ന്യൂഡൽഹി: ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടർന്ന് ബജറ്റ് അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റിയേക്കുമെന്ന ഊഹാപോഹങ്ങളെ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചു. ബജറ്റ് അവതരണത്തിന് ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കിയതോടെയാണ് 11 മണിക്ക് തന്നെ ബജറ്റ് അവതരണം ആരംഭിച്ചു.

സാധാരണ ഫെബ്രുവരി 28 ന് ബജറ്റ് അവതരിപ്പിക്കുന്ന രീതിയിൽ നിന്ന് ഒന്നാം തീയതി ബജറ്റ് അവതരിപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങൾ കേന്ദ്ര സർക്കാർ ഒരുക്കിയിരുന്നു. ഫെബ്രുവരി 26 ന് അവതരിപ്പിച്ചുവന്ന റെയിൽവേ ബജറ്റ് ഇത്തവണ മുതൽ പൊതുബജറ്റിനൊപ്പമാണ് അവതരിപ്പിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് ആണെന്ന പ്രത്യേകതയും 2017-2018 ബജറ്റിനുണ്ട്. നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ബജറ്റാണെന്നതും ശ്രദ്ധേയമാണ്.

ബജറ്റ് പ്രഖ്യാപനങ്ങള്‍:

> 50 ലക്ഷം മുതല്‍ ഒരു കോടി വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ചാര്‍ജ്

> 20,000 രൂപ മുതല്‍ 41,000 രൂപ വരെ മാസ വരുമാനം ഉള്ളവരുടെ ആദായനികുതി പകുതിയായി കുറഞ്ഞു

> മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനം ഉള്ളവരുടെ നികുതി 5 ശതമാനം ആക്കി കുറച്ചു, നേരത്തേ ഇത് 10 ശതമാനം ആയിരുന്നു

> രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തികളില്‍ നിന്നും പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം, കൂടുതല്‍ തുക ഡിജിറ്റലായോ ചെക്കായോ സ്വീകരിക്കാം

> രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായനികുതി റിട്ടേണ്‍ നല്‍കണം, സംഭാവനയ്ക്കും നിയന്ത്രണം

> രാഷ്ട്രീയ പാര്‍ട്ടികളുടെ പണമിടപാടുകള്‍ സുതാര്യമായിരിക്കണം

> പണം ഇടപാടുകള്‍ക്ക് നിയന്ത്രണം, മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കറന്‍സി ഇടപാടുകള്‍ പാടില്ല

> ധനകമ്മി 3 ശതമാനം ആക്കുകയാണ് ലക്ഷ്യം

> നികുതി വരുമാനം 17 ശതമാനം കൂടും

> നികുതി പിരിവില്‍ 34 ശതമാനം വര്‍ദ്ധനവ്

> നികുതി പിരിവ് കാര്യക്ഷമമാക്കും

> 10 ലക്ഷത്തിന് മുകളില്‍ വരുമാനം കാണിച്ചത് 20 ലക്ഷം പേര്‍ മാത്രം

> ആദായനികുതി റിട്ടേണ്‍ നല്‍കിയത് 1.8 കോടി പേര്‍ മാത്രം, നികുതി നല്‍കുന്നതില്‍ ജനങ്ങള്‍ക്ക് വിമുഖത

> സബര്‍മതി ആശ്രമ സ്ഥാപനത്തിന്റേയും ചമ്പാരന്‍ സമരത്തിന്റേയും ശതാബ്ദി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

> സൈനികരുടെ പെന്‍ഷന്‍ ഓണ്‍ലൈനായി നല്‍കും

> പ്രതിരോധ മേഖലയ്ക്ക് 2,74,114 കോടി നീക്കിയിരിപ്പ്

> ഭാരത് നെറ്റ് പദ്ധതിക്ക് 10,000 കോടി

> സാമ്പത്തിക തിരിമറി നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി

> പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം

> 20 ലക്ഷം ആധാര്‍ പിഒഎസ് മെഷീനുകള്‍

> പുതിയ വിദേശ നിക്ഷേപ നയം പരിഗണനയില്‍, ഫോറീന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് ഇനി ഇല്ല

> കാഷ് ലെസ് ഇടപാടുകള്‍ക്കായി ആധാര്‍ പേ

> വരള്‍ച്ച നേരിടാന്‍ പ്രത്യേക പദ്ധതികള്‍; 5 വര്‍ഷത്തിനകം അഞ്ച് ലക്ഷം കുളങ്ങള്‍ നിര്‍മ്മിക്കും, ജലമലിനീകരണം രൂക്ഷമായ ഇടങ്ങളില്‍ കുടിവെള്ളം എത്തിക്കും

> വിമാനത്താവള അതോറിറ്റി നിയമം പരിഷ്കരിക്കും

> 500 സ്റ്റേഷനുകളില്‍ ലിഫ്റ്റും എസ്കലേറ്ററും

> 2019ഓടെ എല്ലാ കോച്ചുകളിലും ബയോ ടോയിലറ്റ് സൗകര്യം

> 2000 സ്റ്റേഷനുകളില്‍ സൗരോര്‍ജം ഉപയോഗിക്കും

> റെയില്‍വേ പരാതികള്‍ പരിഹരിക്കാന്‍ ‘കോച്ച് മിത്ര’ പദ്ധതി, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം

> ഐആര്‍സിടിസിയും ഐആര്‍സിഒഎന്നും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും

