/indian-express-malayalam/media/media_files/2025/10/15/gaza-2025-10-15-07-52-46.jpg)
Gaza Peace Treaty Updates
Gaza Peace Treaty Updates: ന്യൂയോർക്ക്: യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതി യു എൻ രക്ഷാസമിതി അംഗീകരിച്ചു. എതിരില്ലാത്ത 13 വോട്ടിനാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് അടക്കമുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
Also Read: ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ
ബ്രിട്ടൻ, ഫ്രാൻസ്, സോമാലിയ തുടങ്ങിയ രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനായി 20 ഇന പദ്ധതിയാണ് വാഷിങ്ടൺ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ സാധ്യമായത്. ഗാസ പുനരുദ്ധാരണം, മികച്ച ഭരണസംവിധാനം ഒരുക്കൽ തുടങ്ങിയവ നിർദേശങ്ങളിൽ ഉൾപ്പെടുന്നു.
Also Read:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്
കരട് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിന്, മറ്റു രാജ്യങ്ങൾക്ക് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് കൗൺസിലിന് നന്ദി അറിയിച്ചു. പ്രമേയത്തിൽ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഒരു പരാമർശവും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ യുഎൻ ഡയറക്ടർ ലൂയിസ് ചാർബോണിയോ അഭിപ്രായപ്പെട്ടു.
Also Read:കാത്തിരിപ്പിനൊടുവിൽ സമാധാനത്തിലേക്ക്; ഗാസയിൽ ബന്ദികളുടെ കൈമാറ്റം തുടങ്ങി
അതേസമയം ഹമാസ് പദ്ധതിയെ അംഗീകരിച്ച നടപടിയെ തള്ളിക്കളഞ്ഞു. പലസ്തീനികളുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിൽ പ്രമേയം പരാജയപ്പെടുന്നു എന്നും ഗാസയിൽ ഒരു അന്താരാഷ്ട്ര ട്രസ്റ്റിഷിപ്പ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നും യുഎൻ കൗൺസിലിന്റെ തീരുമാനം തള്ളിക്കൊണ്ട് ഹമാസ് വ്യക്തമാക്കി. പ്രതിരോധങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, ഗാസ മുനമ്പിനുള്ളിൽ അന്താരാഷ്ട്ര സേനയ്ക്ക് ചുമതലകളും റോളുകളും നൽകുന്നത് അതിന്റെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും ഹമാസ് കുറ്റപ്പെടുത്തുന്നു.
Read More:സൗദി അറേബ്യയ്ക്ക് എഫ് -35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് ട്രംപ്; പ്രഖ്യാപനം കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിന് തൊട്ടുമുമ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us