ആധുനികവത്കരിക്കും

സുരക്ഷ പ്രവർത്തനങ്ങൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ

പുതിയ മീറ്റർ റയിൽവേ പോളിസി പ്രഖ്യാപിച്ചു

500 ഭിന്നശേഷി സൗഹൃദ സ്റ്റേഷനുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook