ചെന്നൈ: ചെന്നൈ നഗരത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. 32 പേർക്ക് പരുക്കേറ്റതായും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.  ബാബ്ലു എന്ന നിർമ്മാണ തൊഴിലാളിയാണ് ​അപകടത്തിൽ മരിച്ചത്. 27 പേരെ രക്ഷപ്പെടുത്തി അവരെല്ലാം ആശുപത്രികളിൽ ചികിത്സയിലാണെന്ന് തമിഴ് നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

ഉളളിൽ അകപ്പെട്ടുപോയ 27  പേരെ രക്ഷപ്പെടുത്തി. നിർമ്മാണ തൊഴിലാളികളാണ് തകർന്ന കെട്ടിടത്തിനുളളിൽ അകപ്പെട്ടുപോയത്. തൊഴിലാളികളിൽ ഭൂരിഭാഗവും ഒഡിഷയിൽ നിന്നുളളവരാണ്.

ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടമെന്നാണ് ഔദ്യോഗികമായി നൽകുന്ന വിവരം. അപകടസമയത്ത് രണ്ട് ഡസനിലേറെ തൊഴിലാളികൾ കെട്ടിടത്തിനുളളിൽ ഉണ്ടായിരുന്നു.

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ തട്ട് തകർന്നാണ് അപകം സംഭവിച്ചത്. നാലാം നിലയുടെ പണി പുരോഗമിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിക്കായി നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് തകർന്നു വീണതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കെട്ടിടത്തിന്റെ ഉടമസ്ഥാനാരാണ് എന്ന വിവരം ഇത് വരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നിർമ്മാണത്തൊഴിലാളികളായിരുന്ന 27 രക്ഷപ്പെടുത്തിയിട്ടുണ്ട്.  ആരെങ്കിലും അപകടത്തിൽ പെട്ട് അവിടെ ഉണ്ടോ എന്നതിനെ കുറിച്ച് കൂടുതൽ പരിശോധന സ്ഥലത്ത് നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ  നേരത്തെ പറഞ്ഞിരുന്നു.

അപകടത്തിൽ​ മൂന്ന് പേർക്ക് ഗുരുതരമായ പരുക്കേറ്റു. മറ്റുളളവരുടെ പരുക്കുകൾ അതീവഗുരുതരല്ല എന്നാണ് കരുതുന്നത്. ഭൂരിപക്ഷം പേർക്കും തലയ്ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ കൂടുതൽ പേരെയും റോയാപേട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദുരിതാശ്വാസ മാനേജ്മെന്റ് അതോറിട്ടിയുടെ 30 അംഗ ടീമും കേന്ദ്രസംഘത്തിന്റെ രണ്ട് ടീമും രക്ഷാപ്രവർത്തനങ്ങൾതുടരുമെന്ന് അതോറിട്ടി കമ്മീഷണർ രാജേന്ദ്ര റതനോ പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook