scorecardresearch
Latest News

‘അഞ്ച് വർഷം മുൻപ് ഓടിപ്പോന്നതാണ്, എന്ത് ചെയ്യണമെന്ന് അറിയില്ല,’ ഡൽഹിയിലെ എംബസിയിലെത്തിയ അഫ്‌ഗാൻ സ്വദേശികൾ

“അഞ്ച് വർഷം മുമ്പ് താലിബാൻ ആക്രമണത്തിൽ നിന്ന് എന്റെ മാതാപിതാക്കൾക്കൊപ്പം പലായനം ചെയ്തതാണ്, അവർക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് ഞങ്ങൾക്കറിയാം,” സദഫ് പറഞ്ഞു

‘അഞ്ച് വർഷം മുൻപ് ഓടിപ്പോന്നതാണ്, എന്ത് ചെയ്യണമെന്ന് അറിയില്ല,’ ഡൽഹിയിലെ എംബസിയിലെത്തിയ അഫ്‌ഗാൻ സ്വദേശികൾ
Afghan Embassy in Delhi. Photo: Praveen Khanna

കാബൂളിൽ നിന്നുള്ള 22-കാരിയായ സദാഫ് ഹബീബ് തിങ്കളാഴ്ച ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിക്ക് പുറത്ത് കാത്തുനിന്ന അഫ്ഘാനിസ്ഥാൻ സ്വദേശികളിൽ ഒരാളായിരുന്നു. തന്റെ കുടുംബാംഗങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സഹായത്തെക്കുറിച്ച് എന്തെങ്കിലും വ്യക്തത പ്രതീക്ഷിച്ചും, താലിബാൻ തന്റെ രാജ്യത്ത് അധികാരത്തിലെത്തിയ ശേഷം താൻ അനുഭവിക്കുന്ന അനിശ്ചിതത്വം ആരെങ്കിലും പരിഹരിക്കുമെന്നും പ്രതീക്ഷിച്ചാണ് അവർ എംബസിയിലെത്തിയത്.

എംബസിയിലെ ഉദ്യോഗസ്ഥർ പ്രതിബദ്ധതയില്ലാത്തവരാണെന്നും അടുത്തതായി എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലെന്നും മാതാവിനൊപ്പം സന്ദർശനം നടത്തിയ സദഫ് പറഞ്ഞു. കാബൂളിലുള്ള മുത്തശ്ശിമാരെയും അമ്മാവൻമാരെയും സുഹൃത്തുക്കളെയും കുറിച്ച് ഓർത്ത് ഭയമുള്ളതായി അവർ പറഞ്ഞു. “അഞ്ച് വർഷം മുമ്പ് താലിബാൻ ആക്രമണത്തിൽ നിന്ന് എന്റെ മാതാപിതാക്കൾക്കൊപ്പം പലായനം ചെയ്തതാണ്, അവർക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് ഞങ്ങൾക്കറിയാം,” സദാഫ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തിയ അമ്മായിക്കും അമ്മാവനും സഹായം തേടാനായിരുന്നു കാബൂളിൽ നിന്നുള്ള 23-കാരനായ ശുക്റോല്ല കരീമി എംബസിയിൽ എത്തിയത്. അമ്മായിയെയും അമ്മാവനെയും ഓർത്ത് തനിക്ക് ആശങ്കയുള്ളതായി കരീമി പറഞ്ഞു.

Read More: ‘അറിയില്ല, എന്റെ സഹോദരിക്ക് എന്ത് സംഭവിക്കുമെന്ന്,’ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയിലെ അഫ്ഗാൻ വിദ്യാർത്ഥി

“എന്റെ മിക്ക സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇന്ത്യയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ മാറി. അവിടെയുള്ള എംബസിയും ഫ്ലൈറ്റ് പ്രവർത്തനങ്ങളും പുനരാരംഭിക്കുകയാണെങ്കിൽ, എന്റെ അമ്മായിക്കും അമ്മാവനും പുറത്തുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു – ഒരു മാസത്തിനകം അങ്ങനെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ”മൂന്ന് വർഷമായി ഡൽഹിയിൽ താമസിക്കുന്ന ശുക്റോല്ല പറഞ്ഞു.

