scorecardresearch
Latest News

Ukraine Russia War Highlights: സംഘർഷം വർധിപ്പിക്കരുതെന്ന് അയൽ രാജ്യങ്ങളോട് പുടിൻ

Ukraine Russia War Highlights: യുക്രൈനിലെ സപറോഷിയയില്‍ സ്ഥിതി ചെയ്യുന്ന ആണവനിലയം യൂറോപ്പിലെ തന്നെ ഏറ്റവും വലുതാണ്

Russia, Ukraine, Russia Ukraine war

Ukraine Russia War Highlights: യുക്രൈനിയൻ പ്രതിസന്ധിയെച്ചൊല്ലി സമ്മർദ്ദം വർധിപ്പിക്കരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെള്ളിയാഴ്ച അയൽരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. “ഞങ്ങളുടെ അയൽക്കാരോട് മോശമായ ലക്ഷ്യങ്ങളൊന്നുമില്ല. കൂടാതെ, സാഹചര്യം വഷളാക്കരുതെന്നും നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തരുതെന്നും ഞാൻ അവരെ ഉപദേശിക്കുന്നു. ഞങ്ങളുടെ എല്ലാ കടമകളും ഞങ്ങൾ നിറവേറ്റുന്നു, അവ നിറവേറ്റുന്നത് തുടരും,” പുടിൻ ടെലിവിഷൻ പരാമർശങ്ങളിൽ പറഞ്ഞു.

അതേസമയം, ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തം സംഭവിച്ച സപൊറീഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തതായി പ്രദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ ഗുരുതര ആരോപണവുമായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. ചേര്‍ണോബില്‍ ദുരന്തം ആവര്‍ത്തിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“റഷ്യയല്ലാതെ മറ്റൊരു രാജ്യവും ആണവനിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ല. ഇത് ചരിത്രത്തിലാദ്യമായാണ്. ഭീകര രാഷ്ട്രം ഇപ്പോൾ ആണവ ഭീകരതയിലേക്ക് തിരിയുകയാണ്,” സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു.

അധിനിവേശം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി റഷ്യയും പ്രതിരോധിച്ച് യുക്രൈനും. യുക്രൈനിലെ സപൊറീഷ്യയിലെ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായതായി വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബ സ്ഥിരീകരിച്ചു. ആണവനിലത്തില്‍ അപകടമുണ്ടായാല്‍ അത് ചേര്‍ണോബില്‍ ദുരന്തത്തിന്റെ പത്തിരട്ടി പ്രത്യാഘാതമുണ്ടാക്കുമെന്നും റഷ്യ ഉടനടി ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റഷ്യൻ ഏഴാം വ്യോമസേനാ വിഭാഗത്തിന്റെ കമാൻഡിങ് ജനറൽ മേജർ ജനറൽ ആൻഡ്രി സുഖോവെറ്റ്‌സ്‌കി യക്രൈനുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കൻ റഷ്യയിലെ ക്രാസ്നോദർ മേഖലയിലെ പ്രാദേശിക അധികൃതരാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഏത് സാഹചര്യത്തിലാണ് ആന്‍ഡ്രി കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.

അസോവ് കടലിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മരിയുപോളിന്റെ മേഖലയില്‍ കടുത്ത പോരാട്ടം തുടരുകയാണ്. ഹെർസണ്‍ നഗരം തങ്ങളുടെ അധീനതയിലായതായി റഷ്യന്‍ സൈന്യം അവകാശപ്പെടുന്നു. 2.8 ലക്ഷം പേരുള്ള ബ്ലാക്ക് സി പോര്‍ട്ടിലെ പ്രാദേശിക സർക്കാർ കേന്ദ്രം റഷ്യൻ സൈന്യം ഏറ്റെടുത്തതായി യുക്രൈന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി വെടിനിർത്തലും മാനുഷിക ഇടനാഴിയും വേണമെന്ന് ഇന്നലെ റഷ്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ യുക്രൈൻ അഭ്യർത്ഥിച്ചു. റഷ്യയും യുക്രൈനും തമ്മിൽ ബലാറസിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുക്രൈന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അറിയിച്ചിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ പുടിന്‍ യുക്രൈനിലേക്ക് സൈനിക നീക്കത്തിന് ഉത്തരവിട്ടത്. തൊട്ടുപിന്നാലെ തന്നെ യുക്രൈനിലെ പല മേഖലകളില്‍ മിസൈല്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് റഷ്യന്‍ സൈന്യം അതിര്‍ത്തികള്‍ വഴി യുക്രൈനിലേക്ക് പ്രവേശിക്കുകയും ആക്രമണം കൂടുതല്‍ ശക്തമാക്കുകയുമായിരുന്നു.

