ബെംഗളൂരു: അധോലോക ഗുണ്ടാത്തലവൻ രവി പൂജാരിയെ സെനഗലിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടു വന്നു. ഇന്നലെ രാത്രിയാണ് രവി പൂജാരിയെ കർണാടകയിൽ നിന്നുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ബെംഗളൂരുവിലേക്ക് എത്തിച്ചത്.

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് ഉള്‍പ്പടെ ഇരുനൂറോളം കേസുകളില്‍ പ്രതിയായ മുംബൈ അധോലോക നായകന്‍ രവി പൂജാരി ആഫ്രിക്കയിലെ സെനഗലിൽ വച്ചാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ രവി പൂജാരിയുടെ പേരില്‍ നൂറിലധികം കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഒരു തട്ടിപ്പ് കേസില്‍ പ്രതിയായി സെനഗലില്‍ വച്ച് അറസ്റ്റിലായ രവി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് രവി പൂജാരി സെനഗല്‍ പൊലീസിന്‍റെ പിടിയിലായത്.

Read More: Donald Trump India Visit LIVE Updates: നമസ്തേ ട്രംപ്: ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുവെന്ന് ട്രംപിനോട് മോദി

കർണാടക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊള്ളയും കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പൂജരിയെ 15 വർഷത്തിലേറെയായി പൊലീസ് തിരയുകയായിരുന്നു. കർണാടകയിൽ 90ഓളം കേസുകൾ ഇയാളുടെ പേരിലുണ്ട്. ഇതിൽ 25 കേസുകൾ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന് (എംസിഒസിഎ) വിധേയമാണ്. ഗുജറാത്തിൽ 70 ഓളം കൊള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തന്നെ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനെതിരെ രവി പൂജാരി സമർപ്പിച്ച ഹർജി ബുധനാഴ്ച സെനഗൽ സുപ്രീം കോടതി തള്ളിയിരുന്നു. ബുര്‍ഖാനോ ഫാസോയുടെ പാസ്പോര്‍ട്ടില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സെനഗലില്‍ കഴിയുകയായിരുന്നു രവി പൂജാരി.

Read More: ബ്യൂട്ടി പാർലർ വെടിവയ്പ്പ്: രവി പൂജാരിയെ മുഖ്യപ്രതിയാക്കി കുറ്റപത്രം

കൊച്ചിയില്‍ നടി ലീന മരിയ പോള്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവെപ്പ് കേസിലും ഇയാള്‍ മുഖ്യ പ്രതിയായിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്‍റെ ഭാഗമായാണ് വെടിവെപ്പ് നടന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ്​ പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2018 വർഷം ഡിസംബര്‍ 15നാണ് ലീന മരിയ പോളി​ന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ നെയിൽ ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്. ഇരുപത്തിയഞ്ച് കോടി ആവശ്യപ്പെട്ട് രവി പൂജാരിയിൽ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ലീന മരിയ പോൾ പരാതിപ്പെട്ടിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook