/indian-express-malayalam/media/media_files/uploads/2017/09/price-tom-price-reuters_650x400_61480396113.jpg)
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ന്‍ ആ​രോ​ഗ്യ​- മാനവവിഭവ വകുപ്പ് സെ​ക്രട്ട​റി ടോം ​പ്രൈ​സ് രാ​ജി​വ​ച്ചു. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന് സ്വ​കാ​ര്യ വി​മാ​നം വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് വി​വാ​ദ​മാ​യിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി.
പ്രൈസിനെതിരായ ആരോപണത്തില്‍ താന്‍ നിരാശനാണെന്നും സന്തുഷ്ടനല്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. അദ്ദേഹം രാജി സമര്‍പ്പിച്ചതായും പ്രസിഡന്റ് സ്വീകരിച്ചതായും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. ഡോ​ൺ ജെ. ​റൈ​റ്റി​നെ താ​ത്കാ​ലി​ക ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചിട്ടുണ്ട്.
ക​ഴി​ഞ്ഞ മെ​യ് മു​ത​ൽ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടോം ​പ്രൈ​സ് 26 ത​വ​ണ സ്വ​കാ​ര്യ വി​മാ​ന​യാ​ത്ര ന​ട​ത്തിയിരുന്നു. പൊ​തു​ഖ​നാ​വി​ൽ നി​ന്ന് നാ​ലു ല​ക്ഷം ഡോ​ള​ർ(2.61 കോ​ടി രൂ​പ) ചെ​ല​വി​ട്ടാ​യി​രു​ന്നു വി​മാ​ന​യാ​ത്ര.
രാ​ഷ്ട്രീ​യ വാ​ർ​ത്താ വെ​ബ്സൈ​റ്റാ​യ പൊ​ളി​റ്റി​ക്കോ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രൈ​സ് വി​മാ​ന​യാ​ത്ര​ക​ൾ​ക്ക് വേ​ണ്ടി 10 ല​ക്ഷം ഡോ​ള​ർ(6.52 കോ​ടി രൂ​പ) ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സ്വ​കാ​ര്യ വി​മാ​ന​ത്തി​ന്‍റെ വാ​ട​ക​യി​ന​ത്തി​ൽ ചെ​ല​വി​ട്ട​തി​നു പു​റ​മെ സൈ​നി​ക വി​മാ​നം ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ ചെ​ല​വും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ണ​ക്കു​ക​ളെ​ന്ന് പൊ​ളി​റ്റി​ക്കോ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us