scorecardresearch

Russia-Ukraine War News: റഷ്യക്കൊപ്പം ബലാറസിന്റെ സായുധ സേന ചേര്‍ന്നാലും നേരിടുമെന്ന് യുക്രൈന്‍

കിഴക്കൻ യുക്രൈനിലെ ക്രാമാറ്റോർസ്ക്, സെവെറോഡോനെറ്റ്സ്ക് നഗരങ്ങൾ പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുമെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു

Russia-Ukraine War News: റഷ്യക്കൊപ്പം ബലാറസിന്റെ സായുധ സേന ചേര്‍ന്നാലും നേരിടുമെന്ന് യുക്രൈന്‍
ഫൊട്ടോ: യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം

കീവ്: റഷ്യയുടെ സൈനിക നടപടിയില്‍ പിന്തുണയുമായി ബെലാറസിന്റെ സായുധസേന എത്തിയാലും നേരിടാന്‍ സജജമാണെന്ന് യുക്രൈന്‍. സ്റ്റേറ്റ് ബോർഡർ സർവീസിന്റെ വക്താവ് ആൻഡ്രി ഡെംചെങ്കോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ബെലാറസ് പുതിയ സൈനിക പരീക്ഷണങ്ങളും അഭ്യാസങ്ങളും നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

“റഷ്യ ഏതെങ്കിലും ഒരു ഘട്ടത്തിൽ ബെലാറസും അവരുടെ സായുധ സേനയേയും യുക്രൈനെതിരെ ഉപയോഗിച്ചേക്കാമെന്ന കാര്യം തള്ളിക്കളയാനാകില്ല, എന്തും നേരിടാന്‍ തയാറാണ്. റഷ്യ സൈനിക നടപടിയാരംഭിച്ചതോടെ ബലാറസുമായുള്ള അതിര്‍ത്തി മേഖലകള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്,” ആൻഡ്രി ഡെംചെങ്കോ കൂട്ടിച്ചേര്‍ത്തു.

യുക്രൈനെ സഹായം നല്‍കിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് നാറ്റോയ്ക്ക് റഷ്യ മുന്നറിയിപ്പ് നല്‍കി. യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന നാറ്റോയുടെ വാഹനങ്ങള്‍ ആക്രമിക്കാനുള്ള ലക്ഷ്യങ്ങളായി കണക്കാക്കുമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു വ്യക്തമാക്കി.

കിഴക്കൻ യുക്രൈനിലെ ക്രാമാറ്റോർസ്ക്, സെവെറോഡോനെറ്റ്സ്ക് നഗരങ്ങൾ പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുമെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. പ്രസ്തുത നഗരങ്ങള്‍ പിടിച്ചെടുക്കുന്നത് വടക്കുകിഴക്കൻ ഡോൺബാസിന്റെ നിയന്ത്രണം ഏകീകരിക്കാനും മേഖലയിലെ യുക്രൈന്‍ സേനയെ കീഴ്പ്പെടുത്താനുമുള്ള അവസരം ഒരുങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യക്കെതിരായ കൂടുതല്‍ ഉപരോധങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഉപരോധത്തിന്റെ ആറാം ഘട്ടത്തില്‍ എണ്ണ ഇറക്കുമതി നിരോധിക്കണമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ശുപാര്‍ശ ചെയ്തു. റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്ബെര്‍ ബാങ്കിനേയും മറ്റ് പ്രധാന ബാങ്കുകളേയും സ്വിഫ്റ്റ് അന്താരാഷ്ട്ര ബാങ്കിങ് പെയ്മെറ്റ് സിസ്റ്റത്തില്‍ നിന്ന് വിച്ഛേദിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

Also Read: നാണയപ്പെരുപ്പം: റിപ്പൊ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ukraine says it is ready if belarus joins russian war