scorecardresearch

മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്ന് 17 മരണം

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു

author-image
WebDesk
New Update
Mizoram | News | Accident

Photo: X/ZoramthangaCM

ഗുവാഹത്തി: മിസോറാമിലെ ഐസ്വാള്‍ ജില്ലയിലെ സായ്റംഗില്‍ നിര്‍മ്മാണത്തിലുന്ന റെയില്‍വെ പാലം തകര്‍ന്ന് 17 മരണം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി, മിസോറാം മുഖ്യമന്ത്രി സോറംതംഗ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ സമൂഹ മാധ്യമമായ എക്സിലൂടെ അനുശോചനം രേഖപ്പെടുത്തി.

"മിസോറാമിലെ അപകടം അതിയായ വേദനയുണ്ടാക്കുന്നു. ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ അതിവേഗം ശാരീരിക ക്ഷമത വീണ്ടെടുക്കട്ടെ. ബാധിക്കപ്പെട്ടവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കും," പ്രധാനമന്ത്രി പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കും.

"സംസ്ഥാനത്ത് സംഭവിച്ച ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സഹായത്തിന് എത്തിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു," മിസോറാം മുഖ്യമന്ത്രി പറഞ്ഞു.

Advertisment

“മിസോറാമിലെ നിർമ്മാണത്തിലിരിക്കുന്ന റെയിൽവെ പാലത്തിന്റെ തകർച്ചയെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടലുണ്ടായി. ഇത് ഞങ്ങളുടെ മാൾഡ ജില്ലയിൽ നിന്നുള്ളവരുൾപ്പെടെ നിരവധി സൈറ്റ് തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കി. രക്ഷാപ്രവർത്തനത്തിനും മറ്റ് സഹായ പ്രവർത്തനങ്ങൾക്കുമായി മിസോറാം ഭരണകൂടവുമായി ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്,” മമത ബാനർജി പറഞ്ഞു.

Mizoram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: