Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

കോവിഡ് പോരാട്ടത്തിൽ ലോകത്തെ സഹായിച്ച ഇന്ത്യയെ പ്രശംസിച്ച് യുഎൻ

കോവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ പര്യാപ്തമാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. ന്യൂയോർക്കിലെ 1500 രോഗികളിൽ ഇതുവരെ മരുന്ന് പരീക്ഷിച്ചു കഴിഞ്ഞു

coronavirus, കൊറോണ വൈറസ്, കോവിഡ്-19, covid-19, UN, യുഎൻ സെക്രട്ടറി ജനറൽ, ഐക്യരാഷ്ട്ര സഭ, iemalayalam, ഐഇ മലയാളം

ന്യൂയോർക്ക്: കോവിഡ്-19 പകർച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തിൽ മറ്റുള്ളവരെ സഹായിച്ച രാജ്യങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിവാദ്യം ചെയ്തു. അമേരിക്കയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് മലേറിയയ്‌ക്കെതിരായ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഇന്ത്യ അയച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പ്രശംസയുമായി യുഎൻ ജനറൽ സെക്രട്ടറി രംഗത്തെത്തിയത്.

കോവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ പര്യാപ്തമാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. ന്യൂയോർക്കിലെ 1500 രോഗികളിൽ ഇതുവരെ മരുന്ന് പരീക്ഷിച്ചു കഴിഞ്ഞു.

കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്ത്യ തീരുമാനിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മരുന്നിന്റെ ആവശ്യം അതിവേഗം വർദ്ധിച്ചു.

“വൈറസിനെതിരായ ഈ പോരാട്ടത്തിൽ ആഗോള തലത്തിൽ ഐക്യദാർഢ്യം വേണമെന്ന് സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. അതിനർത്ഥം മറ്റൊരു രാജ്യത്തെ സഹായിക്കാൻ കഴിയുന്നതെന്തും ഓരോ രാജ്യവും ചെയ്യണം എന്നാണ്. അങ്ങനെ ചെയ്യുന്ന രാജ്യങ്ങളെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു,” യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് മരുന്നും അവശ്യ സാധനങ്ങളും അയയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ കുറിച്ചുള്ള​ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൊറോണ വൈറസ് ബാധിച്ച 55 രാജ്യങ്ങൾക്ക് സഹായമായും വാണിജ്യപരമായും ഹൈഡ്രോക്സിക്ലോറോക്വിൻ വിതരണം ചെയ്യുന്ന പ്രക്രിയയിലാണ് ഇന്ത്യ.

യുഎസ്, മൗറീഷ്യസ്, സീഷെൽസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മരുന്ന് ലഭിച്ചു, മറ്റ് പലർക്കും വാരാന്ത്യത്തോടെ ഇത് ലഭിക്കും.

അയൽ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ് നേപ്പാൾ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിലേക്ക് ഇന്ത്യ മരുന്ന് അയച്ചതായി വൃത്തങ്ങൾ അറിയിച്ചു.

സാംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, മഡഗാസ്കർ, ഉഗാണ്ട, ബുർക്കിന ഫാസോ, നൈഗർ, മാലി, കോംഗോ, ഈജിപ്ത്, അർമേനിയ, കസാക്കിസ്ഥാൻ, ഇക്വഡോർ, ജമൈക്ക, സിറിയ, ഉക്രെയ്ൻ, ചാഡ്, സിംബാബ്‌വെ, ഫ്രാൻസ്, ജോർദാൻ, കെനിയ, നെതർലാൻഡ്‌സ്, നൈജീരിയ, ഒമാൻ, പെറു എന്നിവിടങ്ങളിലും ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വിൻ വിതരണം ചെയ്യുന്നുണ്ട്.

അടുത്തിടെ നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് രോഗികൾക്ക് ചികിത്സ നൽകാൻ യുഎസ് ആവശ്യപ്പെട്ട ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

Web Title: Un chief antonio guterres salutes countries like india for helping others in fight against covid 19

Next Story
കോവിഡ്-19: കണക്കുകളിൽ തിരുത്തൽ വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express