Russia-Ukraine Crisis: Indians in Ukraine: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് 470 ലധികം വിദ്യാർത്ഥികൾ ഉക്രെയ്നിൽ നിന്ന് പുറത്തുകടന്ന് പോറൂബ്നെ-സിററ്റ് അതിർത്തിയിലൂടെ റൊമാനിയയിലേക്ക് പ്രവേശിക്കുമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. “അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യക്കാരെ ഞങ്ങൾ അയൽരാജ്യങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. ഉൾപ്രദേശങ്ങളിൽ നിന്ന് വരുന്ന ഇന്ത്യക്കാരെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം തുടരുകയാണ്,” എംബസി അറിയിച്ചു.
യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ വിമാനങ്ങൾ അയയ്ക്കുമെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ വെള്ളിയാഴ്ച റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിലേക്കാണ് വിമാനങ്ങൾ അയയ്ക്കുക. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ യുക്രൈനിലെ ഇന്ത്യക്കാരെയും വഹിച്ച് ശനിയാഴ്ച ബുക്കാറെസ്റ്റിൽ നിന്നു മടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 20,000 ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
“റോഡ് മാർഗം യുക്രൈൻ-റൊമാനിയ അതിർത്തിയിലെത്തിയ ഇന്ത്യൻ പൗരന്മാരെ ബുക്കാറെസ്റ്റിലേക്ക് കൊണ്ടുപോകും. അങ്ങനെ അവരെ രണ്ട് എയർ ഇന്ത്യ വിമാനങ്ങളിൽ ഒഴിപ്പിക്കാൻ കഴിയും,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
യുക്രൈനിയൻ വ്യോമാതിർത്തി രാജ്യത്തെ സിവിൽ വ്യോമയാന വിഭാഗം അടച്ചിരുന്നു. അതിനാൽ, ഒഴിപ്പിക്കൽ നടപടികൾക്കുള്ള വിമാനങ്ങൾ ബുക്കാറെസ്റ്റിൽ നിന്നാണ് യാത്ര തുടങ്ങുക.
യുക്രൈനിയൻ തലസ്ഥാനമായ കീവിനും റൊമാനിയൻ അതിർത്തിക്കും ഇടയിലുള്ള ദൂരം ഏകദേശം 600 കിലോമീറ്ററാണ്. റോഡിലൂടെയുള്ള ദൂരം താണ്ടാൻ എട്ടര മുതൽ 11 മണിക്കൂർ വരെ സമയമെടുക്കും. വീൽ, യുക്രൈൻ-റൊമാനിയ അതിർത്തിയിൽനിന്ന് ബുക്കാറെസ്റ്റിലേക്കുള്ള ദൂരം ഏകദേശം 500 കിലോമീറ്ററാണ്. റോഡിലൂടെയുള്ള സഞ്ചരിച്ചാൽ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ എടുക്കും ഈ ദൂരം മറി കടക്കാൻ.
വരും ദിവസങ്ങളിലും എയർ ഇന്ത്യയുടെ വിമാനങ്ങൾ യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് സൂചന. റൊമാനിയക്ക് പുറമെ ഹംഗറിയിലേക്കും ആദ്യ ഘട്ടത്തിൽ വിമാനം അയക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, യുക്രൈനിലുള്ള ഇന്ത്യക്കാരെ റൊമാനിയ, ഹംഗറി എന്നിവിടങ്ങളിലൂടെ ഒഴിപ്പിക്കാനുള്ള വഴികൾ സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പ്രത്യേക സംഘങ്ങളെ നിയമിക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി. യുക്രൈനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച നിർദേശങ്ങളിലാണ് ഇക്കാര്യം അറിയിച്ചത്.
“ഈ വിഷമകരമായ സാഹചര്യത്തിൽ, ഇന്ത്യൻ എംബസി ഇന്ത്യക്കാരോട് സുരക്ഷിതമായും ജാഗ്രതയോടെയും തുടരാൻ അഭ്യർത്ഥിക്കുന്നു. ഉക്രെയ്നിലെ ഇന്ത്യൻ ജന സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി എംബസിയും രാപ്പകലില്ലാതെ പരിശ്രമിക്കുന്നു,” നിർദേശങ്ങളിൽ പറയുന്നു.
“റൊമാനിയയിൽ നിന്നും ഹംഗറിയിൽ നിന്നും പലായനം ചെയ്യാനുള്ള മാർഗങ്ങൾ ക്രമീകരിക്കാൻ സർക്കാരും ഇന്ത്യൻ എംബസിയും പ്രവർത്തിക്കുന്നു. നിലവിൽ താഴെ പറയുന്ന ചെക്ക് പോയിന്റുകളിൽ ടീമുകൾ നിലയുറപ്പിച്ചിട്ടുണ്ട്,” എന്നും നിർദേശങ്ങളിൽ പറയുന്നു.
