മോസ്കൊ: പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെ വധിക്കാനുള്ള ശ്രമം യുക്രൈന്‍ നടത്തിയതായി റഷ്യ. ഡ്രോണ്‍ ഉപയോഗിച്ചാണ് വധശ്രമം നടത്തിയതെന്നും റഷ്യ ആരോപിക്കുന്നു.
ക്രെംലിനിലെ പുടിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നെന്ന് അത് പ്രവര്‍ത്തന രഹിതമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ യുക്രൈന്‍ തയാറായിട്ടില്ല.
“രണ്ട് ഡ്രോണുകളാണ് ക്രംലിനെ ലക്ഷ്യമാക്കിയെത്തിയത്. റഡാർ യുദ്ധ സംവിധാനങ്ങൾ ഉപയോഗിച്ച് സൈന്യവും പ്രത്യേക സംവിധാനങ്ങളും സമയബന്ധിതമായി സ്വീകരിച്ച നടപടികളുടെ ഫലമായി ഡ്രോണുകള്‍ പ്രവർത്തനരഹിതമാക്കി,” റഷ്യന്‍ അധികൃതര്‍ പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു.
പ്രസിഡന്റിനെ വധിക്കാനുള്ള ആസൂത്രിതമായ ശ്രമമായിട്ടാണ് ഇതിനെ കാണുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇതിനെതിരെ ഉചിതമായ മറുപടി നല്‍കാനുള്ള അവകാശം റഷ്യക്കുണ്ടെന്നും അധികൃതര്‍ പറയുന്നു.
സംഭവത്തില്‍ ആര്‍ക്കും പരുക്കകളില്ല.
ആക്രമണം നടക്കുന്ന സമയം പുടിന്‍ ക്രെംലിനില്‍ ഇല്ലായിരുന്നെന്നാണ് ആര്‍ഐഎ ന്യൂസ് ഏജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.