> ഐആര്‍സിടിസി ബുക്കിംഗിന് സേവന നികുതി എടുത്തുകളഞ്ഞു

> തുറമുഖങ്ങളുമായി ബന്ധപ്പെടുത്താന്‍ 2000 കി.മി. തീരദേശ റോഡ്

> റോഡ് മേഖലയില്‍ ബജറ്റ് വിഹിതം 64,0000 കോടിയായി ഉയര്‍ത്തി

> 3,500 കി.മി. പുതിയ റെയില്‍ പാത

> 55,000 കോടിയുടെ കേന്ദ്ര ബജറ്റ് വിഹിതം

> 1.31 ലക്ഷം കോടിയുടെ റെയില്‍വേ വിഹിതം

> ഉദ്യോഗാര്‍ത്ഥികള്‍ക്കായി നൈപുണ്യ വികസന കേന്ദ്രങ്ങള്‍

> മെഡിക്കല്‍-പിജി കോഴ്സുകള്‍ക്ക് 5000 സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും

> എയിംസ് ഝാര്‍ഖണ്ഡിലും ഗുജറാത്തിലും

> കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

> വനിതാ ക്ഷേമ പദ്ധതികള്‍ക്ക് 1,85,632 കോടി

> അഞ്ച് പ്രത്യേക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

> വില കുറഞ്ഞ ഭവന നിര്‍മ്മാണത്തിന് അടിസ്ഥാന സൗകര്യ സ്റ്റാറ്റസ്

> ഒരുകോടി ഭവന രഹിതര്‍ക്ക് 2019ഓടെ വീട് നിര്‍മ്മിച്ച് നല്‍കും

> കരാര്‍ കൃഷിയ്ക്ക് മാതൃകാ നിയമം

> കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും

> തൊഴിലുറപ്പ് പദ്ധതികള്‍ക്ക് കൂടുതല്‍ തുക

> ഭവന വായ്പാ തിരിച്ചടവ് പരിധി 20 വര്‍ഷമാക്കി

> 2018ഓടെ ഗ്രാമങ്ങളില്‍ 100 ശതമാനം വൈദ്യുതീകരണം

> ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍, ഗ്രാമീണ വികസനത്തിന് പ്രത്യേക പദ്ധതികള്‍

> ക്ഷീര വികസന പദ്ധതികള്‍ക്ക് 8000 കോടി

> ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടി

> ആഭ്യന്തര ഉത്പാദനം 3.4 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു

> കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു

> 50,000 ഗ്രാമങ്ങളെ ദാരിദ്രമുക്തമാക്കും, 2019ഓടെ ഒരു കോടി കുടുംബങ്ങളെ ദാരിദ്ര മുക്തമാക്കും

> 10 ലക്ഷം കോടി വരെ കാര്‍ഷിക വായ്പ അനുവദിക്കും

> ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തും

> സര്‍ക്കാരിന്റെ അജണ്ട ‘ടെക് ഇന്ത്യ’

> ജലസേചനത്തിന് നബാര്‍ഡിലൂടെ പ്രത്യേക ദീര്‍ഘകാല പദ്ധതി

> എണ്ണ വില ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു

> ബാങ്ക് പലിശ കുറഞ്ഞേക്കാന്‍ സാധ്യത

> നബാര്‍ഡിനെ ശക്തിപ്പെടുത്തും

> കാര്‍ഷിക വായ്പാ വിതരണം കാര്യക്ഷമമാക്കും

> ബജറ്റ് ഏകീകരണം ചരിത്ര നടപടി

> നികുതി വെട്ടിപ്പുകാര്‍ക്ക് മൂക്കു കയറിടാന്‍ കഴിഞ്ഞെന്ന് ധനമന്ത്രി

> ജിഎസ്ടിയെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് ധനമന്ത്രി

> ലീഗ് എംപിമാരും കേരള കോണ്‍ഗ്രസും സഭ ബഹിഷ്കരിച്ചു

> നോട്ട് നിരോധനം ധീരമായ നടപടി, നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം അടുത്ത വര്‍ഷം ഉണ്ടാവില്ല

> 2017ല്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ധനമന്ത്രി

> നോട്ട് നിരോധനം ജിഡിപി ഉയര്‍ത്തും

> നോട്ട് നിരോധനം സാമ്പത്തിക പരിഷ്കാരങ്ങളുടെ തുടര്‍ച്ച

> പണപ്പെരുപ്പം കുറക്കാനായി

> വളര്‍ച്ചാനിരക്ക് കൂടിയെന്ന് ധനമന്ത്രി

> വിദേശനാണ്യ ശേഖരം മികച്ച നിലയില്‍

> യുവാക്കളെ ശാക്തീകരിക്കല്‍ പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രി

> ഇ അഹമ്മദിനോടുള്ള ബഹുമാനസൂചകമായി ബജറ്റ് മാറ്റിവെക്കണമെന്ന് പ്രതിപക്ഷം

> കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെയ്ക്കുന്നു

> സഭയില്‍ പ്രതിപക്ഷ ബഹളം

> ഒരു മിനുറ്റ് മൌനം ആചരിച്ച് ഇ അഹമ്മദിന് പാര്‍ലമെന്റ് ആദരാഞ്ജലി അര്‍പ്പിച്ചു

> ഇ അഹമ്മദിന് അനുശോചനം അറിയിച്ചു കൊണ്ട് സഭാനടപടികള്‍ക്ക് തുടക്കമായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook