കശ്മീർ വിഷയത്തിൽ ഇടപ്പെടണമെന്ന പാക്കിസ്ഥാൻ ആവശ്യം തള്ളി യു.എൻ. കശ്മീരിലെ യുഎന്‍ സമീപനത്തിന് മാറ്റമില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ തല്‍ക്കാലം ഇടപെടില്ല. ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് യുഎന്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥത പരിഗണിക്കുമെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് വ്യക്തമാക്കി. പരസ്പരം ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും ഇടപെടില്ലെന്നും യുഎന്‍ നേരത്തെ പാക്കിസ്ഥാനെയും ഇന്ത്യയെയും അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചെന്നും വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കശ്മീർ വിഷയം പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിൽ അവതരിപ്പിച്ചിരുന്നു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ ശേഷമുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കണം. മേഖലയിലെ യു.എന്നിന്റെ ഇന്ത്യ-പാക് സൈനിക നിരീക്ഷണ സംഘത്തെ (യു.എൻ.എം.ഒ.ജി.ഐ.പി) ശക്തിപ്പെടുത്തണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടി യു.എൻ രക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനമാണെന്നും രക്ഷാസമിതിയിൽ വാദിച്ചു.
കശ്മീർ വിഷയം ലോകരാഷ്ട്രങ്ങൾ അവഗണിച്ചാൽ ഇന്ത്യയുമായി നേരിട്ട് സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത വർധിക്കുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തിയിരുന്നു. ദ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കുന്നത്.
അന്തര്‍ ദേശീയ വേദികളിലെല്ലാം കശ്മീര്‍ വിഷയം ചര്‍ച്ചയാക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുന്നത്. യുഎന്‍ സമ്മേളനത്തിലും വിഷയം അവതരിപ്പിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്. കശ്മീരിലെ നടപടി ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് നയമാണെന്നും ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.