മുംബൈ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നവംബറില്‍ എട്ടു ശതമാനമായി ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സി എം ഐ ഇ). മൂന്നു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കഴിഞ്ഞമാസം നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.96 ശതമാനവും ഗ്രാമപ്രദേശങ്ങളിലേത് 7.55 ശതമാനവുമാണെന്ന് സി എം ഐ ഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒക്ടോബറില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.21 ശതമാനവും ഗ്രാമങ്ങളിലേത് 8.04 ശതമാനവുമായിരുന്നു.
സംസ്ഥാനങ്ങളുടെ സ്ഥിതി പരിശോധിച്ചാല്‍ ഹരിയാനയാണു മുന്‍പില്‍. നവംബറില്‍ 30.6 ശതമാനമാണു ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. രാജസ്ഥാനില്‍ 24.5 ശതമാനവും ജമ്മു കശ്മീരില്‍ 23.9 ശതമാനവും ബിഹാറില്‍ 17.3 ശതമാനവും ത്രിപുര 14.5 ശതമാനവുമാണു നിരക്ക്.
ഛത്തീസ്ഗഡ് (0.1 ശതമാനം), ഉത്തരാഖണ്ഡ് (1.2 ശതമാനം), ഒഡിഷ (1.6 ശതമാനം), കര്‍ണാടക (1.8 ശതമാനം), മേഘാലയ (2.1 ശതമാനം) എന്നിങ്ങനെയാു കഴിഞ്ഞ മാസം ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങള്‍.
ഒക്ടോബറില്‍ 7.77 ശതമാനവും സെപ്റ്റംബറില്‍ 6.43 ശതമാനമായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്.