scorecardresearch

ഉക്രേനിയൻ ഡ്രോൺ ആക്രമണം: റഷ്യയിലെ ക്രാസ്നോദറിൽ രണ്ട് കപ്പലുകൾക്ക് നാശനഷ്ടം

ഉക്രേനിയൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് കപ്പലുകൾക്കും രണ്ട് പിയറുകൾക്കും നാശനഷ്ടം സംഭവിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു

ഉക്രേനിയൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് കപ്പലുകൾക്കും രണ്ട് പിയറുകൾക്കും നാശനഷ്ടം സംഭവിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു

author-image
WebDesk
New Update
Ukraine War

Ukraine War Updates

Ukraine War Updates: മോസ്കോ: റഷ്യയിലെ ക്രാസ്നോദർ മേഖലയിൽ തിങ്കളാഴ്ചയുണ്ടായ ഉക്രേനിയൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് കപ്പലുകൾക്കും രണ്ട് പിയറുകൾക്കും (കപ്പൽ അടുപ്പിക്കുന്ന സ്ഥലം) നാശനഷ്ടം സംഭവിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

Advertisment

വോൾന ടെർമിനലിൽ നങ്കൂരമിട്ടിരുന്ന കപ്പലുകളിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ക്രാസ്നോദർ റീജിയണൽ ഓപ്പറേഷണൽ ഹെഡ്ക്വാർട്ടേഴ്സ് ടെലഗ്രാം സന്ദേശത്തിലൂടെ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് ഏകദേശം 1,500 ചതുരശ്ര മീറ്റർ (1,794 ചതുരശ്ര അടി) വിസ്തൃതിയിൽ തീപിടുത്തം ഉണ്ടായതായും അധികൃതർ കൂട്ടിച്ചേർത്തു.

Also Read: യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി പൂർണ്ണമായി അംഗീകരിക്കുന്നില്ലെന്ന് പുടിൻ

അതേസമയം, റഷ്യ-യുക്രെയ്‌ന്‍ സമാധാന കരാറിനായി യുക്രെയ്നെ‌ അമേരിക്ക നിര്‍ബന്ധിക്കില്ലെന്ന് വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുക്രെയ്‌ൻ സമ്മതിക്കുന്നില്ലെങ്കിൽ സമാധാന കരാറില്ലെന്നും റൂബിയോ പറഞ്ഞു. റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ സഖ്യകക്ഷികള്‍ മിയാമിയില്‍ ചര്‍ച്ചകള്‍ നടത്തിയ പശ്ചാത്തലാണ് റൂബിയോയുടെ പ്രസ്‌താവന.

യുക്രെയ്‌നിന് സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു പദ്ധതി നടപ്പിലാക്കാന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രതിനിധികൾ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും കീവിലെ ചില പ്രദേശങ്ങൾ ഇതിനായി വിട്ടുകൊടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ ഇരുപക്ഷവും ഒരു കരാറിന് സമ്മതിക്കേണ്ടി വരുമെന്നും റൂബിയോ പറഞ്ഞു. വാഷിങ്ടണിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

അതേസമയം, അമേരിക്കയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തങ്ങള്‍ മുന്നോട്ട് പോകുമെന്ന് യുക്രെയ്‌ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. "ഭാവിയിൽ കൂടുതൽ നടപടികളെക്കുറിച്ചും സംയുക്ത പ്രവർത്തനങ്ങൾ തുടരുന്നതിനെക്കുറിച്ചും ഞങ്ങൾ ഞങ്ങളുടെ അമേരിക്കൻ പങ്കാളികളുമായി യോജിച്ചു മുന്നോട്ട്പോകും" സെലെൻസ്‌കി പറഞ്ഞു. യുക്രെയ്‌ൻ്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സെലൻസ്‌കി കൂട്ടിച്ചേര്‍ത്തു.

Also Read:ആശങ്ക പങ്കുവെച്ച് ട്രംപ്; യുക്രെയിന് വിജയിക്കാൻ കഴിയുമോയെന്ന് സംശയം

മിയാമിയിലെ ശൈത്യകാല നയതന്ത്രത്തിൻ്റെ ഭാഗമാണ് ചർച്ചകൾ. ഈജിപ്‌ത്, ഖത്തർ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ഗാസ വെടിനിർത്തലിനെക്കുറിച്ച് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വിറ്റ്‌കോഫും കുഷ്‌നറും ചർച്ചകൾ നടത്തുന്നുണ്ട്.

Read More: 10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്

Ukraine War

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: