scorecardresearch

ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന് കരുതുന്ന ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് പ്രതിഫലവും പ്രഖ്യാപിച്ചു

ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് പ്രതിഫലവും പ്രഖ്യാപിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന് കരുതുന്ന ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ശ്രീനഗര്‍: സൈനിക ഉദ്യോഗസ്ഥനായ ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസ് പുറത്തുവിട്ടു. കശ്മീരില്‍ വ്യാപകമായ രീതിയില്‍ ചിത്രങ്ങള്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്.

Advertisment

ഇഷ്ഫാഖ് അഹമ്മദ് തോഖാര്‍, ഗയാസുല്‍ ഇസ്ലാം, അബ്ബാസ് അഹമ്മദ് ഭട്ട് എന്നീ ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് പ്രതിഫലവും പ്രഖ്യാപിച്ചു. ദൃക്സാക്ഷികള്‍ പറഞ്ഞ വിവരപ്രകാരമാണ് ഭീകരരെ തിരിച്ചറിഞ്ഞത്.

ഇന്നലെ ഇവര്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലിൽ നിരവധി​​ ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.

ഷോപ്പിയാനിലെ ഹർമാനിൽ വെച്ചാണ് ലഫ്റ്റൺ കേണൽ ഉമർ ഫയാസ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഫയാസിനെ ഭീകരർ തട്ടിക്കൊണ്ട് പോയത്. വെടിയേറ്റാണ് സൈനികൻ മരിച്ചത്.

Terrorist Kashmir Hizbul Mujahidheen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: