/indian-express-malayalam/media/media_files/uploads/2023/08/medical.jpg)
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന: മരിച്ചവരുടെ ചികിത്സയ്ക്കായി 6.9 കോടി രൂപ നല്‍കി: സിഎജി
ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (പിഎംജെഎവൈ) ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഓഡിറ്റിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി). ഡാറ്റാബേസില്‍ മരിച്ചതായി പറയുന്ന 3,446 രോഗികളുടെ ചികിത്സയ്ക്കായി പദ്ധതിയില്‍ നിന്ന് 6.97 കോടി രൂപ നല്‍കിയതായാണ് കണ്ടെത്തല്‍. 2018-ല്‍ ആരംഭിച്ച ഈ പദ്ധതി, ആരോഗ്യ സംരക്ഷണം തേടുന്ന ദരിദ്രരും ദുര്‍ബലരുമായ ജനവിഭാഗങ്ങളുടെ ചിലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങളിലും നഗരങ്ങളിലും നടപ്പാക്കിയതാണ്.
പെര്‍ഫോമന്‍സ് ഓഡിറ്റില്‍, നേരത്തെ ക്ലെയിം അല്ലെങ്കില്‍ ചികിത്സ സമയത്ത് സഹായം നേടിയ ഗുണഭോക്താവ് 'മരിച്ചു' എന്ന് ടിഎംഎസില്‍ (പദ്ധതിയുടെ ട്രാന്‍സാക്ഷന്‍ മാനേജ്മെന്റ് സിസ്റ്റം) കാണിച്ചിരിക്കുന്നു. മുമ്പ് 'മരിച്ചു' എന്ന് കാണിച്ചിരുന്ന രോഗികള്‍ പദ്ധതി പ്രകാരം ചികിത്സ തുടര്‍ന്നുവെന്ന് സിഎജി അഭിപ്രായപ്പെട്ടു. 3,446 രോഗികളുമായി ബന്ധപ്പെട്ട് 3,903 ക്ലെയിമുകള്‍ ഉണ്ടെന്നും രാജ്യത്തുടനീളമുള്ള ആശുപത്രികള്‍ക്ക് 6.97 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും ഓഡിറ്റ് ചൂണ്ടിക്കാട്ടി.
കേരളത്തിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ 'മരിച്ച' രോഗികളുടെ കണക്കുള്ളത്. ഇങ്ങനെ 966 പേരുടെ ക്ലെയിമുകള്‍ അടച്ചു. ഇവരുടെ ചികിത്സയ്ക്കായി 2,60,09,723 രൂപയാണ് നല്‍കിയത്. മധ്യപ്രദേശില്‍ 403 രോഗികളുണ്ട്, അവര്‍ക്ക് 1,12,69,664 രൂപ നല്‍കി. 365 രോഗികളുമായി ഛത്തീസ്ഗഢ് മൂന്നാം സ്ഥാനത്തെത്തി, ചികിത്സയ്ക്കായി 33,70,985 രൂപ നല്‍കി.
നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷവും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പും ഒരു രോഗി മരിച്ചാല്‍, ഒരു ഓഡിറ്റിന് ശേഷമാണ് ആശുപത്രിയിലേക്ക് പണം നല്‍കുന്നത്. ഡെസ്‌ക് ഓഡിറ്റിനിടെ (2020 ജൂലൈയില്‍), ഓഡിറ്റ് മുമ്പ് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിക്ക് (എന്‍എച്ച്എ) റിപ്പോര്‍ട്ട് ചെയ്തിരുന്നു, ഐടി സിസ്റ്റം (ടിഎംഎസ്) മുമ്പ് മരിച്ചതായി കാണിച്ച അതേ രോഗിക്ക് പദ്ധതി പ്രകാരം ചികിത്സ ലഭ്യമാക്കാന്‍ പ്രീ-ഓഥറൈസേഷന്‍ അഭ്യര്‍ത്ഥന അനുവദിക്കുന്നതായി പറയുന്നു.
എന്‍എച്ചഎ ഓഡിറ്റ് അഭിപ്രായം അംഗീകരിച്ചുകൊണ്ട്, ടിഎംഎസില്‍ മരിച്ചതായി കാണിക്കുന്ന ഏതെങ്കിലും രോഗിയുടെ പിഎംജെഎവൈ ഐഡി പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ ചെക്ക് 2020 ഏപ്രില്‍ 22-ന് ഏര്‍പ്പെടുത്തിയതായി 2020 ജൂലൈയില്‍ പ്രസ്താവിച്ചു. സിഎജി റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ആവശ്യമായ പരിശോധനകള്‍ പാലിച്ചില്ലെന്ന് സിഎജി ചൂണ്ടികാണിച്ചപ്പോള്‍ വിവിധ പ്രവര്‍ത്തന കാരണങ്ങളാല്‍ ആദ്യ അഡ്മിഷന്‍ തീയതി സിസ്റ്റത്തില്‍ അനുവദിച്ചിരിന്നതായി 2022 ഓഗസ്റ്റില്‍ എന്‍എച്ച്എ പ്രസ്താവിച്ചു.
നേരത്തെ ചികില്‍സയ്ക്കിടെ മരിച്ചതായി കാണിച്ച ഗുണഭോക്താക്കള്‍ക്കായി സംസ്ഥാന ഹെല്‍ത്ത് അതോറിറ്റിയുടെ പ്രീ-ഓഥറൈസേഷന്‍, ക്ലെയിം സമര്‍പ്പിക്കല്‍, അന്തിമ ക്ലെയിം അംഗീകാരം എന്നീ നിലകളില്‍ അപേക്ഷയിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ഉപയോക്തൃ തലങ്ങളില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സിഎജി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.