Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

‘ഏകികൃത സിവിൽ കോഡ് വേണം’, നടപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി

മീണ വിഭാഗത്തിൽപ്പെട്ട ഹിന്ദു ദമ്പതികൾക്ക് 1955ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്

Uniform civil code, Uniform civil code Delhi HC, Uniform civil code India, Uniform civil code india, indian express malayalam

ഡൽഹി: ഏകികൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി. 1955ലെ ഹിന്ദു വിവാഹ നിയമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന ഏക സിവിൽ കോഡ് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചത്. വിഷയത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ആധുനിക ഇന്ത്യൻ സമൂഹം “ക്രമേണ ഏകജാതീയമായി മാറുകയാണ്” എന്നും, “മതത്തിന്റെയും സമുദായത്തിന്റെയും ജാതിയുടെയും പരമ്പരാഗത അതിർവരമ്പുകൾ പതുക്കെ ഇല്ലാതാകുന്നു” വെന്നും കോടതി പറഞ്ഞു കോടതി പറഞ്ഞു.

“ഭരണഘടനയുടെ ആർട്ടിക്കിൾ 44ൽ ഭരണകൂടം പൗരന്മാർക്ക് നൽകുമെന്ന് പ്രകടമാക്കിയ ഏകീകൃത സിവിൽ കോഡ് കേവലം പ്രതീക്ഷയായി തുടരേണ്ടതല്ല 1985ൽ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ശ്രീമതി. ജോർദാൻ ഡിയാങ്‌ഡെയുടെ വിധി നിയമ മന്ത്രാലയത്തിന് മുന്നിൽ വയ്ക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതിനുശേഷം മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു, ഇക്കാര്യത്തിൽ ഇന്നുവരെ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല,” ജസ്റ്റിസ് പ്രതിഭ എം സിങ് വിധിന്യായത്തിൽ പറഞ്ഞു.

മീണ വിഭാഗത്തിൽപ്പെട്ട ഹിന്ദു ദമ്പതികൾക്ക് 1955ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. വ്യക്തിപരമായ നിയമങ്ങളിൽ ഉണ്ടാകുന്ന സംഘർഷങ്ങൾ മൂലമുള്ള കേസുകൾ കോടതികൾക്ക് ആവർത്തിച്ചു അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്ന് ജസ്റ്റിസ് സിങ് പറഞ്ഞു.

Read Also: ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നതുവരെ സ്വകാര്യതാ നയം നടപ്പാക്കില്ല: വാട്‌സാപ്പ്

ഏകികൃത സിവിൽ കോഡിന്റെ ആവശ്യകത കാലാകാലങ്ങളിൽ സുപ്രീംകോടതി ആവർത്തിച്ചിട്ടുള്ളതായി നിരീക്ഷിച്ച കോടതി, നിലവിലുള്ളതുപോലുള്ള കേസുകൾ “എല്ലാവർക്കും പൊതുവായ അത്തരമൊരു കോഡിന്റെ” ആവശ്യകത ഉയർത്തിക്കാട്ടുന്നതായി പറഞ്ഞു.

വിവാഹം, വിവാഹമോചനം, പിന്തുടർച്ച മുതലായവയുമായി ബന്ധപ്പെട്ട് ഒരേ നിയമങ്ങൾ പ്രയോഗിക്കാൻ ഏകികൃത കോഡ് പ്രാപ്തമാക്കുമെന്നും അങ്ങനെ വിവിധ വ്യക്തിഗത നിയമങ്ങളിലെ വൈരുദ്ധ്യങ്ങൾ പൗരന്മാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാൻ കഴിയുമെന്നും കോടതി പറഞ്ഞു.

“ഉചിതമെന്ന് കരുതുന്ന ആവശ്യമായ നടപടികൾ” സ്വീകരിക്കുന്നതിന് കോടതിയുടെ വിധിന്യായം നിയമ-നീതി മന്ത്രാലയം സെക്രട്ടറിയെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Uniform civil code delhi high court

Next Story
മലയാളി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മുംബൈയിൽ പൊള്ളലേറ്റ് മരിച്ചുK Nalinakshan, K Nalinakshan IAS, Malayali IAS Official, Mumbai Former Municipal Commissioner, കെ നളിനാക്ഷൻ, നളിനാക്ഷൻ, Malayalam News, News in Malayalam, Malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com