ന്യൂഡൽഹി: അലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മാ യെ പിന്തളളി ധനികരുടെ പട്ടികയിൽ അംബാനി ഏഷ്യയിൽ ഒന്നാം സ്ഥാനത്തെത്തി. നിലവിലെ കണക്കുകൾ പ്രകാരം മൂന്ന് ലക്ഷം കോടി രൂപയിലേറെ (44.3 ബില്യൺ ഡോളർ) ആസ്ഥി ഇദ്ദേഹത്തിനുണ്ട്.

നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യത്തിൽ ഇന്ന് 1.61 ശതമാനം വർദ്ധനവുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഏഷ്യയിൽ ഒന്നാമനായി അംബാനി കുതിച്ചത്. ഇന്നുച്ചയ്ക്ക് 12.25 ന് റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി വില 1100.65 രൂപയിലെത്തിയിരുന്നു.

റിലയൻസ് ജിയോ ഇൻഫോകോം, റിലയൻസ് പെട്രോകെമിക്കൽസ് എന്നിവയിലൂടെ ഈ വർഷം മാത്രം നാല് ബില്യൺ ഡോളറാണ് തന്റെ ആസ്ഥിയിൽ അംബാനിക്ക് അധികമായി കൂടിയത്. എന്നാൽ ഈ കാലഘട്ടത്തിൽ അലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മായ്ക്ക് 1.4 ബില്യൺ ഡോളർ ആസ്ഥിയിൽ കുറവ് വന്നു.

ലോകത്തെ ഏറ്റവും വലിയ റീട്ടെയ്ൽ വിപണന ശൃംഖലയായ വാൾമാർട്ടിന്റെയും, ഓൺലൈൻ വിപണിയായ ആമസോണിന്റെയും ഓഹരികൾ റിലയൻസ് വാങ്ങിയിട്ടുണ്ട്. ഇതിലൂടെ ഈ വിപണികളിലും സ്വാധീനം നേടിയെടുക്കാനാണ് റിലയൻസിന്റെ ശ്രമം.

രാജ്യത്തെ 1100 നഗരങ്ങളെ ബന്ധിപ്പിച്ച് ബ്രോഡ്ബാന്റ് ശൃംഖലയ്ക്ക് ഓഗസ്റ്റിൽ റിലയൻസ് തുടക്കം കുറിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook