കീവ്: യുക്രൈന് തലസ്ഥാന നഗരമായ കീവിനു സമീപം ഹെലികോപ്റ്റര്‍ അപകടത്തില്‍ യുക്രെയ്ന് ആഭ്യന്തര മന്ത്രിയും ഡെപ്യൂട്ടിയും കൊല്ലപ്പെട്ടതായി എപി റിപോര്‍ട്ട്. യുക്രെയ്ന് ആഭ്യന്തര മന്ത്രിയും രണ്ട് കുട്ടികളും ഉള്‍പ്പെടെ 16 പേര് അപകടത്തില്‍ കൊല്ലപ്പെട്ടതായി യുക്രെയ്നിന്റെ നാഷണല്‍ പോലീസ് മേധാവി ഇഹോര്‍ ക്ലൈമെന്‍കോ പറഞ്ഞു. ആഭ്യന്തര മന്ത്രി ഡിനൈസ് മൊനാസ്റ്റിര്സ്കിയും 8 ഉന്നത ഉദ്യോഗസ്ഥരുമാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്.
കീവിന്റെ കിഴക്കന്‍ പ്രാന്തപ്രദേശമായ ബ്രോവാരിയില് തകര്‍ന്നുവീണ എമര്‍ജന്‍സി സര്‍വീസ് ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടു ഇഹോര്‍ ക്ലെമെന്കോ പറഞ്ഞു. അപകടത്തില്‍ 10 കുട്ടികളടക്കം 22 പേര്‍ക്ക് പരിക്കേറ്റു. കീവിന് സമീപമുള്ള കിന്റര്ഗാര്ട്ടന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുവെന്ന് ഉദ്യോഗസ്ഥരും മാധ്യമങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.