യുവാക്കൾ വാർത്തകൾ നിരീക്ഷിക്കുന്നതിനൊപ്പം, അഫ്ഗാനിസ്ഥാനിലെ അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുന്നു. അവർക്ക് ലഭിക്കുന്ന ദൃശ്യങ്ങൾ ഹൃദയഭേദകവും വേദനാജനകവുമാണ്.

“അവിടെ ഇപ്പോൾ സ്ഥിതിഗതികൾ “സാധാരണ” ആയി കാണപ്പെടുന്നു,” എന്ന് പർവാനിലെ മൂത്ത സഹോദരിയുമായും അമ്മായിമാരുമായും സമ്പർക്കം പുലർത്തുന്ന അദീബ ഖായൗമി പറഞ്ഞു, എന്നാൽ കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രമാണ് അതെന്നും അവർ പറഞ്ഞു. “ഇത് ആരംഭിക്കുകയാണ്,” എന്ന് താലിബാൻ ജനങ്ങൾക്ക് നേരെ അഴിച്ചുവിടാൻ കഴിയുന്ന നാശത്തെ പരാമർശിച്ച് അവർ പറഞ്ഞു.

താനും അമ്മയും ഡൽഹിയിലെ ഒരു വിമാനത്തിൽ തന്റെ സഹോദരിയെയും അമ്മായിമാരെയും കൊണ്ടുവരാൻ കഴിയുമോ എന്നറിയാൻ എയർ ഇന്ത്യ ഓഫീസിലേക്ക് പോവുകയായിരുന്നുവെന്നും ഡൽഹിയിലെ ഒരു ക്ലിനിക്കിൽ വിവർത്തകയായി ജോലി ചെയ്യുന്ന അദീബ പറഞ്ഞു.

Read More: താലിബാൻ: സായുധ സംഘടനയുടെ ചരിത്രവും പ്രത്യയ ശാസ്ത്രവും

“അവർ പുറത്തിറങ്ങാൻ ശ്രമിച്ചു. ഇന്നോ നാളെയോ പോകാൻ അവർ ആഗ്രഹിക്കുന്നു, പക്ഷേ കഴിഞ്ഞില്ല. ശനിയാഴ്ച എംബസിക്ക് ചുറ്റും സുരക്ഷ കർശനമാക്കി, നിരവധി പോലീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിന് ചുറ്റുമുള്ള തെരുവുകളിൽ നിലയുറപ്പിച്ചിരുന്നു,” അദീബ പറഞ്ഞു.

അവരുടെ ജീവിതം വഴിമാറിയ അവസ്ഥയിൽ, സദഫ്, ശുക്രൊല്ല, അദീബ എന്നിവരെല്ലാം പഠനം ഉപേക്ഷിച്ചു. കാബൂൾ യൂണിവേഴ്‌സിറ്റിയിൽ സയൻസ് വിദ്യാർത്ഥിനിയായിരുന്നു സദഫ്, അവർക്ക് പഠനം ഉപേക്ഷിച്ച് ഡൽഹിയിലേക്ക് പോകേണ്ടിവന്നു. അതുപോലെ, ഇപ്പോൾ ഏകദേശം രണ്ട് വർഷമായി ഡൽഹിയിൽ കഴിയുന്ന അദീബ, രാജ്യം വിടുന്നതിന് മുൻപ് അഫ്ഗാനിസ്ഥാനിൽ മെഡിസിൻ പഠിക്കുകയായിരുന്നു. അവർ ഇപ്പോഴും അവരുടെ ജീവിത്തിന്റെ രണ്ട് അറ്റങ്ങൾ കുട്ടിമുട്ടിക്കാൻ ശ്രമിക്കുന്നു, ഇനിയും പഠനത്തിലേക്ക് മടങ്ങിവരാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അഫ്ഗാനിസ്ഥാനിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശുക്റോല്ല, ഈ വർഷം ഇവിടെ കോളേജിൽ പോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

തയ്യാറാക്കിയത്: അഭിനയ ഹരിഗോവിന്ദ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Uncertainty fear outside afghanistan embassy in delhi