scorecardresearch

ആദ്യമായി, ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിച്ച് റഷ്യൻ സേന

മോസ്കോയിലെ ഇന്ത്യൻ എംബസിയാണ് ഒരു വിദ്യാർത്ഥിയെയും രണ്ട് ബിസിനസുകാരെയും യുക്രൈനിൽ നിന്ന് ക്രിമിയയിലെ സിംഫെറോപോളിൽ വഴി മോസ്കോയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്

Ukraine Russia War, Indian Students
ഫയൽ ചിത്രം

കീവ്: റഷ്യ പിടിച്ചെടുത്ത തെക്കൻ യുക്രൈനിലെ കെർസണിൽ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു. റഷ്യൻ അധിനിവേശം ആരംഭിച്ച ശേഷം റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെ നടത്തുന്ന ആദ്യ ഒഴിപ്പിക്കലാണിത്.

മോസ്കോയിലെ ഇന്ത്യൻ എംബസിയാണ് ഒരു വിദ്യാർത്ഥിയെയും രണ്ട് ബിസിനസുകാരെയും യുക്രൈനിൽ നിന്ന് ക്രിമിയയിലെ സിംഫെറോപോളിൽ വഴി മോസ്കോയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

“ഞങ്ങൾ അവർക്ക് സിംഫെറോപോളിലേക്കുള്ള ബസിൽ കയറാൻ സൗകര്യമൊരുക്കി, തുടർന്ന് ട്രെയിനിൽ മോസ്കോയിലേക്ക് വരാൻ സഹായിച്ചു, അതിനുശേഷം അവർ ചൊവ്വാഴ്ച വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങി. ഒരാൾ ചെന്നൈ സ്വദേശിയായ വിദ്യാർത്ഥിയും. രണ്ടുപേർ അഹമ്മദാബാദിലെ വ്യവസായികളുമായിരുന്നു.”

ഇതാദ്യമായാണ് യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യം സഹായം നൽകുന്നത്. ഇതുവരെ 22,000-ലധികം ഇന്ത്യക്കാർ, അവരിൽ 17,000-ത്തിലധികം പേർ ഇന്ത്യ ക്രമീകരിച്ച പ്രത്യേക വിമാനങ്ങളിൽ ഇന്ത്യയിലെത്തി. റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതാണ് ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചത്.

എന്നാൽ അവരെല്ലാം യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങളായ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക് റിപ്പബ്ലിക് വഴിയാണ് ഇന്ത്യയിലേക്ക് എത്തിയത്. ആദ്യമായാണ് കിഴക്കൻ അതിർത്തിയിലൂടെയും റഷ്യയിലൂടെയും ഇന്ത്യക്കാർ നാട്ടിലേക്ക് തിരിക്കുന്നത്.

കാഴ്സൻ നഗരം പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മാർച്ച് മൂന്നിന് പറഞ്ഞിരുന്നു

അതേസമയം, ഓപ്പറേഷൻ ഗംഗയിൽ പങ്കാളികളായവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സംസാരിച്ചു. യുക്രൈൻ, പോളണ്ട്, സ്ലൊവാക്യ, റൊമാനിയ, ഹംഗറി എന്നിവിടങ്ങളിലെ ഇന്ത്യൻ സംഘങ്ങളും സ്വകാര്യ മേഖലയിലെ പ്രതിനിധികളും ഒഴിപ്പിക്കൽ പ്രവർത്തനത്തിന്റെ ഭാഗമായതിന്റെ അനുഭവങ്ങൾ വിവരിക്കുകയും തങ്ങൾക്ക് നൽകാൻ കഴിഞ്ഞ സംഭാവനകളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

Also Read: Russia-Ukraine War News: വിട്ടുവീഴ്ചയ്ക്ക് സാധ്യത കാണുന്നതായി യുക്രൈൻ; റഷ്യൻ സൈന്യം 500 പേരെ ബന്ദികളാക്കിയതായി ഉദ്യോഗസ്ഥർ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ukraine in a first russian army helps evacuate indians