ലണ്ടൻ: തൈംസ് നദിക്കരയിൽ രണ്ടാം ലോക മഹായുദ്ധ കാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ലണ്ടൻ സിറ്റി എയർപോർട്ട് തിങ്കളാഴ്ച അടച്ചുപൂട്ടി. ഇവിടെ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾക്ക് പുറമേ ഇവിടേക്കുളള വിമാനങ്ങളും റദ്ദാക്കി. 214 ചതുരശ്ര മീറ്റർ പ്രദേശത്ത് ആളുകളെ ഒഴിപ്പിച്ചു.

റോയൽ നേവിയുടെ സഹായത്തോടെ ബോംബ് നിർവീര്യമാക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ പ്രദേശത്തെ താമസക്കാർക്ക് അടിയന്തിര സഹായം ഏർപ്പെടുത്തുന്നതിന് എല്ലാവിധ ഏർപ്പാടുകളും സജ്ജീകരിച്ചിരുന്നു. ജോർജ് വി ഡോക്കിന് സമീപം ഞായറാഴ്ച വൈകിട്ടാണ് ബോംബ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സിറ്റി എയർപോർട്ടിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. സമീപത്ത് മറ്റെവിടെയെങ്കിലും സമാനമായ ബോംബുകൾ ഉണ്ടോയെന്ന് തിരച്ചിൽ നടത്തുകയാണ്. അതേസമയം യാത്രക്കാർക്ക് നേരിട്ട അസൗകര്യം പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