കോവിഡ് വാക്സിന്റെ ഫലപ്രാപ്തി പഠിക്കുന്നതിനായി ആരോഗ്യമുള്ള വോളണ്ടിയർമാരിൽ കൊറോണ വൈറസ് സൃഷ്ടിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ബ്രിട്ടൻ മാറുന്നെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്.
‘കോവിഡ് -19 മനുഷ്യ പരീക്ഷണങ്ങൾ’ ജനുവരിയിൽ ലണ്ടനിലെ ഒരു ക്വാറന്റൈൻ കേന്ദ്രത്തിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പരീക്ഷണത്തിൽ പങ്കെടുക്കാൻ ഇതുവരെ രണ്ടായിരത്തോളം പേർ താൽപ്പര്യം പ്രകടിപ്പിച്ചു.
കോവിഡ് -19 നു കാരണമാകുന്ന സാര്‍സ്-കോവ് -2 വൈറസിന്റെ ഡോസ് തിരഞ്ഞെടുക്കപ്പെടന്ന വോളന്റിയര്‍മാരില്‍ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിനു മുന്‍പ് പരീക്ഷണ വാക്സിന് നല്‍കും. പദ്ധതിയില്‍ പരീക്ഷിക്കുന്ന വാക്സിനുകളുടെ പേര് വ്യക്തമാക്കിയിട്ടില്ല. അതേസമയം, തങ്ങളുടെ വാക്സിനുകള്‍ പരീക്ഷണത്തിന്റെ ഭാഗമാകുന്നില്ലെന്നു ബ്രിട്ടീഷ് മരുന്ന് നിര്‍മാതാക്കളായ അസ്ട്രാസെനെക്കയും ഫ്രഞ്ച് കമ്പനിയായ സനോഫിയും റോയിട്ടേഴ്സിനോട് പറഞ്ഞു.
Read More: Covid-19 Vaccine Tracker, Sept 24: ജോൺസൺ & ജോൺസൺ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു
പരീക്ഷണത്തിന്റെ ഭാഗമാകുന്ന 100 മുതല്‍ 200 വരെയുള്ള വോളണ്ടിയർമാരെ ക്വാറന്റൈന് ചെയ്യാന്‍ ശേഷിയുള്ള കണ്ടെയ്നര്‍ സൗകര്യം നിര്‍മിക്കാന്‍ ഫണ്ട് തേടി വണ്‍ ഡേ സൂണര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് നിവേദനം നല്‍കിയിട്ടുണ്ട്. കോവിഡ് -19 വൈറസ് പ്രതിരോധ പരീക്ഷണത്തിനായി പ്രചാരണം നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള പൊതുതാല്‍പ്പര്യ സംഘമാണ് വണ്‍ ഡേ സൂണര്‍.
അതേസമയം, പരീക്ഷണങ്ങള്‍ സംബന്ധിച്ച അക്കാദമിക് വിവരങ്ങള്‍ ലണ്ടന്‍ ഇംപീരിയല്‍ കോളേജ് സ്ഥിരീകരിച്ചിട്ടില്ല. ”കോവിഡ്-19 ഗവേഷണവുമായി ബന്ധപ്പെട്ട് വിവിധ പങ്കാളികളുമായി ഇംപീരിയല്‍ വിശാലമായ ചര്‍ച്ചകള്‍ തുടരുന്നു. ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് കൂടുതലൊന്നും റിപ്പോര്‍ട്ട് ചെയ്യാനില്ല, ” പരീക്ഷണ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഒരു വക്താവ് പറഞ്ഞു.
കോവിഡ് -19 സംബന്ധിച്ച ഏതു പരീക്ഷണത്തിനും യുകെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി(എംഎച്ച്ആര്‍എ)യുടെയും ഒരു സ്വതന്ത്ര ഗവേഷണ നൈതിക സമിതിയുടെയും അംഗീകാരം ആവശ്യമാണ്.
”വാക്സിനുകള്‍ വികസിപ്പിക്കാന്‍ മനുഷ്യരുടെ പരീക്ഷണങ്ങള്‍ സഹായകമാകും. മാത്രമല്ല ക്ലിനിക്കല്‍ ഫലപ്രാപ്തിയുടെ ആദ്യഘട്ട തെളിവുകള്‍ നല്‍കാനും കഴിയും, പ്രത്യേകിച്ചും വൈറസ് ബാധിതരുടെ നിരക്ക് വളരെ കുറവായിരിക്കുമ്പോള്‍,”എംഎച്ച്ആര്‍എ പറഞ്ഞു.
”പരീക്ഷണത്തിനു വിധേയരാകുന്നവരുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രധാന പരിഗണന. വാക്സിന് വികസിപ്പിക്കുന്നതിനുള്ള ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായി മനുഷ്യരില്‍ വൈറസ് കുത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വാക്സിന് നിര്‍മാതാവില്‍ നിന്നുള്ള ഏതൊരു നിര്‍ദേശവും നേട്ടത്തിന്റെയും അപകടസാധ്യതയുടെയും അടിസ്ഥാനത്തില്‍ പരിഗണിക്കും. നിര്‍ദിഷ്ട പരീക്ഷണ പദ്ധതിയിലെ അപകടസാധ്യതകള്‍ നിരീക്ഷിക്കുകയും കുറയ്ക്കുകയും ചെയ്യുന്നു.”
Read More in English: UK to deliberately infect volunteers with Covid-19 to test vaccines’ efficacy