ഷോപ്-സെഹോനി ഹംഗേറിയൻ അതിർത്തിയിൽ ഉസ്ഹോർദിന് സമീപം, പോറുബ്നെ-സിറെത് റൊമാനിയൻ അതിർത്തിയിൽ ചെർനിവിസ്റ്റിന് സമീപം എന്നിവിടങ്ങളിൽ എംബസിയുടെ സംഘങ്ങൾ എത്തിച്ചേർന്നുവെന്നും നിർദേശങ്ങളിൽ പറയുന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ ടീമുകളുമായി ഏകോപിപ്പിച്ച് ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് മുകളിൽ പറഞ്ഞ അതിർത്തി ചെക്ക്‌പോസ്റ്റുകൾക്ക് ഏറ്റവും അടുത്ത് താമസിക്കുന്ന വിദ്യാർത്ഥികൾ കൂട്ടായി ആദ്യം പുറപ്പെടാൻ നിർദ്ദേശിക്കുന്നുവെന്നും എംബസി അറിയിച്ചു.
ഗതാഗതത്തിനായി സ്വന്തം ക്രമീകരണങ്ങളിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് മുകളിലുള്ള അതിർത്തി ചെക്ക് പോയിന്റുകളിലേക്ക് പോകാനും അതിർത്തിയിലൂടെ കടന്നുപോകുന്നത് സുഗമമാക്കുന്നതിനും അതാത് ചെക്ക് പോയിന്റുകളിൽ സജ്ജീകരിച്ചിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളുമായി സമ്പർക്കം പുലർത്താനും നിർദ്ദേശിക്കും. കൺട്രോൾ റൂമുകൾ സ്ഥാപിക്കുന്ന മുറയ്ക്ക് നമ്പറുകൾ കൈമാറുമെന്നും എംബസി വ്യക്തമാക്കി.
തടസ്സമില്ലാത്ത യാത്രക്കായി വിദ്യാർത്ഥികളോട് കരാറുകാരുമായി സമ്പർക്കം പുലർത്താൻ എംബസി ഉപദേശിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പാസ്‌പോർട്ട്, ഏതെങ്കിലും അടിയന്തര ചെലവുകൾക്കായി യുഎസ് ഡോളറിലുള്ള പണവും ഒപ്പം മറ്റ് അവശ്യവസ്തുക്കളും കരുതുക
- ലഭ്യമെങ്കിൽ കോവിഡ്-19 സമ്പൂർണ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതുക.
- യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ പതാകയുടെ പ്രിന്റ് വാഹനങ്ങളിലും ബസുകളിലും വലുതായി ഒട്ടിക്കുക
ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനു സഹായിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സംഘങ്ങളെ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് ഇന്ത്യ അയച്ചിരുന്നു.
ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങളുമായുള്ള യുക്രൈന്റെ കരാതിര്‍ത്തികളിലേക്കാണ് സംഘങ്ങളെ അയച്ചത്. സംഘങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ:
ഹംഗറി: സംഘം യുക്രൈനിലെ സകര്‍പാട്ടിയ ഒബ്ലാസ്റ്റിലെ ഉസ്‌ഹോറോഡിന് എതിര്‍വശത്തുള്ള സഹോണി അതിര്‍ത്തി പോസ്റ്റിലേക്കാണ് തിരിച്ചത്. ബന്ധപ്പെടാവുന്ന നമ്പറുകള്‍: എസ്. റാംജി- മൊബൈല്‍: +36305199944, വാട്‌സ്ആപ്പ്: +917395983990. അങ്കൂര്‍: മൊബൈല്‍, വാട്സ്ആപ്പ്: +36308644597. മൊഹിത് നാഗ്പാല്‍- മൊബൈല്‍: +36302286566, വാട്‌സ്ആപ്പ്: +918950493059.
Also Read: Russia-Ukraine Crisis: ‘നമുക്ക് യുദ്ധം വേണ്ട;’ റഷ്യയ്ക്കെതിരെ ലോകം തെരുവില്‍ പ്രതിഷേധിക്കുന്നു
പോളണ്ട്: ഉക്രൈയ്‌നുമായുള്ള ക്രാക്കോവിക് അതിര്‍ത്തിയിലേക്കാണ് സംഘം പോയിരിക്കുന്നത്. ബന്ധപ്പെടാവുന്ന നമ്പര്‍: പങ്കജ് ഗാര്‍ഗ്- മൊബൈല്‍: +48660460814/ +48606700105.
സ്ലോവാക് റിപ്പബ്ലിക്: യുക്രൈ്‌നുമായുള്ള വൈസ്‌നെ നെമെക്കെ അതിര്‍ത്തിയിലേക്കാണ് സംഘം പോയത്. ബന്ധപ്പെടാവുന്ന നമ്പറുകള്‍: മനോജ് കുമാര്‍-മൊബൈല്‍: +421908025212. ഇവാന്‍ കൊസിന്‍ക-മൊബൈല്‍: +421908458724.
റൊമാനിയ: സംഘം യുക്രൈനുമായുള്ള സുസെവ അതിര്‍ത്തിയിലേക്കാണ് പോയത്. ബന്ധപ്പെടാവുന്ന നമ്പറുകള്‍: ഗൗശുല്‍ അന്‍സാരി- മൊബൈല്‍: +40731347728, ഉദ്ദേശ്യ പ്രിയദര്‍ശി-മൊബൈല്‍: +40724382287, ആന്ദ്ര ഹരിയോനോവ്- മൊബൈല്‍: +40763528454, മാരിയസ് സിമ-
മൊബൈല്‍: +40722220823.
ഈ അതിര്‍ത്തി പോയിന്റുകള്‍ക്കു സമീപമുള്ള യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുെ മടങ്ങാനായി മേല്‍പ്പറഞ്ഞ സംഘങ്ങളുമായി ബന്ധപ്പെടാമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.