Latest News

പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ: ഏകീകൃത രൂപം നൽകാൻ നടപടി ആരംഭിച്ചതായി ഉപരിതല ഗതാഗത മന്ത്രാലയം

സർട്ടിഫിക്കറ്റിന് ഏകീകൃത രൂപംനൽകാൻ ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ജൂൺ 14ന് പുറത്തിറക്കുകയും ചെയ്തിരുന്നു

Motor Vehicle Department amp

ന്യൂഡൽഹി: രാജ്യത്ത് വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന് ഏകീകൃത രൂപംനൽകാൻ ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം നടപടി സ്വീകരിച്ചു.

1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിന് കീഴിലാണ് രാജ്യത്ത് പുക പരിശോധനാ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. ഈ സർട്ടിഫിക്കറ്റിന് ഏകീകൃത രൂപംനൽകാൻ ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ജൂൺ 14ന് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരമുള്ള നടപടികളാണ് ഉപരിതല മന്ത്രാലയം സ്വീകരിക്കുന്നത്.

പുക പരിശോധനാ സർട്ടിഫിക്കറ്റ് വിവരങ്ങൾ വാഹൻ ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് 2018 ജൂൺ ആറിന് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിപ്പിക്കുകയും ചെയ്തിരുന്നു.

വാഹനം രജിസ്റ്റർ ചെയ്ത് ഒരു വർഷം പൂർത്തിയാകുന്നത് മുതൽ സാധുതയുള്ള ഒരു പുക പരിശോധന സർട്ടിഫിക്കറ്റ് വാഹനത്തിൽ കരുതേണ്ടതാണ്. ഇതിനായി സംസ്ഥാന സർക്കാർ അംഗീകൃത ഏജൻസികൾ വഴിയാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുക.

ആറുമാസക്കാലം സാധുതയുള്ള ഈ സർട്ടിഫിക്കറ്റ് വാഹനത്തിൽ എപ്പോഴും കരുതേണ്ടതാണ്. ബി എസ് 4,ബി എസ് 6 മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി നിർമ്മിച്ചിട്ടുള്ള വാഹനങ്ങളിൽ ഈ സർട്ടിഫിക്കറ്റിന് ഒരുവർഷം സാധുത ഉണ്ടായിരിക്കുന്നതാണ്

പുക പരിശോധനാ കേന്ദ്രങ്ങളുടെ ശരിയായ പ്രവർത്തനം സംബന്ധിച്ചും മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ഇന്ധനം നിറയ്ക്കൽ കേന്ദ്രങ്ങളിലും ഒരു പുക പരിശോധന കേന്ദ്രം സജ്ജമാക്കേണ്ടതാണെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശങ്ങളിൽ പറയുന്നു.

ഗതാഗതവകുപ്പ് അംഗീകാരം നൽകിയിട്ടുള്ള മൂന്നാം ഏജൻസികൾ വഴി കൃത്യമായ ഇടവേളകളിൽ പുക പരിശോധനാ യന്ത്രങ്ങളുടെ കൃത്യത ഉറപ്പാക്കേണ്ടതാണെന്നും നിർദേശങ്ങളിൽ പറയുന്നു.

കൂടാതെ പുക പരിശോധനാ കേന്ദ്രങ്ങളിൽ ഇടവിട്ട് പരിശോധന നടത്താനും ഗതാഗത വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മോട്ടോർ വാഹന ഉടമകൾ പുകപരിശോധന ചട്ടങ്ങൾ പാലിക്കുന്നുണ്ട് എന്നത് ഉറപ്പാക്കാനായി പ്രത്യേക നടപടികളും വകുപ്പ് സ്വീകരിക്കേണ്ടതാണെന്നും കേന്ദ്രസർക്കാരിന്റെ നിർദേശങ്ങളിൽ പറയുന്നു.

പ്രത്യക്ഷത്തിൽ തന്നെ മലിനീകരണ നിയന്ത്രണചട്ടങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനായി പ്രത്യേക പരിപാടിക്ക് രൂപം നൽകുകയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ പരിശോധനാ കേന്ദ്രങ്ങൾ സജ്ജമാക്കുകയും ചെയ്യേണ്ടതാണെന്നും സംസ്ഥാന ഗതാഗത വകുപ്പുകൾക്ക് ഉപരിതലര ഗതാഗത മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Unified pucc puc certificate vahan ministry of road transport and highways

Next Story
‘ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കും’; രാജി സൂചന നല്‍കി യെദ്യൂരപ്പBS Yeddyurappa, BJP
The moderation of comments is automated and not cleared manually by malayalam.indianexpress.com