Also Read: ഞങ്ങൾ മാനസികമായി തകർന്നിരിക്കുന്നു, എംബസിയെ ബന്ധപ്പെടാനാവാതെ കഷ്ടപ്പെട്ടു; സുമി നഗരത്തിലെ ഇന്ത്യൻ വിദ്യാർത്ഥികൾ

Live Updates
22:06 (IST) 4 Mar 2022
യുക്രെയ്നും റഷ്യയും തിങ്കളാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരാവും

റഷ്യ-യുക്രൈൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യുക്രെയ്നും റഷ്യയും തിങ്കളാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരാവും.

20:53 (IST) 4 Mar 2022
യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ്

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ വാഷിംഗ്ടൺ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. വെള്ളിയാഴ്ച തന്റെ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

19:30 (IST) 4 Mar 2022
10 ലക്ഷം അഭയാർത്ഥികൾ പലായനം ചെയ്തതായി യുഎൻ

റഷ്യ-യുക്രൈൻ യുദ്ധം ഒമ്പത് ദിവസം പിന്നിട്ടതോടെ 10 ലക്ഷം അഭയാർത്ഥികൾ യുക്രൈനിൽ നിന്ന് പലായനം ചെയ്തതായി യുഎൻ അഭയാർത്ഥി ഏജൻസി.

18:57 (IST) 4 Mar 2022
അടുത്ത 24 മണിക്കൂറിനുള്ളിൽ 16 വിമാനങ്ങൾ അയക്കും

ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനം ഉൾപ്പെടെ 16 വിമാനങ്ങൾ അടുത്ത 24 മണിക്കൂറിനുള്ളിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിനായി അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. സർക്കാരിന്റെ ഏറ്റവും ഉയർന്ന ശ്രദ്ധ കിഴക്കൻ ഉക്രെയ്നിൽ, പ്രത്യേകിച്ച് ഖാർകിവ്, പിസോച്ചിൻ എന്നിവിടങ്ങളിലാണെന്നും മന്ത്രാലയം പറഞ്ഞു.

“ഞങ്ങൾക്ക് കുറച്ച് ബസുകൾ അവിടെ എത്തിക്കാൻ കഴിഞ്ഞു. അഞ്ച് ബസുകൾ ഇതിനകം പ്രവർത്തനസജ്ജമാണ്, വൈകുന്നേരത്തോടെ കൂടുതൽ ബസുകൾ സജ്ജമാവും. പിസോച്ചിൽ 900-1000 ഇന്ത്യക്കാരും സുമിയിൽ 700 പേരും കുടുങ്ങിയിട്ടുണ്ട്. സുമിയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്,” മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയിൽ പറഞ്ഞു.

18:31 (IST) 4 Mar 2022
5,245 ഇന്ത്യക്കാർ റൊമാനിയയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനമിറങ്ങി

മാർച്ച് മൂന്ന് വരെ 5,245 ഇന്ത്യക്കാർ റൊമാനിയയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനമിറങ്ങിയതായി കേന്ദ്ര സർക്കാർ അറിയിച്ചു

17:39 (IST) 4 Mar 2022
സംഘർഷം വർധിപ്പിക്കരുതെന്ന് അയൽ രാജ്യങ്ങളോട് പുടിൻ

യുക്രൈനിയൻ പ്രതിസന്ധിയെച്ചൊല്ലി സമ്മർദ്ദം വർധിപ്പിക്കരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെള്ളിയാഴ്ച അയൽരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. “ഞങ്ങളുടെ അയൽക്കാരോട് മോശമായ ലക്ഷ്യങ്ങളൊന്നുമില്ല. കൂടാതെ, സാഹചര്യം വഷളാക്കരുതെന്നും നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തരുതെന്നും ഞാൻ അവരെ ഉപദേശിക്കുന്നു. ഞങ്ങളുടെ എല്ലാ കടമകളും ഞങ്ങൾ നിറവേറ്റുന്നു, അവ നിറവേറ്റുന്നത് തുടരും,” പുടിൻ ടെലിവിഷൻ പരാമർശങ്ങളിൽ പറഞ്ഞു.

17:09 (IST) 4 Mar 2022
ആണവനിലയത്തിലെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി യുക്രൈൻ

സപൊറീഷ്യ ആണവനിലയത്തിൽ റഷ്യൻ ആക്രമണത്തിൽ മൂന്ന് യുക്രൈനിയൻ സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈനിയൻ സ്റ്റേറ്റ് ന്യൂക്ലിയർ കമ്പനി വെള്ളിയാഴ്ച അറിയിച്ചു. തീപിടുത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു.

