ഭോപ്പാല്‍: മധ്യപ്രദേശില്‍ വിചാരണ തടവുകാരന്റെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ബിന്ദ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരുന്ന പ്രതി പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ നാടകീയമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പൊലീസ് സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന പൊലീസുകാരെ പിന്നില്‍ നിന്നാണ് തടവുകാരന് ആക്രമിച്ചത്.
#WATCH Dramatic visuals of an undertrial prisoner viciously attacking two prison guards at a police station in Bhind on 9th September. One police personnel has been referred to Delhi for treatment, another is under treatment at a district hospital in Bhind (Source: CCTV footage) pic.twitter.com/eXEQ5eH51y
— ANI (@ANI) September 11, 2018
അക്രമി വരുന്നത് അറിയാതെ ഇരുന്ന പൊലീസുകാരുടെ തലയ്ക്കാണ് പ്രതി ആയുധം കൊണ്ട് ആക്രമിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു പൊലീസുകാരനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമത്തെ പൊലീസുകാരന് മധ്യപ്രദേശില്‍ തന്നെ ചികിത്സയില്‍ തുടരുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook