scorecardresearch

കീവിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ

റഷ്യ ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ആക്രമണത്തിനായി വിന്യസിച്ചിട്ടുള്ളതായി സൈനിക ടെലിഗ്രാം ചാനലുകൾ മുന്നറിയിപ്പ് നൽകി

റഷ്യ ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ആക്രമണത്തിനായി വിന്യസിച്ചിട്ടുള്ളതായി സൈനിക ടെലിഗ്രാം ചാനലുകൾ മുന്നറിയിപ്പ് നൽകി

author-image
WebDesk
New Update
Ukrsain Missile

Russia-Ukraine War Updates

Russia-Ukraine War Updates: കീവ്: യുക്രേനിയൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച പുലർച്ചെ റഷ്യയുടെ വൻ മിസൈൽ ആക്രമണം. ആക്രമണത്തെത്തുടർന്ന് നഗരത്തിലുടനീളം വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Advertisment

Also Read:ഉക്രേനിയൻ ഡ്രോൺ ആക്രമണം: റഷ്യയിലെ ക്രാസ്നോദറിൽ രണ്ട് കപ്പലുകൾക്ക് നാശനഷ്ടം

റഷ്യ ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ആക്രമണത്തിനായി വിന്യസിച്ചിട്ടുള്ളതായി സൈനിക ടെലിഗ്രാം ചാനലുകൾ മുന്നറിയിപ്പ് നൽകി. നഗരത്തിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റഷ്യൻ മിസൈലുകളെ നേരിടാൻ വ്യോമ പ്രതിരോധ സേന പ്രത്യാക്രമണം നടത്തുന്നതായും റൂയിറ്റേഴ്സ് വാർത്താ ഏജൻസിയുടെ ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു.

Also Read:പുടിൻ ഇന്ത്യയിൽ; യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മർദ്ദം ശക്തമാക്കണമെന്ന് ഇന്ത്യയോട് യൂറോപ്യൻ രാജ്യങ്ങൾ

മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് യുക്രേനിയൻ സൈന്യം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. യുക്രെയ്ൻ-റഷ്യ യുദ്ധം തീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് തലസ്ഥാന നഗരിയെ ലക്ഷ്യമാക്കി റഷ്യ വീണ്ടും വലിയ തോതിലുള്ള വ്യോമാക്രമണം നടത്തിയിരിക്കുന്നത്.

Also Read:റഷ്യ-യുക്രൈൻ സമാധാന ചർച്ച; അധിനിവേശ പ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്ന നിർദേശം ഏറ്റവും ബുദ്ധിമുട്ടുള്ളതെന്ന് സെലൻസ്കി

അതേസമയം,റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും. 

ഫ്‌ലോറിഡയിലെ ട്രംപിന്റെ ആഡംബര വസതിയായ മാർ-എ-ലാഗോയിലാണ് ഡിസംബർ 28-ന് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഒരു യുക്രേനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ആക്സിയോസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്.

Read More:ട്രംപ്- സെലൻസ്‌കി നിർണായക കൂടിക്കാഴ്ച ഞായറാഴ്ച; യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം സജീവം

Ukraine War

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: