/indian-express-malayalam/media/media_files/vN680zF4MyozJhjw3YKX.jpg)
Ukraine War Updates
Ukraine War Updates: പാരീസ്: യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ട്രംപ് ഭരണകൂടത്തിന്റെ സമാധാന പദ്ധതി മികച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി. ഏകദേശം നാല് വർഷത്തെ യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും സെലൻസ്‌കി വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ആശങ്ക പങ്കുവെച്ച് ട്രംപ്; യുക്രെയിന് വിജയിക്കാൻ കഴിയുമോയെന്ന് സംശയം
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ചൊവ്വാഴ്ച യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. യുക്രെയ്ൻ സമാധാന പദ്ധതിയെക്കുറിച്ച് ട്രംപിനോട് എങ്ങനെ സംസാരിക്കണമെന്ന് പുടിന്റെ ഉപദേഷ്ടാവിനെ പരിശീലിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച യുക്രെയ്ൻ, യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലെൻസ്‌കി പാരിസ് സന്ദർശിച്ചത്. ഈ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശേഷിപ്പിച്ചു.
Also Read:ഗാസയിലെ പോലെ യുക്രെയ്ൻ യുദ്ധവും അവസാനിപ്പിക്കണം; ട്രംപിനോട് സെലൻസ്‌കി
യുക്രെയ്നിന്റെ പ്രദേശങ്ങളുടെ മേലുള്ള നിയന്ത്രണം സങ്കീർണമാണെന്ന് ചർച്ചകൾക്കിടയിൽ സെലെൻസ്‌കി പ്രതികരിച്ചു. ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. എന്നാൽ നയതന്ത്ര പ്രവർത്തനങ്ങൾ യുക്രെയ്നിലെ സമാധാനത്തിന്റെയും യൂറോപ്പിലെ സുരക്ഷയുടെയും ഭാവിക്ക് ഒരു വഴിത്തിരിവായേക്കാവുന്ന നിമിഷമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യുക്രെയിനെയും യൂറോപ്യൻ സഖ്യ കക്ഷികളെയും അദ്ദേഹം വിമർശിച്ചു.
Read More:റഷ്യ-യുക്രൈൻ സമാധാന ചർച്ച; അധിനിവേശ പ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്ന നിർദേശം ഏറ്റവും ബുദ്ധിമുട്ടുള്ളതെന്ന് സെലൻസ്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us