ജയ്‌പൂർ: രാജസ്ഥാനിലെ ആള്‍വാറില്‍ മൂന്ന് യുവാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഇവർക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിൽ ലഭിക്കാത്തതിലെ കടുത്ത മാനസിക സംഘർഷം മൂലമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.

മനോജ് (24), സത്യനാരായണന്‍ മീണ (22), റിതുരാജ് (17) എന്നിവരാണ് മരിച്ചത്. അഭിഷേക് മീണയെന്ന 22 കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോജും സത്യനാരായണനും ബിരുദം നേടിയവരാണ്. ഋതുരാജ് ആദ്യവര്‍ഷ ബിഎ വിദ്യാര്‍ഥിയാണ്.

തൊഴിലില്ലായ്മ മൂലം അനുഭവിച്ച മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ആറ് പേരാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ട്രെയിൻ വന്നപ്പോൾ രണ്ടുപേർ ചാടിയില്ല. ചാടിയ നാലിൽ മൂന്ന് പേരും മരിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യാതിരുന്നവരാണ് പൊലീസിന് മൊഴി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook