scorecardresearch

യൂണിലിവർ സിഎച്ച്ആർഒ സ്ഥാനത്തുനിന്ന് ലീന നായർ പടിയിറങ്ങി; ഇനി 'ചാനൽ' സിഇഒ

എക്സ്എൽആർഐ ജംഷധ്പൂരിലെ പൂർവ്വ വിദ്യാർത്ഥിനിയായ ലീന നായർ 1992ലാണ് യൂണിലിവറിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ ഹിന്ദുസ്ഥാന യൂണിലിവറിൽ ചേർന്നത്.

എക്സ്എൽആർഐ ജംഷധ്പൂരിലെ പൂർവ്വ വിദ്യാർത്ഥിനിയായ ലീന നായർ 1992ലാണ് യൂണിലിവറിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ ഹിന്ദുസ്ഥാന യൂണിലിവറിൽ ചേർന്നത്.

author-image
WebDesk
New Update
Leena Nair quits Unilever, Unilever, Unilever news, Leena Nair news, Leena Nair, Chanel, ലീന നായർ, യൂനിലിവർ, ചാനൽ, Malayalam News, IE Malayalam

ആംഗ്ലോ-ഡച്ച് എഫ്എംസിജി ഭീമനായ യുണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ സ്ഥാനത്തുനിന്ന് ലീന നായർ സ്ഥാനമൊഴിഞ്ഞു. ഫ്രഞ്ച് ആഡംബര ഉൽപന്ന ഗ്രൂപ്പായ ചാനലിന്റെ ഗ്ലോബൽ ചീഫ് എക്‌സിക്യൂട്ടീവായി ചുമതലയേൽക്കുന്നതിനായാണ് ഇന്ത്യൻ വംശജയായ ഉദ്യോഗസ്ഥ യൂണിലിവറിലെ ചുമതലകളിൽ നിന്ന് രാജിവച്ചത്.

Advertisment

യുണിലിവറിന്റെ ആദ്യ വനിതാ ആദ്യത്തെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറും ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമെന്ന നിലയിൽ ശ്രദ്ധേയായിരുന്നു മലയാളിയായ ലീന നായർ. ഈ പദവിയിലെത്തുന്ന ഏഷ്യൻ ആദ്യ ഏഷ്യൻ വംശജയും ലീന നായരാണ്.

അവർ യൂണിലിവർ ലീഡർഷിപ്പ് എക്സിക്യൂട്ടീവിൽ (യുഎൽഇ) അംഗമായിരുന്നു. യൂണിലിവറിന്റെ ബിസിനസ്സും സാമ്പത്തിക പ്രകടനവും അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനുള്ള സമിതിയാണ് യുഎൽഇ.

Advertisment

"ചാനൽ ലിമിറ്റഡിന്റെ ഗ്ലോബൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പുതിയ തൊഴിൽ അവസരങ്ങൾ തേടുന്നതിനായി 2022 ജനുവരിയിൽ ലീന നായർ, സിഎച്ച്ആർഒ കമ്പനി വിടാൻ തീരുമാനിച്ചു," യൂണിലിവർ അതിന്റെ ലീഡർഷിപ്പ് എക്‌സിക്യൂട്ടീവിലുള്ള മാറ്റം പ്രഖ്യാപിച്ചുകൊണ്ട് പ്രസ്താവനയിൽ പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം, ഫ്രഞ്ച് ആഡംബര ഗ്രൂപ്പായ ചാനലിലെ പുതിയ സ്ഥാനത്ത് ലീന നായർ ലണ്ടനിലായിരിക്കും നിയമിതയാവുക.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ലീനയുടെ മികച്ച സംഭാവനകൾക്ക് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. യുണിലിവറിലെ തന്റെ കരിയറിൽ ഉടനീളം ഒരു പുതിയ വഴി വെട്ടിത്തുറന്നയാളായിരുന്നു ലീന. എന്നാൽ സിഎച്ച്ആർഒ എന്ന പദവിയേക്കാളും അധികമാണ് അവരുടെ പങ്ക്. ഞങ്ങളുടെ സമത്വം, വൈവിധ്യം, പ്രാതിനിധ്യ അജണ്ട, ഞങ്ങളുടെ നേതൃത്വ വികസനത്തിന്റെ പരിവർത്തനം, ജോലിയുടെ ഭാവിക്കായുള്ള ഞങ്ങളുടെ തയ്യാറെടുപ്പ് എന്നിവയിൽ അവർ ഒരു പ്രേരകശക്തിയായിരുന്നു,” യൂണിലിവർ സിഇഒ അലൻ ജോപ്പ് പറഞ്ഞു.

Also Read: മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ആറ് മാസത്തിനുള്ളിലെന്ന് ആദർ പൂനവാല

ആഗോളതലത്തിൽ 50-ലധികം രാജ്യങ്ങളിൽ തങ്ങളുടെ ലക്ഷ്യബോധമുള്ള, ഭാവിക്ക് അനുയോജ്യമായ ഘടന കെട്ടിപ്പടുക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സ്എൽആർഐ ജംഷധ്പൂരിലെ പൂർവ്വ വിദ്യാർത്ഥിനിയായ ലീന നായർ 1992ലാണ് യൂണിലിവറിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ ഹിന്ദുസ്ഥാന യൂണിലിവറിൽ ചേർന്നത്. 30 വർഷത്തിന് ശേഷമാണ് അവർ യൂനിലിവറിൽ നിന്ന് പുറത്തിറങ്ങുന്നത്.

Business

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: