/indian-express-malayalam/media/media_files/2025/11/16/ukrainian-president-volodymyr-zelenskyy-2025-11-16-15-21-55.jpg)
ചിത്രം: എക്സ്/വ്‌ളാഡിമർ സെലൻസ്‌കി
കീവ്: റഷ്യയുമായി തടവുകാരുടെ കൈമാറ്റ പ്രക്രിയ പുനരാരംഭിക്കാൻ യുക്രൈൻ ശ്രമിക്കുന്നതായി പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കിയും യുക്രൈൻ സുരക്ഷാ കൗൺസിൽ മേധാവിയും അറിയിച്ചു. ഏകദേശം 1,200 യുക്രൈൻ പൗരന്മാരുടെ മോചനത്തിന് ലക്ഷ്യമിടുന്നതായാണ് വിവരം.
കൈമാറ്റങ്ങൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഞായറാഴ്ച ടെലഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ സെലെൻസ്കി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യോഗങ്ങളും ചർച്ചകളും നടക്കുകയാണെന്ന് സെലൻസ്കി വ്യക്തമാക്കി.
Also Read: ബിഹാർ സർക്കാർ രൂപീകരണം; എൻഡിഎയിൽ തിരക്കിട്ട ചർച്ചകൾ
തുർക്കിയിലും യുഎഇയിലുമായി നടത്തുന്ന ചർച്ചകളിലൂടെ അന്താരാഷ്ട്ര പങ്കാളികളുടെ പിന്തുണയോടെ തടവുകാരുടെ കൈമാറ്റം വീണ്ടും പുനരാരംഭിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായി സുരക്ഷാ മേധാവി റുസ്തം ഉമേറോവ് ശനിയാഴ്ച പറഞ്ഞു. ചർച്ചയിൽ ഇസ്താംബുൾ ഉടമ്പടികളിലേക്ക് മടങ്ങാൻ കക്ഷികൾ സമ്മതിച്ചതായും 1,200 യുക്രൈൻ പൗരന്മാരുടെ മോചനമാണ് ശ്രമമെന്നും, അദ്ദേഹം അറിയിച്ചു.
Also Read: കോംഗോയിൽ ആശുപത്രിയിൽ എഡിഎഫ് ക്രൂരത; 17 പേർ കൊല്ലപ്പെട്ടു
അതേസമയം, വിഷയത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2022-ൽ തുർക്കിയുടെ മധ്യസ്ഥതയിൽ രൂപീകരിച്ച ഇസ്താംബുൾ ഉടമ്പടിയിൽ തടവുകാരുടെ കൈമാറ്റത്തിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. നിരവധി തടവുകാരെ കൈമാറ്റം ചെയ്തെങ്കിലും ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷ രൂക്ഷമായതോടെ കരാർ തടസപ്പെടുകയായിരുന്നു.
Read More: ബീഫിനും തക്കാളിക്കും കോഫിക്കും അടക്കം വില കുറയും; ഭക്ഷ്യവസ്തുക്കളുടെ തീരുവ ഒഴിവാക്കാന്‍ ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us