12:54 (IST) 4 Mar 2022
സപൊറീഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തു

ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തം സംഭവിച്ച സപോറീഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തതായി പ്രദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

12:00 (IST) 4 Mar 2022
ഗ്രൂപ്പുകളായി തുടരുക, അവശ്യ വസ്തുക്കൾ മാത്രം കൊണ്ടുപോകുക: യുക്രൈനിലെ യുദ്ധ മേഖലകളിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

https://malayalam.indianexpress.com/explained/travelling-in-combat-zone-stay-in-groups-carry-less-identify-as-non-combatant-623987/

11:41 (IST) 4 Mar 2022
അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ സാഹചര്യം വിലയിരുത്താനും ദക്ഷദൗത്യം ഏകോപിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുന്നു.

https://twitter.com/ANI/status/1499622138407702530

11:16 (IST) 4 Mar 2022
ചേര്‍ണോബില്‍ ആവര്‍ത്തിക്കാന്‍ റഷ്യ ശ്രമിക്കുന്നു; ആരോപണവുമായി സെലെന്‍സ്കി

സപറോഷിയയിലെ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ ഗുരുതര ആരോപണവുമായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. ചേര്‍ണോബില്‍ ദുരന്തം ആവര്‍ത്തിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“റഷ്യയല്ലാതെ മറ്റൊരു രാജ്യവും ആണവനിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ല. ഇത് ചരിത്രത്തിലാദ്യമായാണ്. ഭീകര രാഷ്ട്രം ഇപ്പോൾ ആണവ ഭീകരതയിലേക്ക് തിരിയുകയാണ്,” സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു.

https://twitter.com/ZelenskyyUa/status/1499574413095751683

10:56 (IST) 4 Mar 2022
കൂടുതല്‍ ഉപരോധവുമായി അമേരിക്ക

റഷ്യന്‍ അധിനിവേശം ഒന്‍പതാം ദിവസത്തിലേക്ക് എത്തിയതോടെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. 50 റഷ്യന്‍ പ്രഭുക്കന്മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. ക്രെംലിന്‍ പ്രെസ് സെക്രട്ടറി ദിമിത്രി പ്രെസ്കോവും പട്ടികയില്‍ ഉള്‍പ്പെടുന്നു.

10:23 (IST) 4 Mar 2022
ആണവനിലയത്തിലേക്ക് അടിയന്തര പ്രവേശനത്തിന് അനുമതി

റഷ്യൻ ഷെല്ലാക്രമണത്തെത്തുടർന്ന് പ്ലാന്റിന്റെ പുറംഭാഗത്തുള്ള പരിശീലന കേന്ദ്രത്തിന് തീപിടിച്ച സപറോഷിയയിലെ ആണവ നിലയത്തിലേക്ക് ഉദ്യോഗസ്ഥർക്ക് പ്രവേശിക്കാൻ കഴിഞ്ഞതായി യുക്രൈന്‍ അറിയിച്ചതായി ജർമൻ വാർത്താ ഏജൻസി ഡച്ച് വെല്ലെ റിപ്പോർട്ട് ചെയ്തു.

https://twitter.com/iaeaorg/status/1499582507653681186

09:51 (IST) 4 Mar 2022
ആണവനിലയത്തിലെ സാഹര്യം നിയന്ത്രണ വിധേയമാക്കി

യുക്രൈനിലെ സപറോഷിയ ആണവ നിലയത്തിലുണ്ടായ ഗുരുതര സാഹചര്യം നിയന്ത്രണ വിധേയമാക്കിയതായി യുഎസ് എനർജി സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോം പറഞ്ഞു. ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായതായി വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബയായിരുന്നു സ്ഥിരീകരിച്ചത്.

08:34 (IST) 4 Mar 2022
ആണവനിലയത്തിന് നേരെയുള്ള റഷ്യന്‍ ആക്രമണം: ബൈഡന്‍ സംസാരിക്കുന്നു

08:01 (IST) 4 Mar 2022
കീവില്‍ നിന്നുള്ള യാത്രക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു

യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ നിന്ന് വരുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു വെടിയേറ്റെന്ന് കേന്ദ്രമന്ത്രി. പാതിവഴിയില്‍ വച്ച് തിരിച്ചുകൊണ്ടുപോയെന്നും മന്ത്രി വി.കെ. സിങ് സ്ഥിരീകരിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതെയുള്ള ഒഴിപ്പിക്കലിനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Web Title: Ukraine russia war vladimir putin volodymyr zelenskyy live updates