scorecardresearch

ആവശ്യങ്ങളിൽ മാറ്റമില്ല, യുക്രൈയ്ൻ പൂർണമായി യുദ്ധത്തിൽ നിന്ന് പിൻവാങ്ങണം: നിലപാട് വ്യക്തമാക്കി റഷ്യ

റഷ്യയുടെ കൈവശവുള്ള പ്രദേശങ്ങളിൽ നിന്ന് ഉക്രൈയ്ൻ സൈന്യത്തെ പിൻവലിക്കണമെന്നും നാറ്റോ അഭിലാഷങ്ങൾ ഉപേക്ഷിക്കണമെന്നും റഷ്യ വ്യക്തമാക്കി

റഷ്യയുടെ കൈവശവുള്ള പ്രദേശങ്ങളിൽ നിന്ന് ഉക്രൈയ്ൻ സൈന്യത്തെ പിൻവലിക്കണമെന്നും നാറ്റോ അഭിലാഷങ്ങൾ ഉപേക്ഷിക്കണമെന്നും റഷ്യ വ്യക്തമാക്കി

author-image
WebDesk
New Update
russia flag

അമേരിക്കയുമായുള്ള ചർച്ചയ്ക്ക് മുൻപ് നിലപാട് വ്യക്തമാക്കി റഷ്യ

Trump - Putin Talks: മോസ്‌കോ: ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ, തങ്ങളുടെ നിലപാട് വീണ്ടും വ്യക്തമാക്കി റഷ്യ. യുദ്ധത്തിൽ നിന്ന് ഉക്രൈയ്ൻ പൂർണമായി പിൻവാങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടു. റഷ്യയുടെ കൈവശവുള്ള പ്രദേശങ്ങളിൽ നിന്ന് ഉക്രൈയ്ൻ സൈന്യത്തെ പിൻവലിക്കണമെന്നും നാറ്റോ അഭിലാഷങ്ങൾ ഉപേക്ഷിക്കണമെന്നും റഷ്യ വ്യക്തമാക്കി.

Advertisment

2021-ൽ യുക്രൈയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്റുമായി റഷ്യൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നത്. യുദ്ധം ഒഴിവാക്കുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് റഷ്യ വീണ്ടും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. 

Also Read:യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

നിലവിൽ ഉക്രൈയ്‌ന്റെ 19 ശതമാനം പ്രദേശവും റഷ്യയുടെ കൈവശമാണ്. ക്രിമിയ, ലുഹാൻസ്‌ക് എന്നീ പ്രവിശ്യകൾ മുഴുവനായും ഡൊനെറ്റ്സ്‌ക്, സപോരിഷ്യ, ഖേർസൺ മേഖലകളുടെ 70 ശതമാനത്തിലധികവും, ഖാർകിവ്, സുമി, മൈക്കോലൈവ്, ഡിനിപ്രോപെട്രോവ്സ്‌ക് മേഖലകളുടെ ഒരു ഭാഗവുമാണ് റഷ്യയുടെ നിയന്ത്രണത്തിലുള്ളത്. പിടിച്ചടിക്കിയ പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് നേരത്തെയും റഷ്യ വ്യക്തമാക്കിയിരുന്നു.

അതേസമയം, വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയ്ക്ക് ശേഷവും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സമ്മതിച്ചില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

Also Read: ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടെ എസ്. ജയ്‌ശങ്കർ റഷ്യയിലേക്ക്; ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനും അമേരിക്ക ആഗ്രഹിക്കുന്നതായി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിലും ട്രംപ് വ്യക്തമാക്കിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു.

അതേസമയം വെർച്വൽ യോഗത്തിൽ പങ്കെടുത്ത യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറയുകയുണ്ടായി. വെടിനിർത്തൽ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലൻസ്‌കി, റഷ്യയെ വിമർശിക്കുകയും ചെയ്തു. യുക്രെയ്ൻ പ്രദേശത്തെ കൈക്കലാക്കുന്നതിനുള്ള സമ്മർദ്ദം റഷ്യ ചെലുത്തുമെന്നും വെടിനിർത്തലിന് റഷ്യ തയ്യാറായില്ലെങ്കിൽ ഉപരോധം ശക്തമാക്കണമെന്നും സെലൻസ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്ൻ ചില പ്രദേശങ്ങൾ വിട്ടുകൊടുക്കേണ്ടി വരുമെന്ന സൂചനയിൽ യൂറോപ്യൻ സഖ്യകക്ഷികൾ ആശങ്ക ഉന്നയിച്ചു.

Also Read:'ഒന്നും അവസാനിക്കുന്നില്ല'; ഇന്ത്യയ്ക്കെതിരായ സമ്മർദ തന്ത്രം റഷ്യയ്ക്കു വൻ പ്രഹരമെന്ന് ട്രംപ്

റഷ്യ അലാസ്‌കയിൽ വെടിനിർത്തലിന് വഴങ്ങിയില്ലെങ്കിൽ ഉപരോധം ശക്തമാക്കണമന്ന് സെലൻസ്‌കി പറഞ്ഞു. ഉപരോധങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പുടിൻ വെറുതെ പറയുകയാണെന്നാണ് കരുതുന്നത്. ഉപരോധം റഷ്യയുടെ വിവിധമേഖലകളെ ബാധിക്കുന്നുണ്ടെന്നും സെലൻസ്‌കി പറഞ്ഞു. ആദ്യം വെടിനിർത്തൽ പിന്നീട് സമാധാന കരാർ എന്നായിരുന്നു സെലൻസ്‌കി ചർച്ചയിലുന്നയിച്ചത്. വെടിനിർത്തലിന് ട്രംപ് പിന്തുണ നൽകിയെന്ന് യോഗത്തിന് ശേഷം സെലൻസ്‌കിയും വ്യക്തമാക്കിയിരുന്നു.

Read More: ലോകം കാത്തിരുന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന്

Putin Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: