Russia-Ukraine Crisis: യുക്രൈയ്നെ ലക്ഷ്യംവച്ച് റഷ്യയുടെ കരയിൽ നിന്നും വ്യോമ-നാവിക മേഖലകളിൽ നിന്നുമുള്ള ത്രിതല സൈനിക ആക്രമണമുണ്ടായപ്പോൾ യുക്രൈയ്നി പൗരന്മാർ അവരുടെ മാതൃരാജ്യത്തുനിന്ന് പലായനം ചെയ്യാൻ ശ്രമിക്കുകയാണ്. അതിനിടെ മകളെ സുരക്ഷിത മേഖലയിലേക്ക് അയയ്ക്കുന്നതിനിടയിൽ രാജ്യത്തിന് വേണ്ടി പോരാടാൻ ഒരുങ്ങുന്ന ഒരു പിതാവിന്റെ വീഡിയോ ലോകമെമ്പാടുമുള്ള ആളുകളെ കണ്ണീരിലാഴ്ത്തി.
വികാരഭരിതമായ ഒരു വീഡിയോയിൽ, ആ മനുഷ്യൻ തന്റെ കൊച്ചു പെൺകുട്ടിയെ ചുംബിക്കുന്നതും അവളുടെ തലയിൽ തലോടുന്നതും കരച്ചിൽ തടയാൻ കഠിനമായി ശ്രമിക്കുന്നതും കാണാം. മകൾ പിതാവിനെ കെട്ടിപ്പിടിച്ചപ്പോൾ, മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ പിതാവും തകർന്നുപോവുന്നത് ആ വീഡിയോയിലെ ദൃശ്യങ്ങളിൽ കാണം.
ഒടുവിൽ, പെൺകുട്ടി അവളുടെ അമ്മയോടൊപ്പം ബസിൽ കയറുന്നു, സുരക്ഷിതമായ മേഖലയിലേക്ക് പോകുകയാണ് അവർ. ആ മനുഷ്യൻ ജനലിൽ കൈകൾ വച്ചുകൊണ്ട് കുടുംബത്തോട് വിടപറയുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം.
“പിരിയാനുള്ള വേദനാജനകമായ തീരുമാനം എടുക്കാൻ കുടുംബങ്ങൾ നിർബന്ധിതരാകുന്നു,” സംഭവത്തിന് സാക്ഷിയായവർ പറഞ്ഞതായി, ദ സൺ റിപ്പോർട്ട് ചെയ്യുന്നു. “സ്ത്രീകളും കുട്ടികളും സുരക്ഷിത മേഖലകളിലേക്ക് പോകുന്നു, അതേസമയം പുരുഷന്മാർ അവരുടെ വീടുകൾ സംരക്ഷിക്കാൻ പോരാടുന്നു,” അവർ പറഞ്ഞു.
Also Read: അഭയമായി ബങ്കറുകള്‍; സൈറണുകള്‍ക്ക് കാതോര്‍ത്ത് ഉറക്കമില്ലാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയതിനാൽ, 18 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ യുക്രൈനിയൻ പുരുഷന്മാരും രാജ്യം വിടുന്നത് നിരോധിച്ചിരിക്കുന്നു.
“യുക്രൈയ്നിൽ പട്ടാളനിയമം ഏർപ്പെടുത്തിയതിനാൽ, ഒരു പ്രത്യേക വിഭാഗം പൗരന്മാർക്ക് യുക്രൈയ്ൻ വിടുന്നതിന് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയതായി യുക്രൈയ്നിലെ സ്റ്റേറ്റ് ബോർഡർ ഗാർഡ് സർവീസ് റിപ്പോർട്ട് ചെയ്യുന്നു,” രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
“ഉക്രെയ്നിന്റെ പ്രതിരോധം ഉറപ്പുനൽകുന്നതിനും സമയബന്ധിതമായ സമാഹരണത്തിന്റെ ഓർഗനൈസേഷനും” ലക്ഷ്യമിട്ടാണ് നിരോധനം. മുന്നോട്ട് വരാനും പോരാടാനും തയ്യാറുള്ള യുക്രൈനിയൻ പൗരന്മാരെ പ്രസിഡന്റ് പ്രോത്സാഹിപ്പിക്കുകയും ആഗ്രഹിക്കുന്ന ആർക്കും ആയുധങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് യുക്രൈനിയൻ പാസ്പോർട്ടുള്ള എല്ലാവരോടും സൈന്യത്തിൽ ചേരാൻ ആഹ്വാനം ചെയ്തിരുന്നു.